ആമിര്‍ ഖാന്റെ മകന്‍ ജുനൈദ് ബോളിവുഡിലേക്ക്; അരങ്ങേറ്റം മലയാള ചിത്രം ‘ഇഷ്‌കി’ന്റെ റീമേക്കിലൂടെ
അനുരാജ് മനോഹര്‍ സംവിധാനത്തില്‍ 2019 ല്‍ റിലീസുചെയ്ത മലയാളചിത്രം ‘ഇഷ്‌കി’ന്റെ ബോളിവുഡ് റീമേക്കിലാണ് ജുനൈദ് എത്തുക. ഷെയ്ന്‍ നിഗമും ആന്‍ ശീതളും ഒന്നിച്ച ചിത്രം പ്രേക്ഷക ശ്രദ്ധയ്‌ക്കൊപ്പം നിരൂപക പ്രശംസയും നേടിയിരുന്നു.
16 Oct 2020 9:54 AM GMT
ഫിൽമി റിപ്പോർട്ടർ

ദില്ലി; ബോളിവുഡ് താരം ആമിര്‍ ഖാന്റെ മകന്‍ ജുനൈദ് സിനിമ രംഗത്തേക്ക് അരങ്ങേറ്റം കുറിക്കുന്നു. നാടകങ്ങളിലൂടെ അഭിനയരംഗത്ത് സജീവമായ ജുനൈദ് ബോളിവുഡിലൂടെയാണ് ചലചിത്ര രംഗത്തേക്ക് വരുന്നത്.
അനുരാജ് മനോഹര്‍ സംവിധാനത്തില്‍ 2019 ല്‍ റിലീസുചെയ്ത മലയാളചിത്രം ‘ഇഷ്‌കി’ന്റെ ബോളിവുഡ് റീമേക്കിലാണ് ജുനൈദ് എത്തുക. ഷെയ്ന്‍ നിഗമും ആന്‍ ശീതളും ഒന്നിച്ച ചിത്രം പ്രേക്ഷക ശ്രദ്ധയ്‌ക്കൊപ്പം നിരൂപക പ്രശംസയും നേടിയിരുന്നു.
സംവിധായകനും നിര്‍മ്മാതാവുമായ നീരജ് പാണ്ഡെയാണ് ചിത്രം ബോളിവുഡിലൊരുക്കുന്നത്. തിരക്കഥ പൂര്‍ത്തിയായ ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പിന്നീട് പുറത്തുവിടുമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു. എം എസ് ധോണി, എ വെഡ്‌നെസ് ഡേ, സ്‌പെഷ്യല്‍ 26, ബേബി എന്നീ ചിത്രങ്ങളുടെ സംവിധായകനാണ് നീരജ് പാണ്ഡെ.