‘സത്യപ്രതിജ്ഞ പന്തല്‍ പൊളിക്കരുതെന്ന് ആദ്യം ആവശ്യപ്പെട്ടത് ലാല്‍ അല്ല’; രണ്ടു ദിവസം മുന്‍പ് പറഞ്ഞെന്ന് ആപ്പ്
രണ്ടാം പിണറായി മന്ത്രിസഭയുടെ സത്യപ്രതിജ്ഞയ്ക്കായി നിര്‍മ്മിച്ച പന്തല്‍, ചടങ്ങിന് ശേഷം പൊളിക്കരുതെന്ന് ആവശ്യപ്പെട്ടതിന്റെ അവകാശവാദവുമായി സോഷ്യല്‍മീഡിയയിലെ കോണ്‍ഗ്രസ്-ആംആദ്മി അനുകൂലികള്‍. ആദ്യം ആവശ്യം ഉന്നയിച്ചത് കഴക്കൂട്ടത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായിരുന്ന എസ്എസ് ലാല്‍ ആണെന്നാണ് കോണ്‍ഗ്രസുകാരുടെ വാദം. എന്നാല്‍ ആംആദ്മി പാര്‍ട്ടിയുടെ സംസ്ഥാന കോര്‍ഡിനേറ്റര്‍ പി.സി സിറിയക്ക്, ഇതേ ആവശ്യം രണ്ടുദിവസം മുന്‍പ് ഉന്നയിച്ചിരുന്നെന്നാണ് ആപ്പ് അനുകൂലികളുടെ വാദം. ഇതിന് തെളിവായി 18-ാം തീയതിയിലെ വാര്‍ത്താക്കുറിപ്പും, അടുത്ത ദിവസത്തെ പത്രവാര്‍ത്തയും അവര്‍ പ്രചരിപ്പിക്കുന്നുണ്ട്. ഇന്നലെ ഉച്ചയ്ക്ക് 2 രണ്ടു മണിക്ക് […]
21 May 2021 3:56 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

രണ്ടാം പിണറായി മന്ത്രിസഭയുടെ സത്യപ്രതിജ്ഞയ്ക്കായി നിര്‍മ്മിച്ച പന്തല്‍, ചടങ്ങിന് ശേഷം പൊളിക്കരുതെന്ന് ആവശ്യപ്പെട്ടതിന്റെ അവകാശവാദവുമായി സോഷ്യല്‍മീഡിയയിലെ കോണ്‍ഗ്രസ്-ആംആദ്മി അനുകൂലികള്‍. ആദ്യം ആവശ്യം ഉന്നയിച്ചത് കഴക്കൂട്ടത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായിരുന്ന എസ്എസ് ലാല്‍ ആണെന്നാണ് കോണ്‍ഗ്രസുകാരുടെ വാദം. എന്നാല്‍ ആംആദ്മി പാര്‍ട്ടിയുടെ സംസ്ഥാന കോര്‍ഡിനേറ്റര്‍ പി.സി സിറിയക്ക്, ഇതേ ആവശ്യം രണ്ടുദിവസം മുന്‍പ് ഉന്നയിച്ചിരുന്നെന്നാണ് ആപ്പ് അനുകൂലികളുടെ വാദം. ഇതിന് തെളിവായി 18-ാം തീയതിയിലെ വാര്‍ത്താക്കുറിപ്പും, അടുത്ത ദിവസത്തെ പത്രവാര്‍ത്തയും അവര്‍ പ്രചരിപ്പിക്കുന്നുണ്ട്.
ഇന്നലെ ഉച്ചയ്ക്ക് 2 രണ്ടു മണിക്ക് എസ്എസ് ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചത്:
”ഇനിയാ പന്തല്‍ പൊളിക്കരുത്. മന്ത്രിസഭയുടെ സത്യപ്രതിജ്ഞ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ തന്നെ നടക്കാന്‍ പോകുകയാണ്. ഇക്കാര്യത്തില്‍ ഇനി പരിഭവിച്ചിട്ട് കാര്യമില്ല. ജനങ്ങള്‍ക്ക് കിട്ടാനുള്ള സന്ദേശം കിട്ടിക്കഴിഞ്ഞു. അതിനി തിരുത്താനും കഴിയില്ല. ഒരു നിര്‍ദ്ദേശമുണ്ട്. നടപ്പാക്കിയാല്‍ ജനങ്ങള്‍ക്ക് ഉപയോഗപ്പെടും. സത്യപ്രതിജ്ഞയ്ക്കായി കെട്ടിപ്പൊക്കിയ എണ്‍പതിനായിരം സ്ക്വയര്‍ ഫീറ്റ് വിസ്താരമുള്ള കൂറ്റന്‍ പന്തലിന് അയ്യായിരം പേരെ വരെ ഉള്‍ക്കൊള്ളാന്‍ കഴിയുമെന്നാണ് അറിയുന്നത്. നല്ല വായു സഞ്ചാരം കിട്ടുന്ന വിശാലമായ പന്തല്‍. സ്റ്റേഡിയത്തില്‍ തല്ക്കാലം കായിക പരിപാടികള്‍ ഒന്നും ഇല്ലാത്തതിനാല്‍ ഈ പന്തല്‍ തല്ക്കാലം പൊളിച്ചു കളയരുത്. ഈ പന്തല്‍ കൊവിഡ് വാക്സിനേഷനായി ഉപയോഗിക്കണം. പ്രത്യേകിച്ച് വൃദ്ധര്‍ക്ക് വരാനായി. ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വൃദ്ധരുള്‍പ്പെടെ തിക്കിത്തിരക്കിയാണ് വാക്സിനേഷന് സ്വീകരിക്കാനെത്തിയത്. ആ തിരക്ക് തന്നെ പലര്‍ക്കും രോഗം കിട്ടാന്‍ കാരണമായിക്കാണും. പന്തല്‍ വാക്സിനേഷന് നല്കിയാല് വാക്സിന് ചലഞ്ചിനായി സര്‍ക്കാരിന് സംഭാവന ചെയ്ത പൊതുജനങ്ങളോടുള്ള നന്ദി പ്രകടനമായി ഇതിനെ കാണുകയും ചെയ്യാം. ഡോ: എസ്. എസ്. ലാല്‍.”

