Top

‘ക്വട്ടേഷന്‍ സംഘങ്ങള്‍ക്ക് ഡിവൈഎഫ്‌ഐയുമായി ബന്ധമില്ല’; സ്വയം പ്രഖ്യാപിതരെന്ന് എഎ റഹീം

ക്വട്ടേഷന്‍ സംഘങ്ങളില്‍പെട്ടവര്‍ ഡിവൈഎഫ്‌ഐയുടെ ഭാഗമാണെന്ന് സ്വമേധയാ പ്രഖ്യാപിച്ചതാണെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എഎ റഹിം. ഇവര്‍ സംഘടനയുടെ ഭാഗമല്ലെന്നും ഇപ്പോഴത്തെ വിവാദങ്ങള്‍ക്ക് മുമ്പേ തന്നെ ഇക്കാര്യം സംഘടനയ്ക്കുള്ളിലും പുറത്തും ബോധവല്‍ക്കരണം നടത്തിയാണെന്നും എഎ റഹിം പറഞ്ഞു. വിഷയത്തില്‍ 2021 ഫെബ്രുവരിയില്‍ ഡിവൈഎഫ്‌ഐ കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഇറക്കിയ വാര്‍ത്താകുറിപ്പും റഹിം മാധ്യമങ്ങള്‍ക്ക് മുമ്പില്‍ വായിച്ചു. ഡിവൈഫ്‌ഐയുടെ ഭാഗമാണെന്ന് തെറ്റിദ്ധരിപ്പിക്കുന്ന ക്വട്ടേഷന്‍ സംഘങ്ങള്‍ക്കെതിരെ ഈ സംഘടനകള്‍ കേന്ദ്രീകരിച്ചിരിക്കുന്ന മേഖലകളില്‍ കാല്‍നട ജാഥയും ഡിവൈഎഫ്‌ഐ നടത്തിയിട്ടുണ്ടെന്ന് റഹിം പറഞ്ഞു. കരിപ്പൂര്‍ […]

26 Jun 2021 2:44 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

‘ക്വട്ടേഷന്‍ സംഘങ്ങള്‍ക്ക് ഡിവൈഎഫ്‌ഐയുമായി ബന്ധമില്ല’; സ്വയം പ്രഖ്യാപിതരെന്ന് എഎ റഹീം
X

ക്വട്ടേഷന്‍ സംഘങ്ങളില്‍പെട്ടവര്‍ ഡിവൈഎഫ്‌ഐയുടെ ഭാഗമാണെന്ന് സ്വമേധയാ പ്രഖ്യാപിച്ചതാണെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എഎ റഹിം. ഇവര്‍ സംഘടനയുടെ ഭാഗമല്ലെന്നും ഇപ്പോഴത്തെ വിവാദങ്ങള്‍ക്ക് മുമ്പേ തന്നെ ഇക്കാര്യം സംഘടനയ്ക്കുള്ളിലും പുറത്തും ബോധവല്‍ക്കരണം നടത്തിയാണെന്നും എഎ റഹിം പറഞ്ഞു. വിഷയത്തില്‍ 2021 ഫെബ്രുവരിയില്‍ ഡിവൈഎഫ്‌ഐ കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഇറക്കിയ വാര്‍ത്താകുറിപ്പും റഹിം മാധ്യമങ്ങള്‍ക്ക് മുമ്പില്‍ വായിച്ചു. ഡിവൈഫ്‌ഐയുടെ ഭാഗമാണെന്ന് തെറ്റിദ്ധരിപ്പിക്കുന്ന ക്വട്ടേഷന്‍ സംഘങ്ങള്‍ക്കെതിരെ ഈ സംഘടനകള്‍ കേന്ദ്രീകരിച്ചിരിക്കുന്ന മേഖലകളില്‍ കാല്‍നട ജാഥയും ഡിവൈഎഫ്‌ഐ നടത്തിയിട്ടുണ്ടെന്ന് റഹിം പറഞ്ഞു. കരിപ്പൂര്‍ സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെയാണ് പ്രതികരണം.

‘സമൂഹ മാധ്യമങ്ങളില്ലൊം ഡിവൈഎഫ്‌ഐയുടെ മുഖമായി സ്വയം അവതരിപ്പിക്കപ്പെടുന്നവരാണിവര്‍. സ്വാഭാവികമായും ചെറുപ്പക്കാര്‍ക്കിടയില്‍ കണ്‍ഫ്യൂഷന്‍ രൂപപ്പെടും. അതുകൊണ്ട് ഡിവൈഎഫ്‌ഐ തീരുമാനിച്ചത് അത്തരം മേഖലകള്‍ കേന്ദ്രീകരിച്ച് കാല്‍നട ജാഥ നടത്താനാണ്. അങ്ങനെ കാല്‍നട ജാഥ നടത്തി. അഞ്ച് ജാഥകള്‍ക്കും ഡിവൈഎഫ്‌ഐയുടെ ജില്ലാ നേതാക്കള്‍ നേതൃത്വം കൊടുത്തു. അതിന്റെ സമാപന യോഗങ്ങളില്‍ ഞാനുള്‍പ്പെടെ നേരിട്ട് പങ്കെടുത്തു. താന്‍ പങ്കെടുത്തത് തില്ലങ്കേരിയിലാണ്’ എഎ റഹിം പറഞ്ഞു.

‘എന്നെ അത്ഭുതപ്പെടുത്തുന്ന കാര്യം കണ്ണൂരില്‍ നിങ്ങളുടെ എല്ലാം ബ്യൂറോ ഉണ്ടല്ലോ. ഒരൊറ്റ മാധ്യമം ആ വഴിക്ക് വന്നില്ല. ജനുവരി മുതല്‍ ഞങ്ങള്‍ ഇന്‍ഡോര്‍ ക്യാമ്പയിന്‍ തുടങ്ങി. ഡിവൈഎഫ്‌ഐയുടെ മുഴുവന്‍ ഘടകങ്ങളിലേക്കും ഈ സന്ദേശമെത്തിച്ചു. ഈ ക്യാമ്പയിന്‍ നടക്കുമ്പോഴോ ഇതിനു മുമ്പോ ഇപ്പോള്‍ പേരു കേള്‍ക്കുന്നവരാരും ഡിവൈഎഫ്‌ഐയുടെ ഒരു ഘടകത്തിലും അംഗമല്ല,’ എഎ റഹിം പറഞ്ഞു.

Popular Stories

    Next Story