Top

കെജ്രിവാളിന്റെ വീടിന് നേരെ ആക്രമണം; പിന്നില്‍ ബിജെപിയെന്ന് ആംആദ്മി

ഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ വീടിന് നേരെ ആക്രമണം. സിസി ടിവി ക്യാമറകളുള്‍പ്പെടെയുള്ളവ അക്രമികള്‍ നശിപ്പിച്ചു. ആക്രമണത്തിന് പിന്നില്‍ ബിജെപി പ്രവര്‍ത്തകരാണെന്ന് ആം ആദ്മി പാര്‍ട്ടി ട്വിറ്ററിലൂടെ ആരോപിച്ചു. ബിജെപി വനിതാ പ്രവര്‍ത്തകര്‍ സിസി ടിവി തകര്‍ക്കുന്ന ദൃശ്യങ്ങളും ആംആദ്മി പുറത്തിവിട്ടു. പ്രതിഷേധിക്കുന്ന ബി.ജെ.പി നേതാക്കള്‍ മുഖ്യമന്ത്രിയുടെ വസതിയില്‍ ഘടിപ്പിച്ചിരുന്ന സി.സി.ടി.വി ക്യാമറകള്‍ നശിപ്പിച്ചു എന്നാണ് ഡല്‍ഹി മുഖ്യമന്ത്രിയുടെ ഓഫീസ് പ്രസ്താവനയിലൂടെ അറിയിച്ചിരിക്കുന്നത്. സംഭവത്തില്‍ പരാതി ലഭിച്ചിട്ടുണ്ടെന്നും അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു. വ്യാഴാഴ്ച ഡല്‍ഹി […]

13 Dec 2020 7:52 PM GMT

കെജ്രിവാളിന്റെ വീടിന് നേരെ ആക്രമണം; പിന്നില്‍ ബിജെപിയെന്ന് ആംആദ്മി
X

ഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ വീടിന് നേരെ ആക്രമണം. സിസി ടിവി ക്യാമറകളുള്‍പ്പെടെയുള്ളവ അക്രമികള്‍ നശിപ്പിച്ചു. ആക്രമണത്തിന് പിന്നില്‍ ബിജെപി പ്രവര്‍ത്തകരാണെന്ന് ആം ആദ്മി പാര്‍ട്ടി ട്വിറ്ററിലൂടെ ആരോപിച്ചു. ബിജെപി വനിതാ പ്രവര്‍ത്തകര്‍ സിസി ടിവി തകര്‍ക്കുന്ന ദൃശ്യങ്ങളും ആംആദ്മി പുറത്തിവിട്ടു. പ്രതിഷേധിക്കുന്ന ബി.ജെ.പി നേതാക്കള്‍ മുഖ്യമന്ത്രിയുടെ വസതിയില്‍ ഘടിപ്പിച്ചിരുന്ന സി.സി.ടി.വി ക്യാമറകള്‍ നശിപ്പിച്ചു എന്നാണ് ഡല്‍ഹി മുഖ്യമന്ത്രിയുടെ ഓഫീസ് പ്രസ്താവനയിലൂടെ അറിയിച്ചിരിക്കുന്നത്. സംഭവത്തില്‍ പരാതി ലഭിച്ചിട്ടുണ്ടെന്നും അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.

വ്യാഴാഴ്ച ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും ആക്രമിക്കപ്പെട്ടിരുന്നു. പൊലീസ് ഉദ്യോഗസ്ഥര്‍ നോക്കിനില്‍ക്കെയായിരന്നു ആക്രമണം. സിസോദിയയെ ബിജെപി പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്യുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും ആംആദ്മി പുറത്തുവിട്ടിരുന്നു. കഴിഞ്ഞ ഒരു ആഴ്ചയായി ബിജെപി പ്രവര്‍ത്തകര്‍ കെജ്‌രിവാളിന്റെ വസതിക്ക് മുന്‍പില്‍ സമരം നടത്തുന്നുണ്ട്. ഡല്‍ഹിയിലെ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ഫണ്ട് വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ടാണ് സമരം. ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പറേഷനിലെ മേയര്‍മാരും കൗണ്‍സിലര്‍മാരുമാണ് പ്രതിഷേധസമരം നടത്തുന്നത്. പതിമൂവായിരം കോടി രൂപയുടെ കുടിശ്ശിക തന്നു തീര്‍ക്കണമെന്ന് ആവശ്യപ്പെട്ടാണ് മേയര്‍മാരുടെ സമരം.

Popular Stories

    Next Story