18-ാം തീയതിയിലെ ആം ആദ്മി പാര്‍ട്ടി കേരളയുടെ പ്രസ്താവന ഇങ്ങനെ:
”സത്യപ്രതിജ്ഞ പന്തല്‍ താത്കാലിക കോവിഡ് ആശുപത്രിയാക്കണം. വിമര്‍ശകരെ കൂസാതെ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഉയരുന്ന സത്യ പ്രതിജ്ഞ പന്തല്‍ ഈ പരിപാടി കഴിഞ്ഞു താത്കാലിക കോവിഡ് ആശുപത്രി / സ്പെഷ്യല്‍ ക്ലിനിക് ആക്കി മാറ്റി ലക്ഷങ്ങള്‍ മുടക്കി ഒരുക്കുന്ന ,80000 sp feet വിസ്തൃത പന്തലിന്റെ ധൂര്‍ത്തിനു ഒരു ജനകീയ ന്യായികരണം ഉണ്ടാക്കണമെന്ന് ആം ആദ്മി സ്റ്റേറ്റ് കോര്‍ഡിനേറ്റര്‍ P. C സിറിയക്ക് ആവശ്യപ്പെട്ടു. ഇത്തരം ഒരു സൗകര്യം എല്ലാ കോവിഡ് തീവ്ര സംസ്ഥാനങ്ങളിലെ സര്‍ക്കാരുകളും അവിടുത്തെ സ്റ്റേഡിയങ്ങളില്‍ ഒരുക്കുന്നുണ്ട്. കേരളത്തില്‍ ഈ സൗകര്യം വേറെ ചിലവില്ലാതെ ഒരുക്കാന്‍ ഇതിലും മികച്ച ഒരു അവസരം വേറെ ഇല്ല എന്നും അദ്ദേഹം പറഞ്ഞു.”

അതേസമയം, സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതികരിച്ച് എസ്എസ് ലാല്‍ രംഗത്തെത്തി. ”സത്യപ്രതിജ്ഞ പന്തല്‍ കൊവിഡ് വാക്സിന് കേന്ദ്രമാകുന്നു. സര്‍ക്കാര്‍ തീരുമാനത്തില്‍ അതിയായ സന്തോഷം. ഇതാണ് ശരി. പ്രതിസന്ധികള്‍ക്കു മുന്നില്‍ നാട് മുട്ടുകുത്തി നില്ക്കുമ്പോള് ആര് പറയുന്നു എന്ന് നോക്കാതെ എന്താണ് പറഞ്ഞതെന്ന് നോക്കുന്നതാണ് ശരി.”-ലാല്‍ പറഞ്ഞു.
സത്യപ്രതിജ്ഞയ്ക്കായി തയ്യാറാക്കിയ പന്തല്‍ പൊളിക്കില്ലെന്ന് ഇന്നലെ വൈകുന്നേരമാണ് സര്‍ക്കാര്‍ അറിയിച്ചത്. പന്തല്‍ വാക്സിന് വിതരണ കേന്ദ്രമാക്കാനാണ് സര്‍ക്കാര്‍ തീരുമാനം.