Top

ആരോഗ്യ സേതു നിര്‍മ്മിച്ചത്…; വിവരാവകാശ കമ്മീഷനോടും വിശദീകരിക്കാതെ കേന്ദ്രം

ആരോഗ്യ സേതു ആപ്പ് നിര്‍മ്മിച്ചിരിക്കുന്നത് തിര്‍ത്തും സുതാര്യമായ രീതിയിലാണെന്ന വിശദീകരണവുമായി കേന്ദ്ര സര്‍ക്കാര്‍.

29 Oct 2020 12:58 AM GMT

ആരോഗ്യ സേതു നിര്‍മ്മിച്ചത്…; വിവരാവകാശ കമ്മീഷനോടും വിശദീകരിക്കാതെ കേന്ദ്രം
X

ആരോഗ്യ സേതു ആപ്പ് നിര്‍മ്മിച്ചിരിക്കുന്നത് തീര്‍ത്തും സുതാര്യമായ രീതിയിലാണെന്നും എന്നാല്‍ ആപ്പ് നിര്‍മ്മിച്ചതാരെന്നതില്‍ മൗനം പാലിച്ച്‌‌ കേന്ദ്ര സര്‍ക്കാര്‍. ആരോഗ്യ സേതു നിര്‍മ്മിച്ചതിന്റെ രേഖകളുമായി ബന്ധപ്പെട്ട് സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍ നടത്തിയ നിഷേധത്തിന്മേല്‍ ദേശിയ വിവരാവകാശ കമ്മീഷന്‍ ഉയര്‍ത്തിയ ചോദ്യങ്ങള്‍ക്ക്‌ നല്‍കിയ മറുപടിയിലും അവ്യക്തതയോടെയാണ് കേന്ദ്രത്തിന്റെ വിശദീകരണം.

‘കൊവിഡ് മഹാമാരിയെ തുടര്‍ന്ന് തികച്ചും സുതാര്യമായ രീതിയില്‍ 21 ദിവസത്തെ സമയമെടുത്ത് നിര്‍മ്മിച്ച ആപ്പാണ് ആരോഗ്യ സേതു. മഹാമാരി സമയത്ത് ലോക്ക്ഡൗണ്‍ പരിധിയില്‍ നിന്ന് കൊണ്ട് ഇന്ത്യയിലെ ജനങ്ങളുടെ വിവരങ്ങള്‍, ലൊക്കോഷന്‍ എന്നിവ ശേഖരിച്ച് കൊവിഡിനെ പ്രതിരോധിക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യയിലെ സര്‍ക്കാര്‍- പൊതു മേഖല ശൃഖലകളിലെ ആശയങ്ങള്‍ ക്രോഡീകരിച്ചുകൊണ്ട് തയ്യാറാക്കിയ ആപ്പാണിത്’, സര്‍ക്കാര്‍ വ്യക്തമാക്കി.

ആരോഗ്യ സേതു ആപ്പ് കൊവിഡിനെ പ്രതിരോധിക്കുന്നതില്‍ പങ്ക് വഹിക്കുന്നുണ്ടോ എന്ന കാര്യത്തില്‍ യാതൊരു സംശയവും വേണ്ട എന്നും സര്‍ക്കാര്‍ പറഞ്ഞു. ‘ഇന്ത്യയിലെ ലക്ഷക്കണക്കിന് ജനങ്ങളാണ് ഈ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്തിട്ടുള്ളത്. ഇവരുടെ വിവരങ്ങള്‍ ശേഖരിക്കുക വഴി കൊറോണ വൈറസിനെതിരെയുള്ള പ്രധാന ആയുധമായി മാറുകയാണ് ആരോഗ്യ സേതു ആപ്പ്’, സര്‍ക്കാര്‍ കൂട്ടിച്ചേര്‍ത്തു.

ആക്ടിവിസ്റ്റായ സൗരവ് ദാസ് ദേശീയ വിവരാവകാശ വകുപ്പിന് നല്‍കിയ പരാതിയിന്മേലാണ് കേന്ദ്ര സര്‍ക്കാര്‍ വിശദീകരണം.

ആരോഗ്യ സേതു എന്ന ആശയം മുന്നോട്ട് വെച്ചത് ആരാണ്, ഇതിന് അംഗീകാരം നല്‍കിയതാരാണ്, ഏതൊക്കെ കമ്പനികള്‍ ഇതുമായി ബന്ധപ്പെട്ടിട്ടുണ്ട്, ഏതൊക്കെ വ്യക്തികളും സര്‍ക്കാര്‍ സ്ഥാപനങ്ങളുമാണ് ആരോഗ്യ സേതു ആപ്പുമായി ബന്ധപ്പെ ട്ടിട്ടുണ്ട്, ഇതില്‍ സ്വകാര്യ സ്ഥാപനങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ തുടങ്ങി യ ചോദ്യങ്ങളാണ്‌ സൗരവ് ദാസ് ഉയര്‍ത്തിയത്‌.

അതേസമയം ആരോഗ്യ സേതു ആപ്പ് എന്‍ഐസിയുടെ പരിധിയല്‍ വരുന്ന വിഷയമല്ലെന്നായിരുന്നു ദേശിയ ഇന്‍ഫോമാറ്റിക്സ് സെന്ററിന്റെ വിശദീകരണം. ഐ ടി ഭാഗവും ഇതിന്റെ ഉത്തരവാ ദിത്തം ഏറ്റെടുക്കാന്‍ തയ്യാറായില്ല എന്നതും ഇത്‌ സംബന്ധിച്ചുള്ള ആശങ്ക വര്‍ദ്ധിപ്പിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് കേന്ദ്രത്തിന്റെ വിശദീകരണം.

Popular Stories

    Next Story