ലഡാക്കില്‍ ലാല്‍ സിങ് ചദ്ദയുടെ ഷൂട്ടിംങ്ങ് ലൊക്കേഷനില്‍ മാലിന്യകൂമ്പാരം; പ്രചാരണം തള്ളിക്കളഞ്ഞ് അമീര്ഖാന് പ്രൊഡക്ഷന്‍സ്
ലഡാക്കിലെ വാഗ ഗ്രാമം അമീര്ഖാന് ചിത്രമായ ലാല്‍ സിങ് ചന്ദയുടെ ഷൂട്ടിങ്ങിന് ശേഷം മാലിന്യങ്ങള്‍ ചിതറികിടക്കുന്ന വിധത്തിലാണെന്ന വാദം തള്ളിക്കളഞ്ഞ് അമീര്ഖാന് പ്രൊഡക്ഷന്‍സ്. കഴിഞ്ഞ ദിവസമാണ് സാമൂഹ്യമാധ്യമങ്ങളില്‍ ഷൂട്ടിംങ്ങിന് ശേഷം പ്രദേശം മാലിന്യങ്ങള്‍ ചിതറികിടക്കുന്ന വിധത്തിലാണെന്ന് ചൂണ്ടിക്കാണിച്ച് ദൃശ്യങ്ങള്‍ പ്രചരിക്കപ്പെട്ടത്. അതിന് പിന്നാലെയാണ് എ കെ പി ഇത്തരം പ്രചാരണങ്ങള്‍ തള്ളിക്കളഞ്ഞുകൊണ്ട് പ്രസ്താവന ഇറക്കിയത്. ഷൂട്ടിംഗ് ലൊക്കേഷനുകള്‍ വൃത്തിയാക്കുന്നതിന് എ കെ പിയ്ക്ക്് പ്രത്യേക ടീം തന്നെയുണ്ടെന്ന് കമ്പനി വ്യക്തമാക്കി. ലൊക്കേഷന്‍ വിടുന്നതിന് മുന്‍പ് ശുചീകരണപ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചെന്ന് […]
14 July 2021 2:50 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ലഡാക്കിലെ വാഗ ഗ്രാമം അമീര്ഖാന് ചിത്രമായ ലാല്‍ സിങ് ചന്ദയുടെ ഷൂട്ടിങ്ങിന് ശേഷം മാലിന്യങ്ങള്‍ ചിതറികിടക്കുന്ന വിധത്തിലാണെന്ന വാദം തള്ളിക്കളഞ്ഞ് അമീര്ഖാന് പ്രൊഡക്ഷന്‍സ്. കഴിഞ്ഞ ദിവസമാണ് സാമൂഹ്യമാധ്യമങ്ങളില്‍ ഷൂട്ടിംങ്ങിന് ശേഷം പ്രദേശം മാലിന്യങ്ങള്‍ ചിതറികിടക്കുന്ന വിധത്തിലാണെന്ന് ചൂണ്ടിക്കാണിച്ച് ദൃശ്യങ്ങള്‍ പ്രചരിക്കപ്പെട്ടത്. അതിന് പിന്നാലെയാണ് എ കെ പി ഇത്തരം പ്രചാരണങ്ങള്‍ തള്ളിക്കളഞ്ഞുകൊണ്ട് പ്രസ്താവന ഇറക്കിയത്. ഷൂട്ടിംഗ് ലൊക്കേഷനുകള്‍ വൃത്തിയാക്കുന്നതിന് എ കെ പിയ്ക്ക്് പ്രത്യേക ടീം തന്നെയുണ്ടെന്ന് കമ്പനി വ്യക്തമാക്കി. ലൊക്കേഷന്‍ വിടുന്നതിന് മുന്‍പ് ശുചീകരണപ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചെന്ന് രണ്ടുവട്ടം ഉറപ്പുവരുത്തുമെന്ന് എ കെ പി വ്യക്തമാക്കി.
‘ശുചിത്വമാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ എ കെ പി പ്രതിജ്ഞാബന്ധമാണ്. ലൊക്കേഷന്‍ എപ്പോഴും മാലിന്യ വിമുക്തമാകാന്‍ ശ്രദ്ധിക്കാറുണ്ട്. എല്ലാദിവസവും ഇത്തരത്തില്‍ ശുചിത്വം ഉറപ്പുവരുത്തും. ദിവസത്തിന്റെ അവസാനം ശുചിത്വത്തില്‍ ഒന്നുകൂടി അവലോകനം ചെയ്യുകയും ചെയ്യും. ഒരു ലൊക്കേഷന്‍ വിടുമ്പോള്‍ നേരത്തെയുള്ളതിനേക്കാള്‍ അവിടം വൃത്തിയാക്കി മാത്രമാണ് പോകുന്നlത്’, എ കെ പി യുടെ പ്രസ്താവന വ്യക്തമാക്കി. എ കെ പി ഷൂട്ടിംങ്ങ് ലൊക്കേഷന്‍ സംബന്ധിച്ച് ഉയര്‍ന്ന ആരോപണങ്ങള്‍ തീര്‍ത്തും തള്ളിക്കളയുകയാണ്. ലൊക്കേഷനുകള്‍ എപ്പോഴും ശുചിത്വം ഉറപ്പുവരുത്തുമെന്നും പ്രദേശിക അധികൃതര്‍ക്ക് എപ്പോള്‍ വേണമെങ്കിലും ഇക്കാര്യം പരിശോധിക്കാമെന്നും കമ്പനി വ്യക്തമാക്കി.
അതിനിടെ വാഗ ഗ്രാമത്തില്‍ ലാല്‍ സിങ് ചന്ദയുടെ ഷൂട്ടിംങ്ങ് ലൊക്കേഷന്‍ മാലിന്യങ്ങള്‍കൊണ്ട് അലങ്കോലപ്പെട്ടു കിടക്കുന്നത് ട്വിറ്ററില്‍ പ്രദേശവാസി പോസ്റ്റിട്ടു. വ്യക്തിയെ അപമാനിക്കലല്ല തന്റെ ഉദ്ദേശമെന്നും പരിസ്ഥതി ദുര്‍ബല പ്രദേശമായ ലഡാക്കില്‍ മാലിന്യ നിക്ഷേപത്തിനെതിരെയാണ് പോസ്റ്റിട്ടതെന്ന് ജിഗ്മത് ലഡാക്കി സംഭവത്തോട് പ്രതികരിച്ചു.