Top

മത്സരിച്ച എല്ലായിടത്തും ജയം, ശക്തമായ ജനപിന്തുണ; വാമനപുരത്ത് ഇത്തവണ ആനാട് ജയനിറങ്ങുന്നത് ഇടതിന്റെ ഉരുക്കുകോട്ട പിടിച്ചടക്കാനുള്ള ദൗത്യവുമായി

ഇടത്തിന്റെ ഉരുക്ക് കോട്ടയായ വാമനപുരം മണ്ഡലം തിരിച്ചു പിടിക്കുക എന്നതാണ് യുഡിഎഫിനുമുന്നിലുള്ള വലിയ ലക്ഷ്യം.

23 March 2021 3:46 AM GMT

മത്സരിച്ച എല്ലായിടത്തും ജയം, ശക്തമായ ജനപിന്തുണ; വാമനപുരത്ത് ഇത്തവണ ആനാട് ജയനിറങ്ങുന്നത് ഇടതിന്റെ ഉരുക്കുകോട്ട പിടിച്ചടക്കാനുള്ള ദൗത്യവുമായി
X

തലസ്ഥാന ജില്ലയിലെ ഇടതുകോട്ടയെന്ന് അറിയപ്പെടുന്ന നിയോജക മണ്ഡലമാണ് വാമനപുരം. ഇടത്തിന്റെ ഉരുക്ക് കോട്ടയായ വാമനപുരം മണ്ഡലം തിരിച്ചു പിടിക്കുക എന്നതാണ് യുഡിഎഫിനുമുന്നിലുള്ള വലിയ ലക്ഷ്യം. മൂന്ന് പതിറ്റാണ്ടിലേറെയായി പൊതു പ്രവര്‍ത്തനത്തില്‍ സജീവമായ ആനാട് ജയനാണ് വാമനപുരം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി.

വിദ്യാര്‍ത്ഥി രാഷ്ട്രീയത്തില്‍ തുടങ്ങി പൊതു പ്രവര്‍ത്തനത്തില്‍ സജീവമായ ആനാട് ജയന്‍ ജനങ്ങള്‍ക്ക്എക്കാലത്തും സുപരിചിതനാണ്.1976 ല്‍ കെഎസ്‌യുവിലൂടെ പ്രവര്‍ത്തനം തുടങ്ങിയ ജയന്‍ വിവിധ തലങ്ങളില്‍ തന്റെ നേതൃ പാടവം തെളിയിച്ചിട്ടുണ്ട്.1995ല്‍ ആനാട് ചെറുവേലി വാര്‍ഡില്‍ പഞ്ചായത്ത് മെംബറായാണ് അദ്ദേഹത്തിന്റെ ജനപ്രതിനിധി ജീവിതത്തിന്റെ തുടക്കം. 000ല്‍ ഇടത് കോട്ടയെ മറികടന്ന് അദ്ദേഹം ആനാട് പഞ്ചായത്ത് പ്രസിഡന്റ് പദവിയില്‍ എത്തി.

അന്നാണ് ആനാട് പഞ്ചായത്തിന്റെ ചരിത്രത്തില്‍ ആദ്യമായി കോണ്‍ഗ്രസ് അധികാരത്തില്‍ വരുന്നത്. 2001 മുതല്‍ 2004 വരെ നാല് തവണ മികച്ച പഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി അദ്ദേഹത്തിന്റെ ഭരണ കാലത്ത് ആനാട് പഞ്ചായത്തിന് നേടി കൊടുത്തു. 2005ലും 2010ലും തുടരെ രണ്ട് തവണ വെള്ളനാട് ഡിവിഷനില്‍ നിന്നും ജില്ലാ പഞ്ചായത്ത് അംഗമായ ജയന്‍ പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ചുമതലയും വഹിച്ചിട്ടുണ്ട്. എക്കാലവും കോണ്‍ഗ്രസ് നേതൃത്വത്തിന്റെ വിശ്വസ്തത കാത്തു സൂക്ഷിക്കാന്‍ തനിക്ക് സാധിച്ചിട്ടുണ്ടെന്ന് ആനാട് ജയന്‍ റിപ്പോര്‍ട്ടര്‍ ടിവിയിലൂടെ വ്യക്തമാക്കി.

വാമനപുരം മണ്ഡലത്തില്‍ നിന്ന് മുതിര്‍ന്ന സിപിഐഎം കോലിയക്കോട് കൃഷ്ണന്‍ നായര്‍ അഞ്ച് തവണ എംഎല്‍എയായിട്ടുണ്ട്. മറ്റ് സിപിഐഎം നേതാക്കളെയും നിയമസഭയിലേക്കയച്ചു. എങ്കിലും മണ്ഡലം രണ്ട് തവണ വലതുപക്ഷത്തെ പുണര്‍ന്നിട്ടുണ്ട്. ഇത്തവണ ശക്തമായ പോരാട്ടത്തിലൂടെ വാമനപുരം പിടിച്ചെടുക്കാനാവുമെന്നാണ് കോണ്‍ഗ്രസ് കരുതുന്നത്.

35 വര്‍ഷം പിന്നിട്ട രാഷ്ട്രീയ ജീവിതത്തില്‍ നയിച്ച സമരപാഠങ്ങളുടെ കരുത്തോടെയാണ് ആനാട് ജയന്‍ മണ്ഡലത്തില്‍ പ്രചരണത്തിനിറങ്ങുന്നത്. സമരങ്ങളുടെയും നിരവധി ഓര്‍മകള്‍ ജയന്‍ പങ്കുവെയ്ക്കുന്നുണ്ട്. ആനാട് സ്‌കൂളിലെ കുടിവെള്ള സമരത്തിന്റെ അമരക്കാരനായി നിന്ന അദ്ദേഹം പെരിങ്ങമ്മല പഞ്ചായത്തിലെ പന്നിയോട്ട് കടവില്‍ മെഡിക്കല്‍ മാലിന്യ പ്ലാന്റെ സ്ഥാപിക്കുവാനുള്ള സര്‍ക്കാര്‍ നീക്കത്തിനോടും പോരാടിയിട്ടുണ്ട്. ആനാട്- നന്ദിയോട് സമഗ്ര കുടിവെള്ള പദ്ധതിക്കായും പേരയം ചെലഞ്ചി പാലത്തിനായി ആനാട് ജയന്‍ നടത്തിയ പരിശ്രമങ്ങള്‍ ഏറെ ചര്‍ച്ചയായിരുന്നു.

ജനജീവിതത്തെ ബാധിക്കുന്ന ഏതൊരു പ്രശ്‌നത്തിനും പരിഹാരം കാണുവാന്‍ മുന്‍പന്തിയില്‍ തന്നെ അദ്ദേഹം നിലയുറച്ചു.ഒടുവില്‍ നിയമസഭാ സ്ഥാനാര്‍ഥിയായി വാമനപുരത്ത്് എത്തുമ്പോള്‍ വമ്പന്‍ ഭൂരിപക്ഷത്തോടെയുള്ള ജയത്തില്‍ കുറഞ്ഞൊന്നും ജനങ്ങള്‍ തനിക്ക് നല്‍കില്ലെന്ന പ്രതീക്ഷയിലാണ് ആനാട് ജയന്‍.

Popular Stories

    Next Story