Top

കേരളത്തിന്റെ വികസനത്തിന് എതിര് നില്‍ക്കുന്നത് ജമാ അത്തെ ഇസ്ലാമി; അജണ്ടകളുണ്ടെന്ന് എഎ റഹിം

കേരളത്തിന്റെ വികസനത്തിന് എതിര് നില്‍ക്കാന്‍ നേതൃത്വം കൊടുക്കുന്നത് ജമാ അത്തെ ഇസ്ലാമിയാണെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എഎ റഹിം. അതിവേഗ റെയിലിനെതിരായ പ്രതിഷേധങ്ങളെ സംബന്ധിച്ചുള്ള ചോദ്യങ്ങള്‍ക്ക് മാധ്യമങ്ങളോട് മറുപടി പറയവെയാണ് പരാമര്‍ശം. കേരളത്തിലെ ചില ശക്തികള്‍ എല്ലാ വികസന പ്രവര്‍ത്തനങ്ങള്‍ക്കും എതിരാണ്. അതിന് നേതൃത്വം കൊടുക്കുന്ന സംഘടന ജമാ അത്തെ അസ്ലാമിയാണ്. ജമാ അത്തെ ഇസ്ലാമിക്ക് ചില രാഷ്ട്രീയ അജണ്ടകളുണ്ട്. പോപ്പുലര്‍ ഫ്രണ്ട് ഉള്‍പ്പെടെയുള്ള സംഘടനകള്‍ ഇതിനു പിന്നിലുണ്ടെന്നും ഇവര്‍ക്ക് ബിജെപിയുമായി ഐക്യപ്പെടാന്‍ ഒരു പ്രയാസമില്ലെന്നും റഹീം […]

3 July 2021 6:18 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കേരളത്തിന്റെ വികസനത്തിന് എതിര് നില്‍ക്കുന്നത് ജമാ അത്തെ ഇസ്ലാമി; അജണ്ടകളുണ്ടെന്ന് എഎ റഹിം
X

കേരളത്തിന്റെ വികസനത്തിന് എതിര് നില്‍ക്കാന്‍ നേതൃത്വം കൊടുക്കുന്നത് ജമാ അത്തെ ഇസ്ലാമിയാണെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എഎ റഹിം. അതിവേഗ റെയിലിനെതിരായ പ്രതിഷേധങ്ങളെ സംബന്ധിച്ചുള്ള ചോദ്യങ്ങള്‍ക്ക് മാധ്യമങ്ങളോട് മറുപടി പറയവെയാണ് പരാമര്‍ശം.

കേരളത്തിലെ ചില ശക്തികള്‍ എല്ലാ വികസന പ്രവര്‍ത്തനങ്ങള്‍ക്കും എതിരാണ്. അതിന് നേതൃത്വം കൊടുക്കുന്ന സംഘടന ജമാ അത്തെ അസ്ലാമിയാണ്. ജമാ അത്തെ ഇസ്ലാമിക്ക് ചില രാഷ്ട്രീയ അജണ്ടകളുണ്ട്. പോപ്പുലര്‍ ഫ്രണ്ട് ഉള്‍പ്പെടെയുള്ള സംഘടനകള്‍ ഇതിനു പിന്നിലുണ്ടെന്നും ഇവര്‍ക്ക് ബിജെപിയുമായി ഐക്യപ്പെടാന്‍ ഒരു പ്രയാസമില്ലെന്നും റഹീം പറഞ്ഞു.

കേരളത്തിന്റെ പൊതുപുരോഗതി പുറകോട്ടടിപ്പിക്കുന്ന കാര്യമാണ് ഇവിടെ നടക്കുന്നത്. പരിസ്ഥിതി ആഘാതത്തെ പറ്റി പഠിക്കാന്‍ ഇവിടെ ഏജന്‍സികളുണ്ട്. ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ സംസ്ഥാന കമ്മിറ്റി ഉള്‍പ്പെടെ കെ റെയില്‍ പദ്ധതിയെ എതിര്‍ക്കുന്നില്ലേ എന്ന ചോദ്യത്തിനു റഹീം മറുപടി നല്‍കി.

ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ അഭിപ്രായം പൂര്‍ണമായും ശരയാകണമെന്നില്ല. ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ നിലപാടിനെ ഡിവൈഎഫ്‌ഐ എതിര്‍ക്കും. ശാസ്ത്ര സാഹിത്യ പരിഷത്ത് ഡിവൈഫ്‌ഐയുടെ പോഷക സംഘടനയല്ലെന്നും റഹീം പറഞ്ഞു. കേരളത്തിലെ മൗലിക പരിസ്ഥിതി വാദം പുതിയ തലമുറയോടുള്ള യുദ്ധ പ്രഖ്യാപനമാണ്. ജീവിക്കാന്‍ തൊഴിലവസരങ്ങള്‍ വേണം. അതിന് അടിസ്ഥാന സൗകര്യം വികസിക്കണം. ഏത് പദ്ധതി വന്നാലും പരിസ്ഥിതി പ്ലക്കാര്‍ഡ് ഉയര്‍ത്തുന്നത് ശരിയല്ലെന്നും എഎ റഹിം പറഞ്ഞു.

Popular Stories

    Next Story