‘സതീശന്റെ നീക്കം സുരേന്ദ്രന് ആശ്വാസം പകരാന്‍’; കോണ്‍ഗ്രസിന്റെ മിത്രങ്ങള്‍ ഇന്ന് ഊരാക്കുടുക്കിലെന്ന് എഎ റഹീം
കൊടകര കുഴല്‍പ്പണക്കേസില്‍ ബിജെപിയെ സഹായിക്കുന്ന നിലപാടാണ് കോണ്‍ഗ്രസ് സ്വീകരിക്കുന്നതെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എഎ റഹീം. തൊണ്ടിസഹിതം പിടിയിലായി നില്ക്കുന്ന സുരേന്ദ്രനും സംഘത്തിനും ആശ്വാസം പകരാനുള്ള നീക്കമാണ് പ്രതിപക്ഷ നേതാവ് വിഡി സതീശന് ഇന്ന് സഭയില്‍ നടത്തിയതെന്നും റഹീം പറഞ്ഞു.കുഴല്‍പ്പണം കടത്തിയ ബിജെപി പ്രതിരോധത്തിലാണ്. പ്രതിരോധത്തിലാക്കിയത് സര്‍ക്കാരിന്റെ കര്‍ശന നിയമനടപടികളാണെന്നും റഹീം പറഞ്ഞു. എഎ റഹീം പറയുന്നു: ‘എന്തിനും ഏതിനും സര്‍ക്കാരിനെ കുറ്റം പറയുന്നവരാകില്ല പ്രതിപക്ഷം.ശൈലി മാറ്റും.ക്രിയാത്മകമാകും’… അധിക ദിവസമായില്ല. പ്രതിപക്ഷ നേതാവ് നല്കിയ വാഗ്ദാനം നമ്മളാരും […]
7 Jun 2021 4:06 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കൊടകര കുഴല്‍പ്പണക്കേസില്‍ ബിജെപിയെ സഹായിക്കുന്ന നിലപാടാണ് കോണ്‍ഗ്രസ് സ്വീകരിക്കുന്നതെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എഎ റഹീം. തൊണ്ടിസഹിതം പിടിയിലായി നില്ക്കുന്ന സുരേന്ദ്രനും സംഘത്തിനും ആശ്വാസം പകരാനുള്ള നീക്കമാണ് പ്രതിപക്ഷ നേതാവ് വിഡി സതീശന് ഇന്ന് സഭയില്‍ നടത്തിയതെന്നും റഹീം പറഞ്ഞു.
കുഴല്‍പ്പണം കടത്തിയ ബിജെപി പ്രതിരോധത്തിലാണ്. പ്രതിരോധത്തിലാക്കിയത് സര്‍ക്കാരിന്റെ കര്‍ശന നിയമനടപടികളാണെന്നും റഹീം പറഞ്ഞു.
എഎ റഹീം പറയുന്നു: ‘എന്തിനും ഏതിനും സര്‍ക്കാരിനെ കുറ്റം പറയുന്നവരാകില്ല പ്രതിപക്ഷം.ശൈലി മാറ്റും.ക്രിയാത്മകമാകും’… അധിക ദിവസമായില്ല. പ്രതിപക്ഷ നേതാവ് നല്കിയ വാഗ്ദാനം നമ്മളാരും മറന്നിട്ടില്ല. എന്നാല്‍ ഇന്ന് സഭയില്‍ അദ്ദേഹം സ്വീകരിച്ച ശൈലി ഏതാണ് ?? കൊടകരയില്‍ തെരഞ്ഞെടുപ്പിനായി ബിജെപി കൊണ്ടുവന്ന കോടികളുടെ കള്ളപ്പണം കവര്‍ച്ച ചെയ്യുന്നു. കുഴല്‍പ്പണ ഏജന്റും ആര്‍എസ്എസ് നേതാവുമായ ധര്‍മരാജന്റെ ഡ്രൈവറുടെ പരാതിയില്‍ പോലീസ് കേസെടുത്തു അന്വഷിക്കുന്നു.
”കവര്‍ച്ച മാത്രമേ അന്വഷിക്കാവൂ എന്നാണ് ബിജെപി ആവശ്യം. സര്‍ക്കാരോ, പ്രത്യേക അന്വഷണ സംഘമുണ്ടാക്കി, ബിജെപി സംസ്ഥാന അധ്യക്ഷനിലേയ്ക്കും സംഘടനാ സെക്രട്ടറിയായ ആര്‍എസ്എസ് പ്രമുഖനിലേക്കും വരെ അന്വഷണം എത്തിനില്‍ക്കുന്നു. കുഴല്‍പ്പണ വാര്‍ത്ത പുറത്തു വന്നതുമുതല്‍ നാളിതുവരെ വലിയ ഒച്ചപ്പാടൊന്നും യുഡിഎഫ് ക്യാമ്പില്‍ കണ്ടില്ല. മാധ്യമങ്ങളും ആദ്യം വലിയ സംഭവമാക്കി ഈ കള്ളപ്പണ ഇടപാട് കൈകാര്യം ചെയ്തില്ല. എന്നാല്‍ പോലീസ് ഫലപ്രദമായി തന്നെ നീങ്ങി. ഇപ്പോള്‍ വാര്‍ത്ത എല്ലാവരും എടുക്കേണ്ടി വന്നു. പ്രതിപക്ഷത്തിനുപോലും നാക്കനക്കേണ്ടി വന്നു. നാവെടുത്താലോ, അത് ബിജെപിക്കെതിരെയല്ല, സര്‍ക്കാരിനെതിരെയാകും.”
”അതൊരു ശീലമാണ്. പഴയ ശീലം തന്നെ തുടര്‍ന്നോളൂ, പക്ഷേ ഞാന്‍ മഹാനാണെന്നും, പഴയ ദുഃശീലങ്ങളൊക്കെ മാറ്റി എല്ലാം വെടിപ്പാക്കിയെന്നും ഇനി കേമത്തം പറയരുത്. കുഴല്‍പ്പണം കടത്തിയ ബിജെപി പ്രതിരോധത്തിലാണ്. പ്രതിരോധത്തിലാക്കിയത് സര്‍ക്കാരിന്റെ കര്‍ശന നിയമനടപടികളാണ്. തൊണ്ടിസഹിതം പിടിയിലായി നില്ക്കുന്ന സുരേന്ദ്രനും സംഘത്തിനും ആശ്വാസം പകരാനുള്ള നീക്കമായിരുന്നു ഇന്ന് ശ്രീ സതീശന് സഭയില്‍ നടത്തിയത്. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് കോണ്‍ഗ്രസ്സും ബിജെപിയും ചേര്‍ന്ന് കേരളത്തില്‍ നടത്തിയ അവിശുദ്ധ നീക്കങ്ങള്‍ നാട് മറന്നിട്ടില്ല. അതിനൊക്കെ ജനങ്ങള്‍ നല്കിയ ‘അടിയുടെ’ ചൂട് നിങ്ങളും മറന്നിട്ടുണ്ടാകില്ല. കോണ്‍ഗ്രസ്സിന്റെ ‘മിത്രങ്ങള്‍’ ഇന്ന് ഊരാക്കുടുക്കിലാണ്. അവരെ സഹായിക്കാനുള്ള നിങ്ങളുടെ ബാധ്യത നാട്ടുകാര്‍ക്ക് മനസ്സിലാകും.”