‘അയ്യോ അച്ഛാ പോകല്ലേ’; ഉമ്മന്‍ചാണ്ടിയുടെ വസതിക്ക് മുന്നിലെ പ്രതിഷേധത്തെ ട്രോളി എഎ റഹീം
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പുതുപ്പള്ളി വിട്ട് മത്സരിക്കുന്നതിനെതിരെ വലിയ പ്രതിഷേധമായിരുന്നു അദ്ദേഹത്തിന്റെ വസതിക്ക് മുന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സംഘടിപ്പിച്ച്. ഇതിനെ ട്രോളി രംഗത്തെത്തിയിരിക്കുകയാണ് ഡിവൈഎഫ്ഐ നേതാവ് എഎ റഹീം. അയ്യോ അച്ഛാ പോവല്ലേ എന്ന ക്യാപക്ഷനോടെ ‘വധു ഡോകടറാണ്’ എന്ന സിനിമയിലെ ചിത്രം പങ്കുവെച്ചാണ് റഹീം രംഗത്തെത്തിയത്. അയ്യോ അച്ഛാ പോവല്ലേ….. Posted by A A Rahim on Friday, 12 March 2021 ഉമ്മന്‍ചാണ്ടി മണ്ഡലം വിടുന്നതില്‍ പ്രതിഷേധം നടക്കുന്നതിനിടെ ഒരു പ്രവര്ത്തകന് അദ്ദേഹത്തിന്റെ വീടിന് […]

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പുതുപ്പള്ളി വിട്ട് മത്സരിക്കുന്നതിനെതിരെ വലിയ പ്രതിഷേധമായിരുന്നു അദ്ദേഹത്തിന്റെ വസതിക്ക് മുന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സംഘടിപ്പിച്ച്. ഇതിനെ ട്രോളി രംഗത്തെത്തിയിരിക്കുകയാണ് ഡിവൈഎഫ്ഐ നേതാവ് എഎ റഹീം. അയ്യോ അച്ഛാ പോവല്ലേ എന്ന ക്യാപക്ഷനോടെ ‘വധു ഡോകടറാണ്’ എന്ന സിനിമയിലെ ചിത്രം പങ്കുവെച്ചാണ് റഹീം രംഗത്തെത്തിയത്.
അയ്യോ അച്ഛാ പോവല്ലേ…..
Posted by A A Rahim on Friday, 12 March 2021
ഉമ്മന്‍ചാണ്ടി മണ്ഡലം വിടുന്നതില്‍ പ്രതിഷേധം നടക്കുന്നതിനിടെ ഒരു പ്രവര്ത്തകന് അദ്ദേഹത്തിന്റെ വീടിന് മുകളില്‍ നിലയുറപ്പിച്ചിരുന്നു. കോണ്‍ഗ്രസ് പതാകയേന്തിയാണ് പ്രവര്ത്തകന് വീടിന് മുകളില്‍ കയറിയത്. അദ്ദേഹത്തെ താഴെ ഇറക്കാന്‍ സമ്മര്‍ദം ചെലുത്തിയിരുന്നുവെങ്കിലും അതിന് തയ്യാറായിരുന്നില്ല. ഒടുവില്‍ ഉമ്മന്‍ചാണ്ടി എത്തി പ്രവര്‍ത്തകരെ അനുനയിപ്പിക്കുകയായിരുന്നു.
പുതുപ്പള്ളി വിട്ട് പോകരുത്, ഞങ്ങളെ വിട്ട് പോകരുത് തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉര്‍ത്തിയാണ് പ്രതിഷേധം. സ്ത്രീകളും യുവാക്കളും അടക്കം വലിയ ജനകൂട്ടമാണ് വീടിന് മുന്നില്‍ തടിച്ചുകൂടിയിട്ടുള്ളത്.
ഉമ്മന്‍ചാണ്ടിയെ നേമത്തേക്ക് മത്സരിപ്പിക്കരുതാവശ്യപ്പെട്ട് എഐസിസിക്ക് കത്തയച്ചിട്ടുണ്ട്. ഉമ്മന്‍ചാണ്ടിയുടെ വലിയ ഫ്ളക്സുകളും പരിസരത്ത് പ്രവര്‍ത്തകര്‍ സ്ഥാപിച്ചു. കോണ്‍ഗ്രസ് അന്തിമ സ്ഥാനാര്‍ത്ഥി പട്ടിക ചര്‍ച്ച ആരംഭിച്ചതോടെയാണ് ഉമ്മന്‍ചാണ്ടി നേമത്ത് മത്സരിച്ചേക്കും എന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നത്. എന്നാല്‍ മത്സരിക്കുന്നുണ്ടെങ്കില്‍ പുതുപ്പള്ളി മാത്രമെ മത്സരിക്കൂവെന്ന് അദ്ദേഹം പ്രതികരിച്ചിരുന്നു.
- TAGS:
- AA Rahim
- Oommen Chandy