Top

‘സുധാകരന്റെ പിന്നിലെ ആർഎസ്എസിനെ ചെന്നിത്തലക്ക് ഭയം, നിലപാടും രാഷ്ട്രീയവും ഇല്ലാതെ ഇരുട്ടിൽ തപ്പി കോൺഗ്രസ്സ്’,എ എ റഹിം

സുധാകരന്റെ പിന്നിൽ നിൽക്കുന്ന ആർഎസ്എസിനെ കണ്ട് ഭയന്നാണ് ചെന്നിത്തല നിലപാട് മാറ്റിയത്

5 Feb 2021 5:03 AM GMT

‘സുധാകരന്റെ പിന്നിലെ ആർഎസ്എസിനെ ചെന്നിത്തലക്ക് ഭയം, നിലപാടും രാഷ്ട്രീയവും ഇല്ലാതെ ഇരുട്ടിൽ തപ്പി കോൺഗ്രസ്സ്’,എ എ റഹിം
X

നിലപാടും രാഷ്ട്രീയവും ഇല്ലാതെ കോൺഗ്രസ്സ് ഇരുട്ടിൽ തപ്പുന്നു എന്ന് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് എ എ റഹിം. സുധാകരന്റെ പിന്നിലുള്ള ആർഎസ്എസിനെ കണ്ടിട്ടാണ്‌ രമേശ് ചെന്നിത്തല നിലപാട് മാറ്റിയതെന്നും റഹിം ആരോപിച്ചു.

സുധാകരന്റെ പിന്നിലെ ആർഎസ്എസിനെ കണ്ടാണ് രമേശ് ചെന്നിത്തല നിലപാട് മാറ്റിയതതെന്ന് സൂചിപ്പിക്കാൻ വിയറ്റ്നാം കോളനി എന്ന ചിത്രത്തിലെ ഒരു രംഗത്തെയാണ് റഹിം ഉപമിച്ചത്.
‘ഓട്ടോയിൽ വന്നിറങ്ങുന്ന ലാലിനോടും ഇന്നസെന്റിനോടും തർക്കിക്കുന്ന ഓട്ടോക്കാരൻ പെട്ടന്ന് തർക്കം നിർത്തി വണ്ടി റിവേഴ്‌സ് എടുത്തു പോകുന്നത് പിന്നിൽ നിൽക്കുന്ന റാവുത്തറിനെ കണ്ടിട്ടാണ്. അതുപോലെ സുധാകരന്റെ പിന്നിൽ നിൽക്കുന്ന ആർഎസ്എസിനെ കണ്ട് ഭയന്നാണ് ചെന്നിത്തല നിലപാട് മാറ്റിയത്,’ റഹിം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

‘തോളിൽ തട്ടി കൊള്ളാം നന്നായി എന്ന് ചെന്നിത്തല ആദ്യം ഫോണിൽ അഭിനന്ദിക്കുകയും പിറ്റേന്ന് ആ പ്രസ്താവന പാടില്ലാത്തതായിരുന്നു എന്ന് തള്ളിപ്പറയുകയുമായിരുന്നു എന്ന് സുധാകരൻ പറയുകയുണ്ടായി. അത് സ്വന്തം നേതാവിന്റെ ഇരട്ടത്താപ്പാണെന്നും റഹിം വാർത്ത സമ്മേളനത്തിൽ സൂചിപ്പിച്ചു.

ഉമ്മൻ ചാണ്ടി ഇങ്ങനെയൊരു സംഭവം ഈ നാട്ടിൽ നടന്നതായി അറിഞ്ഞിട്ടു പോലുമില്ല എന്നും ഇനി അദ്ദേഹം മൗനവൃതത്തിലാണോ എന്ന് ഡിവൈഎഫ്ഐ സംശയിക്കുന്നതായും റഹിം പറഞ്ഞു. മുല്ലപ്പള്ളിക്ക് സുധാകരനെ പേടിയാണെന്നും വാർത്ത സമ്മേളനത്തിൽ റഹിം ആരോപിച്ചു.

Next Story