
രാജ്യത്ത് കൊവിഡ് രൂക്ഷമായ സമയത്ത് വലിയ പരസ്യങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ ആരോഗ്യ സേതു ആപ്പിന്റെ ഉറവിടം അവ്യക്തം. ആരോഗ്യ സേതു എന്ന ആപ്ലിക്കേഷന്‍ ആരുണ്ടാക്കിയെന്നോ, എങ്ങനെ ഉണ്ടാക്കിയെന്നോ അറിയില്ല ന്നൊണ് വിവരാവകാശ രേഖയോട് കേന്ദ്ര മന്ത്രാലയം പ്രതികരിച്ചത്.
ആരോഗ്യ സേതുവിന്റെ വെബ്സൈറ്റില്‍ പറയുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ആപ്പ് വികസിപ്പിച്ചതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം ദേശിയ ഇന്‍ഫോമാറ്റിക്സ് സെന്ററിനും ഐടി മന്ത്രാലയത്തിനുമാണ്. എന്നാല്‍ വിവരാവകാശ രേഖയില്‍ ഇരുവരും ഈ വാദം തള്ളിയിരിക്കുകയാണ്.
രാജ്യത്തെ ലക്ഷകണക്കിന് ജനങ്ങളുടെ വിവരങ്ങള്‍ അടങ്ങിയ ഒരു ആപ്ലിക്കേഷനുമായി ബന്ധപ്പെട്ട് ഇത്രയും ഉത്തരവാദിത്ത രഹിതമായ ഉത്തരം നല്കിയ കേന്ദ്ര സര്‍ക്കാരിന്് ദേശീയ വിവരാവകാശ കമ്മീഷന് നോട്ടീസ് അയച്ചു. ആരോഗ്യ സേതു ആപ്പ് സംബന്ധിച്ച അനാസ്ഥ അംഗീകരിക്കാനാവാത്തതാണെന്നാണ് വിവരാവകാശ വിഭാഗം പറയുന്നത്.
ജനങ്ങളുടെ വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഈ ആപ്പ് നിര്മ്മിച്ചാതാരാണെന്നത് സംബന്ധിച്ച രേഖകള്‍ വെളിപ്പെടുത്താന്‍ സാധിക്കാത്തത് വിവരാവകാശ വകുപ്പിന്റെ ഭാഗത്ത് നിന്നും ഉണ്ടായ അനാസ്ഥയാണ്. വിഷയത്തില്‍ ഉത്തരവാദിത്തപ്പെട്ട വകുപ്പുകള്‍ നവംബര്‍ 24ന് കമ്മീഷന് മുന്നില്‍ ഹാജരാവണം. ആക്ടിവിസ്റ്റായ സൗരവ് ദാസ് വിവിധ വകുപ്പുകള്‍ക്ക് നല്കിയ വിവരാവകാശത്തിന്മേല് ഇതുവരെയും ആരും മറുപടി പറയാതെ തട്ടികളിക്കുകയാണെന്ന് അദ്ദേഹം ദേശീയ വിവരാവകാശ വകുപ്പിന് നല്കിയ പരാതിയിന്മേല് പറയുന്നത്.
ആരോഗ്യ സേതു എന്ന ആശയം മുന്നോട്ട് വെച്ചത് ആരാണ്, ഇതിന് അംഗീകാരം നല്കിയതാരാണ്, ഏതൊക്കെ കമ്പനികള്‍ ഇതുമായി ബന്ധപ്പെട്ടിട്ടുണ്ട്, ഏതൊക്കെ വ്യക്തികളും സര്‍ക്കാര്‍ സ്ഥാപനങ്ങളുമാണ് ആരോഗ്യ സേതു ആപ്പുമായി ബന്ധപ്പെ ട്ടിട്ടുണ്ട്, ഇതില്‍ സ്വകാര്യ സ്ഥാപനങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ തുടങ്ങി യ വിവരങ്ങളാണ് സൗരവ് ദാസ് ഉയര്‍ത്തിയിരുന്ന ചോദ്യങ്ങള്‍.
ദേശിയ ഇന്‍ഫോമാറ്റിക്സ് സെന്റര്‍ പറഞ്ഞത് ഇത് എന്‍ഐസിയുടെ പരിധിയല്‍ വരുന്ന വിഷയമല്ലെന്നാണ്. അതേ സമയം ഐ ടി ഭാഗവും ഇതിന്റെ ഉത്തരവാ ദിത്തം ഏറ്റെടുക്കാന്‍ തയ്യാറല്ല എന്നതും ആരോഗ്യ സേതു ആപ്പ് സംബന്ധിച്ചുള്ള ആശങ്ക വര്‍ദ്ധിപ്പിക്കുന്നത്.