‘പഞ്ചാബ് ജനതയ്ക്ക് ഇനി പ്രതീക്ഷ ആം ആദ്മി മാത്രം’; പാര്‍ട്ടി വിപുലീകരണ യജ്ഞവുമായി കെജ്രിവാള്
അമൃത്സര്‍: മാറ്റം ആവശ്യപ്പെടുന്ന പഞ്ചാബിലെ ജനതയ്ക്ക് ആം ആദ്മി പാര്‍ട്ടി മാത്രമാണ് പ്രതീക്ഷ നല്‍കുന്നതെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്. പഞ്ചാബ് സന്ദര്‍ശനത്തിന് മുന്നോടിയായി ആയിരുന്നു ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്രിവാളിന്റെ പ്രഖ്യാപനം. പഞ്ചാബി ഭാഷയിലായിരുന്നു കെജ്രിവാളിന്റെ ട്വീറ്റ്. 2022-ലെ നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്ക് മുന്നോടിയായി പാര്‍ട്ടിയെ കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക് വിപൂലീകരിക്കുകയെന്ന ലക്ഷ്യത്തോടെ വന്‍ പ്രചാരണമാണ് അരവിന്ദ് കെജ്രിവാള് ആരംഭിച്ചിരിക്കുന്നത്. നേരത്തെ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഗുജറാത്തിലും കെജ്രിവാള് സന്ദര്‍ശനം നടത്തിയിരുന്നു. കെജ്രിവാളിന്റെ പഞ്ചാബ് […]
20 Jun 2021 3:53 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

അമൃത്സര്‍: മാറ്റം ആവശ്യപ്പെടുന്ന പഞ്ചാബിലെ ജനതയ്ക്ക് ആം ആദ്മി പാര്‍ട്ടി മാത്രമാണ് പ്രതീക്ഷ നല്‍കുന്നതെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്. പഞ്ചാബ് സന്ദര്‍ശനത്തിന് മുന്നോടിയായി ആയിരുന്നു ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്രിവാളിന്റെ പ്രഖ്യാപനം. പഞ്ചാബി ഭാഷയിലായിരുന്നു കെജ്രിവാളിന്റെ ട്വീറ്റ്.
2022-ലെ നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്ക് മുന്നോടിയായി പാര്‍ട്ടിയെ കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക് വിപൂലീകരിക്കുകയെന്ന ലക്ഷ്യത്തോടെ വന്‍ പ്രചാരണമാണ് അരവിന്ദ് കെജ്രിവാള് ആരംഭിച്ചിരിക്കുന്നത്. നേരത്തെ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഗുജറാത്തിലും കെജ്രിവാള് സന്ദര്‍ശനം നടത്തിയിരുന്നു.
കെജ്രിവാളിന്റെ പഞ്ചാബ് സന്ദര്‍ശനത്തിനിടെ മുന്‍ ഐപിഎസ് ഓഫീസറായ വിജയ്പ്രതാപ് സിംഹ് ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നേക്കുമെന്നും സൂചനയുണ്ട്. 2015-ല്‍ കോട്ക്കാപുരയിലെ പൊലീസ് വെടിവെപ്പില്‍ അന്വോഷണം നടത്തിയ എസ്ഐടി മേധാവിയായിരുന്നു വിജയ് പ്രതാപ് സിംഹ്. എന്നാല്‍ സംഭവവുമായി ബന്ധപ്പെട്ട കുറ്റപ്പത്രം കോടതിയുടെ നിശിത വിമര്‍ശനത്തിന് വിധേയമാവുകയും റദ്ദാക്കപ്പെടുകയും ചെയ്തിരുന്നു. തുടര്‍ന്ന് വിജയ് പ്രതാപ് സര്‍വ്വീസില്‍ നിന്ന് രാജിവെക്കുകയുമായിരുന്നു.
നേരത്തെ മാര്‍ച്ചില്‍ പഞ്ചാബ് സന്ദര്‍ശിച്ച കെജ്രിവാള് കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെയും മുഖ്യമന്ത്രി അമരീന്ദറിനെതിരെയും കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയിരുന്നു. നിലവില്‍ പഞ്ചാബ് നിയമസഭയില്‍ 20 ഓളം അംഗങ്ങളാണ് ആം ആദ്മി പാര്‍ട്ടിക്കുള്ളത്. അതിനാല്‍ തന്നെ ഡല്‍ഹിയില്‍ നിന്ന് പുറത്തേക്ക് പാര്‍ട്ടിയെ വിപുലീകരിക്കുക എന്ന ലക്ഷ്യത്തിന് പഞ്ചാബില്‍ അടിത്തറയുണ്ടാക്കാനാണ് കെജ്രിവാളും സംഘവും നീങ്ങുന്നത്.