കോണ്‍ഗ്രസിന്റെ തകര്‍ച്ച മുതലാക്കി ആംആദ്മി; ഒറ്റ സീറ്റ് ഒഴിച്ചിടാതെ മത്സരിക്കും
ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ മുഴുവന്‍ സീറ്റിലും മത്സരിക്കാനൊരുങ്ങി ആംആദ്മി. ഗുജറാത്ത് സന്ദര്‍ശനത്തിനിടെ പാര്‍ട്ടി മേധാവി അരവിന്ദ് കെജ്രിവാളിന്റേതാണ് പ്രഖ്യാപനം. മുനിസിപ്പല്‍ കോര്പ്പറേഷന് തെരഞ്ഞെടുപ്പില്‍ ഗുജറാത്തില്‍ കാര്യമായ ചലനമുണ്ടാക്കാന്‍ കഴിഞ്ഞതോടെ ഇത് രണ്ടാം തവണയാണ് കെജ്രിവാള് സംസ്ഥാനത്തെത്തുന്നത്. സൂറത്ത് മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ 120 സീറ്റില്‍ 27 സീറ്റിലാണ് ആംആദ്മി വിജയിച്ചത്. സംസ്ഥാനത്ത് മുനിസിപ്പല്‍ കോര്പ്പറേഷന്, ജില്ലാ, പഞ്ചായത്ത് തെരഞ്ഞെടുപ്പിലെല്ലാം തന്നെ സ്ഥാനാര്‍ത്ഥികളെ കളത്തിലിറക്കികൊണ്ട് പാര്‍ട്ടിയില്‍ ഒരു മുന്നേറ്റം ഉണ്ടാക്കാനാണ് ആംആദ്മി ശ്രമം. ലക്ഷദ്വീപിന്റെ പേര് തെറ്റിച്ച് പ്രഫുൽ പട്ടേൽ; […]
14 Jun 2021 5:25 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ മുഴുവന്‍ സീറ്റിലും മത്സരിക്കാനൊരുങ്ങി ആംആദ്മി. ഗുജറാത്ത് സന്ദര്‍ശനത്തിനിടെ പാര്‍ട്ടി മേധാവി അരവിന്ദ് കെജ്രിവാളിന്റേതാണ് പ്രഖ്യാപനം. മുനിസിപ്പല്‍ കോര്പ്പറേഷന് തെരഞ്ഞെടുപ്പില്‍ ഗുജറാത്തില്‍ കാര്യമായ ചലനമുണ്ടാക്കാന്‍ കഴിഞ്ഞതോടെ ഇത് രണ്ടാം തവണയാണ് കെജ്രിവാള് സംസ്ഥാനത്തെത്തുന്നത്.
സൂറത്ത് മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ 120 സീറ്റില്‍ 27 സീറ്റിലാണ് ആംആദ്മി വിജയിച്ചത്. സംസ്ഥാനത്ത് മുനിസിപ്പല്‍ കോര്പ്പറേഷന്, ജില്ലാ, പഞ്ചായത്ത് തെരഞ്ഞെടുപ്പിലെല്ലാം തന്നെ സ്ഥാനാര്‍ത്ഥികളെ കളത്തിലിറക്കികൊണ്ട് പാര്‍ട്ടിയില്‍ ഒരു മുന്നേറ്റം ഉണ്ടാക്കാനാണ് ആംആദ്മി ശ്രമം.
ലക്ഷദ്വീപിന്റെ പേര് തെറ്റിച്ച് പ്രഫുൽ പട്ടേൽ; പേര് പോലും അറിയില്ലെന്ന് കമന്റ്
ഗുജറാത്തില്‍ കോണ്‍ഗ്രസിന് ബദലായി ബിജെപിക്ക് വെല്ലുവിളി സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ആംആദ്മി കരുക്കള്‍ നീക്കുന്നത്. ഫെബ്രുവരിയില്‍ നടന്ന തദ്ദേശ തെരഞ്ഞെടുപ്പിലെ തോല്‍വിയും കോണ്‍ഗ്രസ് എംഎല്‍എമാര്‍ പാര്‍ട്ടി വിട്ടതും ഉള്‍പ്പെടെ കോണ്‍ഗ്രസിന് സംസ്ഥാനത്ത് കനത്ത തിരിച്ചടിയാണ് അടിക്കടി നേരിട്ടത്.
അതേസമയം സംസ്ഥാനത്ത് കോണ്‍ഗ്രസും മാറ്റങ്ങള്‍ക്കൊരുങ്ങുകയാണ്. പാര്‍ട്ടി സംസ്ഥാന അധ്യക്ഷനെ ഉടന്‍ തെരഞ്ഞെടുക്കും. തദ്ദേശ തെരഞ്ഞെടുപ്പിലെ പാര്‍ട്ടി പരാജയത്തെ തുടര്‍ന്നാണ് സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാജിവെച്ചത്.