Top

എ എ പി മാര്‍ച്ചിന് നേരെ ബി ജെ പി ആക്രമണം: ഗുജറാത്തില്‍ ആരും സുരക്ഷിതരല്ലെന്ന് അരവിന്ദ് കെജ്രിവാള്‍

ഗുജറാത്തില്‍ ആര്‍ക്കും സുരക്ഷിതത്വമില്ലെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. ഗുജറാത്തില്‍ ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കെതിരെ ബി ജെ പി നടത്തിയ ആക്രമണത്തിനെതിരെ പ്രതികരിക്കുകയായിരുന്നു ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്രിവാള്‍. ഗുജറാത്തിലെ ജുനഗറിലാണ് എ എ പി പ്രവര്‍ത്തകര്‍ക്കെതിരെ ആക്രമണമുണ്ടായത്. എ എ പി നടത്തിയ മാര്‍ച്ചിന് നേരെ ബി ജെ പി പ്രവര്‍ത്തകര്‍ ആക്രമണം അഴിച്ചുവിടുകയായിരുന്നു. സംഭവത്തില്‍ എ എ പിയുടെ സംസ്ഥാനത്തെ പ്രധാന നേതാക്കളടക്കം പത്തോളം പേര്‍ക്ക് പരുക്കേല്ക്കുകയും […]

1 July 2021 1:42 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

എ എ പി മാര്‍ച്ചിന് നേരെ ബി ജെ പി ആക്രമണം: ഗുജറാത്തില്‍ ആരും സുരക്ഷിതരല്ലെന്ന് അരവിന്ദ് കെജ്രിവാള്‍
X

ഗുജറാത്തില്‍ ആര്‍ക്കും സുരക്ഷിതത്വമില്ലെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. ഗുജറാത്തില്‍ ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കെതിരെ ബി ജെ പി നടത്തിയ ആക്രമണത്തിനെതിരെ പ്രതികരിക്കുകയായിരുന്നു ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്രിവാള്‍.

ഗുജറാത്തിലെ ജുനഗറിലാണ് എ എ പി പ്രവര്‍ത്തകര്‍ക്കെതിരെ ആക്രമണമുണ്ടായത്. എ എ പി നടത്തിയ മാര്‍ച്ചിന് നേരെ ബി ജെ പി പ്രവര്‍ത്തകര്‍ ആക്രമണം അഴിച്ചുവിടുകയായിരുന്നു. സംഭവത്തില്‍ എ എ പിയുടെ സംസ്ഥാനത്തെ പ്രധാന നേതാക്കളടക്കം പത്തോളം പേര്‍ക്ക് പരുക്കേല്ക്കുകയും ചെയ്തു. ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയോട് സംഭവത്തില്‍ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടതായി അരവിന്ദ് കെജ്രിവാള്‍ വ്യക്തമാക്കി.

ഗുജറാത്ത് തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ എ എ പിയുടെ വളര്‍ച്ച ബി ജെ പിയെ അസ്വസ്ഥപ്പെടുത്തുന്നതുകൊണ്ടാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കെതിരെ ആക്രമണം അഴിച്ചുവിടുന്നതെന്ന് എ എ പി ആരോപിച്ചു. എ എ പി നടത്തിയ ജന്‍ സമവേദ യാത്രയ്ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. എഴുപതോളം വരുന്ന ബി ജെ പി പ്രവര്‍ത്തകര്‍ എ എ പി നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും നേരെ ആക്രമണം അഴിച്ചുവിടുകയായിരുന്നു. തുടര്‍ന്ന് വിസാവന്ദര്‍ പോലീസ് സ്‌റ്റേഷനില്‍ എ എ പി സംഭവം സംബന്ധിച്ച് പരാതി നല്കിയതായും റിപ്പോര്‍ട്ടുണ്ട്. ഇഷുധാന്‍ ഗാധ്വി, പ്രവീണ്‍ രാം,മഹേഷ് സ്വാമി എന്നിവരെപ്പോലെയുമുള്ള മുതിര്‍ന്ന എ എ പി നേതാക്കള്‍ വരെ ആക്രമണത്തിനിരയാവുന്നു. അപ്പോള്‍ സാധാരണക്കാരന്റെ സുരക്ഷ ഗുജറാത്തില്‍ എന്തായിരിക്കുമെന്നതില്‍ ആശങ്കാകുലനാണെന്ന് കെജ്രിവാള്‍ ട്വീറ്റ് ചെയ്തു.

അതേസമയം എ എ പി പ്രവര്‍ത്തകര്‍ക്കുനേരെ ആക്രമണം നടത്തിയെന്ന വാര്‍ത്ത ബി ജെ പി നിഷേധിച്ചു. എ എ പിയ്‌ക്കെതിരെ ഒരു സംഘടന നടത്തിയ മാര്‍ച്ചിന് നേരെ എ എ പി പ്രവര്‍ത്തകര്‍ അസഭ്യം പറഞ്ഞതാണ് ഏറ്റുമുട്ടിലില്‍ കലാശിച്ചതെന്നാണ് ബി ജെ പിയുടെ ആരോപണം. അടുത്തവര്‍ഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് അരവിന്ദ് കെജ്രിവാള്‍ ഗുജറാത്തില്‍ കഴിഞ്ഞ മാസം സന്ദര്‍ശനം നടത്തിയിരുന്നു. ഡല്‍ഹിയ്ക്ക് പുറത്തേക്കുള്ള എ എ പിയുടെ വികസനമാണ് കെജ്രിവാളിന്റെ ലക്ഷ്യം.

Popular Stories

    Next Story