Top

അയോധ്യ ഭൂമി തട്ടിപ്പ് കേസ്: അന്വേഷണം ആവശ്യപ്പെട്ട് യോഗിക്ക് ആം ആദ്മി പാര്‍ട്ടി എം പിയുടെ കത്ത്

അയോധ്യ ഭൂമി തട്ടിപ്പ് കേസ് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്തെഴുതി ആം ആദ്മി പാര്‍ട്ടി എം പി. ഭൂമി തട്ടിപ്പ് കേസില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരെ കടുത്ത നടപടികള്‍ സ്വീകരിക്കണമെന്നും സഞ്ജയ് സിങ് യു പി മുഖ്യമന്ത്രിയ്ക്കുള്ള കത്തില്‍ വ്യക്തമാക്കി. രാമന്റെ പേരില്‍ അഴിമതി നടത്തിയവര്‍ക്കെതിരെ കടുത്ത നടപടികള്‍ കൈക്കൊള്ളണം. അവരെയെല്ലാവരേയും ജയിലിലേക്ക് അയക്കുകയും അവരുടെ ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിക്കുകയും വേണം. എങ്ങനെയാണ് സര്‍ക്കാര്‍ ഭൂമി കോടികണക്കിന് രൂപയ്ക്ക് ട്രസ്റ്റിന് വിറ്റതെന്ന് ഇതിലൂടെ […]

23 Jun 2021 1:39 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

അയോധ്യ ഭൂമി തട്ടിപ്പ് കേസ്: അന്വേഷണം ആവശ്യപ്പെട്ട് യോഗിക്ക് ആം ആദ്മി പാര്‍ട്ടി  എം പിയുടെ കത്ത്
X

അയോധ്യ ഭൂമി തട്ടിപ്പ് കേസ് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്തെഴുതി ആം ആദ്മി പാര്‍ട്ടി എം പി. ഭൂമി തട്ടിപ്പ് കേസില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരെ കടുത്ത നടപടികള്‍ സ്വീകരിക്കണമെന്നും സഞ്ജയ് സിങ് യു പി മുഖ്യമന്ത്രിയ്ക്കുള്ള കത്തില്‍ വ്യക്തമാക്കി.

രാമന്റെ പേരില്‍ അഴിമതി നടത്തിയവര്‍ക്കെതിരെ കടുത്ത നടപടികള്‍ കൈക്കൊള്ളണം. അവരെയെല്ലാവരേയും ജയിലിലേക്ക് അയക്കുകയും അവരുടെ ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിക്കുകയും വേണം. എങ്ങനെയാണ് സര്‍ക്കാര്‍ ഭൂമി കോടികണക്കിന് രൂപയ്ക്ക് ട്രസ്റ്റിന് വിറ്റതെന്ന് ഇതിലൂടെ വെളിച്ചത്തുവരുമെന്നും സഞ്ജയ് സിങ് കത്തില്‍ ചൂണ്ടിക്കാണിച്ചു. ഭൂമി തട്ടിപ്പ് കേസില്‍ ഉള്‍പ്പെട്ടവരുടെ പണം കണ്ടുകെട്ടണമെന്നും ആം ആദ്മി പാര്‍ട്ടി എംപി ആവശ്യപ്പെട്ടു.

ബി ജെ പി നേതാക്കള്‍ക്കും യു പി സര്‍ക്കാരിനും അയോധ്യ ഭൂമി തട്ടിപ്പ് കേസില്‍ നേരിട്ട് ബന്ധമുണ്ടെന്ന് എ എ പി നേരത്തെ ആരോപണം ഉന്നയിച്ചിരുന്നു. അരവിന്ദ് കെജ്രിവാളിന്റെ ആം ആദ്മി പാര്‍ട്ടി യു പി തെരഞ്ഞെടുപ്പില്‍ മത്സരരംഗത്ത് സജീവമാകുമെന്ന സൂചനയ്ക്കിടെയാണ് എ എ പി എം പി യു പി മുഖ്യമന്ത്രിയ്ക്ക് കത്തെഴുതുന്നത്. നേരത്തെ തദ്ദേശ തെരഞ്ഞെടുപ്പിലും എ എ പി മത്സരരംഗത്തുണ്ടായിരുന്നു. ഡല്‍ഹിയ്ക്കു പുറത്തേക്ക് എ എ പിയുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കുകയാണ് പാര്‍ട്ടിയുടെ ലക്ഷ്യം.

Popular Stories

    Next Story