Top

‘നിങ്ങള്‍ക്കായി ഈ ജനത പ്രാര്‍ഥിച്ചിട്ടുണ്ട്, നിങ്ങള്‍ ദൈവമാണ് ഞങ്ങള്‍ക്ക്, കര്‍ഷകര്‍ക്കായി ട്വീറ്റ് ചെയ്യൂ പ്ലീസ്’; സച്ചിന് കത്തെഴുതി ആം ആദ്മി

കര്‍ഷകരെ അനുകൂലിച്ച് നിങ്ങള്‍ ട്വീറ്റ് ചെയ്യുന്നതോടെ ഇന്ത്യക്കാര്‍ വീണ്ടും നിങ്ങളെ സ്‌നേഹവും ആശംസകളും കൊണ്ട് പൊതിയും. ഈ പ്രാര്‍ഥന കേള്‍ക്കണം. ജസ്റ്റ് ട്വീറ്റ്…’ കത്തിലെ വാക്കുകള്‍ ഇങ്ങനെ.

9 Feb 2021 7:40 AM GMT

‘നിങ്ങള്‍ക്കായി ഈ ജനത പ്രാര്‍ഥിച്ചിട്ടുണ്ട്, നിങ്ങള്‍ ദൈവമാണ് ഞങ്ങള്‍ക്ക്, കര്‍ഷകര്‍ക്കായി ട്വീറ്റ് ചെയ്യൂ പ്ലീസ്’; സച്ചിന് കത്തെഴുതി ആം ആദ്മി
X

കര്‍ഷക സമരത്തെ പിന്തുണച്ചെത്തിയ വിദേശ സെലിബ്രിറ്റികളെ വിമര്‍ശിച്ച് വിവാദത്തിലായ ക്രിക്കറ്റ് താരം സച്ചിന് ആം ആദ്മി നേതാക്കളുടെ തുറന്ന കത്ത്. നിലപാട് തിരുത്തി കര്‍ഷകസമരത്തെ പിന്തുണച്ച് ട്വീറ്റുകള്‍ പോസ്റ്റ് ചെയ്യണം എന്ന് സച്ചിനോട് ആവശ്യപ്പെട്ടുകൊണ്ടാണ് കത്ത്. ആം ആദ്മി നേതാവ് പ്രീതി ശര്‍മ്മ മേനോന്‍ എഴുതി തയ്യാറാക്കിയ തുറന്ന കത്ത് ഇതിനോടകം തന്നെ സൈബര്‍ ഇടങ്ങളില്‍ വൈറലായിക്കഴിഞ്ഞു. സച്ചിന്‍ ആരാധകര്‍ക്ക് ദൈവമാണെന്നും ഇന്ത്യയുടെ അഭിമാനമാണെന്നും സൂചിപ്പിച്ചുകൊണ്ട് ആരംഭിക്കുന്ന കത്ത് ജസ്റ്റ് ട്വീറ്റ് എന്ന ഒരു അഭ്യര്‍ഥനയോടെയാണ് അവസാനിക്കുന്നത്.

സച്ചിന്റെ പിന്തുണ ആവശ്യപ്പെടുന്ന കര്‍ഷകര്‍ക്ക് വേണ്ടിയാണ് ഈ കത്തെഴുതുന്നതെന്ന് ആം ആദ്മി നേതാവ് കത്തിലൂടെത്തന്നെ വ്യക്തമാക്കുന്നു. ‘നിങ്ങള്‍ ഇന്ത്യയുടെ അഭിമാനമാണ്. ഇവിടുത്തെ 1.3 ബില്യണ്‍ ജനങ്ങള്‍ നിങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിച്ചിട്ടുണ്ട്. നിങ്ങള്‍ക്കായി വിതുമ്പിയിട്ടുണ്ട്. നിങ്ങളുടെ വിജയത്തില്‍ ആഹ്ലാദിച്ചിട്ടുണ്ട്. ക്രിക്കറ്റ് ഒരു മതമായ ഈ നാട്ടില്‍ നിങ്ങള്‍ ഞങ്ങള്‍ക്ക് ദൈവമാണ്. കര്‍ഷകരെ അനുകൂലിച്ച് നിങ്ങള്‍ ട്വീറ്റ് ചെയ്യുന്നതോടെ ഇന്ത്യക്കാര്‍ വീണ്ടും നിങ്ങളെ സ്‌നേഹവും ആശംസകളും കൊണ്ട് പൊതിയും. ഈ പ്രാര്‍ഥന കേള്‍ക്കണം. ജസ്റ്റ് ട്വീറ്റ്…’ കത്തിലെ വാക്കുകള്‍ ഇങ്ങനെ.

ഇന്ത്യയുടെ പരമാധികാരത്തില്‍ കൈകടത്താന്‍ ആരെയും അനുവദിക്കില്ല. വിദേശികള്‍ക്ക് കാഴ്ച്ചക്കാരാവാം എന്നാല്‍ പ്രതിനിധികളാവാന്‍ ശ്രമിക്കേണ്ടതില്ല. ഇന്ത്യക്ക് സ്വന്തം ജനതയെ നന്നായി അറിയാവുന്നത്. ഒരു ജനതയായി തുടരാമെന്നായിരുന്നു സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ട്വീറ്റ്. സച്ചിന് പിന്നാലെ നിരവധി താരങ്ങള്‍ വിഷയത്തില്‍ പ്രതികരിച്ചു.

സച്ചിന്റെ ട്വീറ്റ് വലിയ വിവാദങ്ങള്‍ സൃഷ്ടിച്ചു. കേന്ദ്രം ഭരിക്കുന്ന ബിജെപിയുടെ ഐടി സെല്ലാണ് സച്ചിന്‍ ഉള്‍പ്പെടെയുള്ളവരുടെ ട്വീറ്റ് നിര്‍മ്മിച്ചതെന്നായിരുന്നു പ്രധാന ആരോപണം. സച്ചിന്റെയും മറ്റു താരങ്ങളുടെയും ട്വീറ്റിലെ വാക്കുകളുടെ സാമ്യത കൂടി വെളിപ്പെട്ടതോടെ ആരോപണം കൂടുതല്‍ ശക്തമായി. കര്‍ഷകരെ തള്ളിപ്പറഞ്ഞതാണ് സച്ചിന്റെ ട്വീറ്റെന്ന് സോഷ്യല്‍ മീഡിയ പ്രതികരിച്ചു. കൂടാതെ സച്ചിന് എന്തുകൊണ്ട് സമരത്തിനിടെ കര്‍ഷകര്‍ മരിച്ചു വീണപ്പോള്‍ മൗനം പാലിച്ചുവെന്നും ചോദ്യങ്ങളുയര്‍ന്നിരുന്നു.

Popular Stories

    Next Story