രാജ്ബ്ബറിന്റെ ആം ആദ്മി പാര്‍ട്ടി സഖ്യചര്‍ച്ച പച്ചക്കള്ളമെന്ന് സഞ്ജയ് സിങ്
ഉത്തര്‍ പ്രദേശില്‍ എസ് ബി എസ് പിയുമായി സഖ്യത്തിനില്ലെന്ന് ആം ആദ്മി പാര്‍ട്ടി. ആം ആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളുമായി യു പി തെരഞ്ഞെടുപ്പ് സഖ്യം സംബന്ധിച്ച് അടുത്തയാഴ്ച്ച ചര്‍ച്ച നടത്തുമെന്ന് സുഹല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടി മേധാവി ഓം പ്രകാശ് രാജ്ബ്ബര്‍ നടത്തിയ പ്രസ്താവന പച്ചക്കള്ളമാണെന്ന് എ എ പിയുടെ യുപി അധ്യക്ഷനും രാജ്യസഭാ എം പിയുമായ സഞ്ജയ് സിങ് ആരോപിച്ചു. ‘ഡല്‍ഹി മുഖ്യമന്ത്രി കെജ്രിവാളുമായി ജൂലൈ 17ന് നടത്തുമെന്ന് രാജ്ബ്ബര്‍ […]
13 July 2021 4:09 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ഉത്തര്‍ പ്രദേശില്‍ എസ് ബി എസ് പിയുമായി സഖ്യത്തിനില്ലെന്ന് ആം ആദ്മി പാര്‍ട്ടി. ആം ആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളുമായി യു പി തെരഞ്ഞെടുപ്പ് സഖ്യം സംബന്ധിച്ച് അടുത്തയാഴ്ച്ച ചര്‍ച്ച നടത്തുമെന്ന് സുഹല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടി മേധാവി ഓം പ്രകാശ് രാജ്ബ്ബര്‍ നടത്തിയ പ്രസ്താവന പച്ചക്കള്ളമാണെന്ന് എ എ പിയുടെ യുപി അധ്യക്ഷനും രാജ്യസഭാ എം പിയുമായ സഞ്ജയ് സിങ് ആരോപിച്ചു.
‘ഡല്‍ഹി മുഖ്യമന്ത്രി കെജ്രിവാളുമായി ജൂലൈ 17ന് നടത്തുമെന്ന് രാജ്ബ്ബര്‍ അവകാശപ്പെടുന്ന കൂടിക്കാഴ്ച്ച സംബന്ധിച്ച വാര്‍ത്ത പച്ചക്കള്ളവും അടിസ്ഥാനരഹിതവുമാണ്. രാജ്ബ്ബറുമായി എ എ പി സഖ്യത്തിന് തയ്യാറല്ലെന്ന് എ എ പി നേതാവ് സജ്ജയ് സിങ് വ്യക്തമാക്കി. സഖ്യം ഉണ്ടാക്കുന്നത് സംബന്ധിച്ച് രാജ്ബ്ബറുമായി ഒരു ചര്‍ച്ചയും ഇതുവരെ നടത്തിയിട്ടില്ലന്നും സജ്ജയ് സിങ് അറിയിച്ചു.
യു പി തെരഞ്ഞെടുപ്പില്‍ ചെറിയ ചില പാര്‍ട്ടികളുമായി ചേര്‍ന്ന് എസ് ബി എസ് പി അധ്യക്ഷന്‍ രാജ്ബ്ബര്‍ ഭാഗീധരി സങ്കല്‍പ്പ് മോര്‍ച്ച സഖ്യം നേരത്തെ രൂപീകരിച്ചിരുന്നു. അസദുദ്ദീന്‍ ഓവൈസിയുടെ എ ഐ എം ഐ എമ്മും സഖ്യത്തിന്റെ ഭാഗമാണ്. അതിനിടെയാണ് എ എ പിയുമായി സഖ്യം ചര്‍ച്ചകള്‍ നടത്തുന്നതായി രാജ്ബ്ബര്‍ അവകാശവാദം ഉന്നയിച്ചത്. ബി ജെ പിയ്ക്കെതിരെ വിശാലമുന്നണി മുന്നോട്ടുവെക്കുന്ന രാജ്ബ്ബര്‍ എസ് പിയുമായും ചര്‍ച്ചകള്‍ നടത്തുമെന്ന് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.