‘എംഎല്‍എ എന്ന നിലയില്‍ ലജ്ജ തോന്നുന്നു; രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തട്ടെ’; കെജ്രിവാള് സര്‍ക്കാരിനെതിരെ എഎപി എംഎല്‍എ
കൊവിഡ്-19 രൂക്ഷമാവുന്ന സാഹചര്യത്തില്‍ ദില്ലിയില്‍ പ്രസിഡണ്ട് ഭരണം ഏര്‍പ്പെടുത്തണമെന്ന ആവശ്യവുമായി ആംആദ്മി പാര്‍ട്ടി എംഎല്‍എ ഷെയബ് ഇഖ്ബാല്‍. ദില്ലിയിലെ സാഹചര്യം കണ്ട് കണ്ണ് നിറയുകയാണെന്നും നിലവിലെ സാഹചര്യത്തില്‍ ഒരു എംഎല്‍എ എന്ന നിലയില്‍ ലജ്ജ തോന്നുന്നുവെന്നും അദ്ദേഹം പറഞ്ഞു. വീഡിയോ സ്ന്ദേശത്തിലൂടെയാണ് ഷൊയ്ബ് ഇഖ്ബാല്‍ ഇക്കാര്യം അറിയിച്ചത്. ‘ദില്ലയിലെ കൊവിഡ് സാഹചര്യം എന്നെ വല്ലാതെ വേദനിപ്പിക്കുന്നു. ഓക്സിജന്റേയും മരുന്നിന്റേയും ദൗര്‍ലഭ്യം തുടരുകയാണ്. എന്റെ സുഹൃത്ത് ഇപ്പോള്‍ വല്ലാത്ത അവസ്ഥയിലാണ്. അദ്ദേഹത്തിന് ആവശ്യത്തിന് ഓക്സിജനോ വെന്റിലേറ്ററോ ലഭിക്കുന്നില്ല. എവിടെനിന്നാണ് […]

കൊവിഡ്-19 രൂക്ഷമാവുന്ന സാഹചര്യത്തില്‍ ദില്ലിയില്‍ പ്രസിഡണ്ട് ഭരണം ഏര്‍പ്പെടുത്തണമെന്ന ആവശ്യവുമായി ആംആദ്മി പാര്‍ട്ടി എംഎല്‍എ ഷെയബ് ഇഖ്ബാല്‍. ദില്ലിയിലെ സാഹചര്യം കണ്ട് കണ്ണ് നിറയുകയാണെന്നും നിലവിലെ സാഹചര്യത്തില്‍ ഒരു എംഎല്‍എ എന്ന നിലയില്‍ ലജ്ജ തോന്നുന്നുവെന്നും അദ്ദേഹം പറഞ്ഞു. വീഡിയോ സ്ന്ദേശത്തിലൂടെയാണ് ഷൊയ്ബ് ഇഖ്ബാല്‍ ഇക്കാര്യം അറിയിച്ചത്.
‘ദില്ലയിലെ കൊവിഡ് സാഹചര്യം എന്നെ വല്ലാതെ വേദനിപ്പിക്കുന്നു. ഓക്സിജന്റേയും മരുന്നിന്റേയും ദൗര്‍ലഭ്യം തുടരുകയാണ്. എന്റെ സുഹൃത്ത് ഇപ്പോള്‍ വല്ലാത്ത അവസ്ഥയിലാണ്. അദ്ദേഹത്തിന് ആവശ്യത്തിന് ഓക്സിജനോ വെന്റിലേറ്ററോ ലഭിക്കുന്നില്ല. എവിടെനിന്നാണ് രാംഡെവിസിര് ലഭ്യമാവുകയെന്ന് എനിക്ക് അറിയില്ല.’ എംഎല്‍എ പറഞ്ഞു.
എംഎല്‍എ എന്ന നിലയില്‍ തനിക്ക് ഇപ്പോള്‍ അഭിമാനമല്ല മറിച്ച ലജ്ജ തോന്നുന്നുവെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. സ്വന്തം സര്‍ക്കാരിനെതിരേയും എംഎല്‍എ രൂക്ഷ വിമര്‍ശനം ഉയര്‍ത്തി. സര്‍ക്കാരില്‍ നിന്നും ഞങ്ങള്‍ക്ക് യാതൊരു സഹായവും ലഭിക്കുന്നില്ല, ആറ് തവണ എംഎല്‍എ ആയ വ്യക്തിയാണ് ഞാന്‍. എന്നാല്‍ ആരും എന്നെ കേള്‍ക്കാന്‍ തയ്യാറാവുന്നില്ല. ഈ സാഹചര്യത്തില്‍ ദില്ലിയില്‍ എത്രയും പെട്ടെന്ന് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
നിലവില്‍ 97,977 രോഗികളാണ് ദില്ലിയില്‍ കൊവിഡ്-19 ചികിത്സയില്‍ കഴിയുന്നത്. 21,152 കിടക്കകളില്‍ 1628 എണ്ണം മാത്രമാണ് ഒഴിഞ്ഞുകിടക്കുന്നത്. 53,440 പേരും ഹോം ഐസൊലേഷനിലാണ്.
അതിനിടെ സര്‍ക്കാരിന്റെ സഹായത്തോടെ നിര്‍മ്മിക്കുന്ന വാക്സിന് പൊതുമുതലാണെന്ന് പരാമര്‍ശവുമായി സുപ്രീംകോടതി രംഗത്തെത്തി. എന്തുകൊണ്ടാണ് വാക്സിന് രണ്ടു വില നിശ്ചയിക്കുന്നതെന്നും ദേശീയ പ്രതിരോ നയം സ്വീകരിക്കാത്തതെന്നും കോടതി ചോദിച്ചു.
- TAGS:
- Arvind Kejriwal
- Covid 19
- Delhi