‘ലീഗില്‍ നിന്നും ലീഗിന്റെ ഭാഷയല്ലേ വരൂ; ഐസ്ക്രീമിനെ അശ്ലീലമാക്കിയവരാണ്,’ ഫാത്തിമ തെഹ്ലിയയോട് എഎ റഹീം
മുഖ്യമന്ത്രി പിണറായി വിജയനെതിര എംഎസ്എഫ് ദേശീയ വൈസ് പ്രസിഡണ്ട് അഡ്വ. ഫാത്തിമ തെഹ്ലിയ നടത്തിയ പരാമര്‍ശത്തില്‍ പ്രതികരണവുമായി ഡിെൈവഎഫ്ഐ സംസ്ഥാിന സെക്രട്ടറി എഎ റഹീം. ലീഗിലെ സ്ത്രീകള്‍ മുഖ്യധാരയിലെത്തി പ്രസ്താവനകള്‍ നടത്തുന്നതില്‍ സന്തോഷമുണ്ടെന്നും ലീഗില്‍ ഇനിയും സ്ത്രീകള്‍ മുന്നോട്ട് വരട്ടെയെന്നും എഎ റഹീം പ്രതികരിച്ചു. റിപ്പോര്‍ട്ടര്‍ ചാനല്‍ ചര്‍ച്ചയിലാണ് റഹീമിന്റെ പ്രതികരണം. ‘ എനിക്കിനിടെ സന്തോഷകരമായി തോന്നിയ ഒരു കാര്യമുണ്ട്. നികേഷിന്റെ ചരിത്രത്തിലെപ്പോഴെങ്കിലും മുസ്ലിം ലീഗിന്റെ ഒരു വനിത ഇതു പോലെ ഒരു ഫോട്ടോയുമായി വന്ന് ടെലിവിഷനില്‍ […]

മുഖ്യമന്ത്രി പിണറായി വിജയനെതിര എംഎസ്എഫ് ദേശീയ വൈസ് പ്രസിഡണ്ട് അഡ്വ. ഫാത്തിമ തെഹ്ലിയ നടത്തിയ പരാമര്‍ശത്തില്‍ പ്രതികരണവുമായി ഡിെൈവഎഫ്ഐ സംസ്ഥാിന സെക്രട്ടറി എഎ റഹീം. ലീഗിലെ സ്ത്രീകള്‍ മുഖ്യധാരയിലെത്തി പ്രസ്താവനകള്‍ നടത്തുന്നതില്‍ സന്തോഷമുണ്ടെന്നും ലീഗില്‍ ഇനിയും സ്ത്രീകള്‍ മുന്നോട്ട് വരട്ടെയെന്നും എഎ റഹീം പ്രതികരിച്ചു. റിപ്പോര്‍ട്ടര്‍ ചാനല്‍ ചര്‍ച്ചയിലാണ് റഹീമിന്റെ പ്രതികരണം.
‘ എനിക്കിനിടെ സന്തോഷകരമായി തോന്നിയ ഒരു കാര്യമുണ്ട്. നികേഷിന്റെ ചരിത്രത്തിലെപ്പോഴെങ്കിലും മുസ്ലിം ലീഗിന്റെ ഒരു വനിത ഇതു പോലെ ഒരു ഫോട്ടോയുമായി വന്ന് ടെലിവിഷനില്‍ പ്രതികരിക്കുന്നത് കേട്ടിട്ടുണ്ടോ? ഞാനും കേട്ടിട്ടില്ല. ഇനി അടുത്ത സ്റ്റെപ്പായി ഞാനാഗ്രഹിക്കുന്നത് മുസ്ലിം ലീഗിന്റെ സ്ഥാനാര്‍ത്ഥിയായി ഏതെങ്കിലും ഒരു വനിത വരണമെന്നാണ്. ലീഗ് അങ്ങനെ മാറാന്‍ തയ്യാറാകുന്നെങ്കില്‍ തയ്യാറാകട്ടെ,’ എഎ രഹീം പറഞ്ഞു.
ഒപ്പം മുഖ്യമന്ത്രിക്കെതിരെ ഫാത്തിമ നടത്തിയ ഭാഷാ പ്രയോഗത്തെ പറ്റിയും എഎ റഹീം തുറന്നടിച്ചു.
‘പിന്നെ ഉപയോഗിക്കുന്ന ഭാഷ, അതൊക്കെ അവരുടെ ഇഷ്ടം. ലീഗില്‍ നിന്നും ലീഗിന്റെ ഭാഷയല്ലെ വരൂ. ഇന്നിപ്പോള്‍ ഐസ്ക്രീം എന്നു കേള്‍ക്കുമ്പോള്‍ തന്നെ മലയാളിയുടെ മനസ്സില്‍ വരുന്നത് ഒരു അശ്ലീലമാണ്. ഐസ്ക്രീമിനെപോലും അശ്ലീലമാക്കി മാറ്റിയ ലീഗിന് ഇതുപോലുള്ള പദങ്ങളൊക്കെ ഉപയോഗിക്കാന്‍ പറ്റും,’
എനിക്കീ സഹോദരിയോട് ഒന്നു മാത്രമേ പറയാനുള്ളൂ. ജമാ അത്ത് ഇസ്ലാമിയോടും പോപ്പുലര്‍ ഫ്രണ്ടിനോടും ആദര്‍ശം പണയം വെച്ച് സന്ധി ചെയ്യുമ്പോള്‍ ഇത്പോലൊന്നു ശബ്ദമുയര്‍ത്താന്‍ ആണോ പെണ്ണോ ആയി ആരെങ്കിലുമൊക്കെ ആ ലീഗിനകത്ത് ഉണ്ടായിരുന്നെങ്കില്‍ എന്നു മാത്രമേ ഞങ്ങളാഗ്രഹിക്കുന്നുള്ളൂ,:’ എഎ റഹീം പറഞ്ഞു.
അതേസമയം തന്റെ പരാമര്‍ശത്തില്‍ തെറ്റൊന്നും തോന്നുന്നില്ലെന്നും മുഖ്യമന്ത്രി നേരത്തെ പല തവണ വളരെ മോശമായ പദങ്ങള്‍ പലര്‍ക്കെതിരെയും ഉപോയഗിച്ചിട്ടുണ്ടെന്നുമാണ് ഫാത്തിമ തെഹ്ലിയ റിപ്പോര്‍ട്ടര്‍ ചാനലിനോട് പ്രതികരിച്ചത്. മുഖ്യമന്ത്രിയുടേത് തീക്കളിയാണെന്നും മുസ്ലിം ലീഗിനെ മാത്രമല്ല മുസ്ലിം വിഭാഗത്തെ ഒന്നായി അപരവല്‍ക്കരിക്കാനുള്ള ശ്രമമാണിതെന്നും ഫാത്തിമ തെഹ്ലിയ റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞു.
യുഡിഎഫിനെ ലീഗ് നിയന്ത്രിച്ചാല്‍ തനിക്ക് എന്താണ് പ്രശനം മിസ്റ്റര്‍ പിണറായി വിജയന്..?’ എന്ന തലക്കെട്ടിലാണ് ഫാത്തിമ തെഹ്ലിയ തന്റെ വിമര്‍ശനം ഫേസ്ബുക്കില്‍ കുറിച്ചത്. താന്‍ എന്ന് മുഖ്യമന്ത്രിയെ അഭിസംബോധന ചെയ്തതിനെതിരെ ഒരു വിഭാഗം വിമര്‍ശനം നടത്തിയിരുന്നു.