Top

‘പോക്‌സോ കേസ് പ്രതിയെ സംരക്ഷിക്കുന്നതാണോ സാര്‍ ക്രിയാത്മകരാഷ്ട്രീയം’; വിഡി സതീശനോട് ഡിവൈഎഫ്‌ഐ; ‘ഷാന്‍ എവിടെയെന്ന് കുഴല്‍നാടന് അറിയാം’

പോക്‌സോ കേസ് പ്രതിയായ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷാന്‍ മുഹമ്മദിനെ സംരക്ഷിക്കാനാണ് മാത്യു കുഴല്‍നാടന്‍ ശ്രമിക്കുന്നതെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എഎ റഹീം.അല്‍പ്പമെങ്കിലും നീതി ബോധം മാത്യു കുഴല്‍നാടനില്‍ അവശേഷിക്കുന്നുണ്ടെങ്കില്‍, ഷാനിനെ നിയമത്തിന്റെ മുന്നില്‍ ഹാജരാക്കാന്‍ തയ്യാറാവണമെന്ന് റഹീം ആവശ്യപ്പെട്ടു. എഎ റഹീം പറഞ്ഞത്: ”എറണാകുളത്തെ യൂത്ത് കോണ്‍ഗ്രസിന്റെ നേതാക്കളാണ് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതികള്‍. രണ്ടാം പ്രതി യൂത്ത് കോണ്‍ഗ്രസിന്റെ എറണാകുളം ജില്ലാ ജനറല്‍ സെക്രട്ടറി ഷാന്‍ മുഹമ്മദാണ്. ഇയാള്‍ക്ക് വേണ്ടി പൊലീസ് ലുക്ക് […]

1 July 2021 4:42 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

‘പോക്‌സോ കേസ് പ്രതിയെ സംരക്ഷിക്കുന്നതാണോ സാര്‍ ക്രിയാത്മകരാഷ്ട്രീയം’; വിഡി സതീശനോട് ഡിവൈഎഫ്‌ഐ; ‘ഷാന്‍ എവിടെയെന്ന് കുഴല്‍നാടന് അറിയാം’
X

പോക്‌സോ കേസ് പ്രതിയായ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷാന്‍ മുഹമ്മദിനെ സംരക്ഷിക്കാനാണ് മാത്യു കുഴല്‍നാടന്‍ ശ്രമിക്കുന്നതെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എഎ റഹീം.
അല്‍പ്പമെങ്കിലും നീതി ബോധം മാത്യു കുഴല്‍നാടനില്‍ അവശേഷിക്കുന്നുണ്ടെങ്കില്‍, ഷാനിനെ നിയമത്തിന്റെ മുന്നില്‍ ഹാജരാക്കാന്‍ തയ്യാറാവണമെന്ന് റഹീം ആവശ്യപ്പെട്ടു.

എഎ റഹീം പറഞ്ഞത്: ”എറണാകുളത്തെ യൂത്ത് കോണ്‍ഗ്രസിന്റെ നേതാക്കളാണ് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതികള്‍. രണ്ടാം പ്രതി യൂത്ത് കോണ്‍ഗ്രസിന്റെ എറണാകുളം ജില്ലാ ജനറല്‍ സെക്രട്ടറി ഷാന്‍ മുഹമ്മദാണ്. ഇയാള്‍ക്ക് വേണ്ടി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്റെ വേണ്ടി നിയമസഹായം നല്‍കുന്നത് മാത്യു കുഴല്‍നാടന്‍ എംഎല്‍എയാണ്. പോക്‌സോ കേസ് പ്രതിയ്ക്കാണ് എംഎല്‍എ നിയമസഹായം നല്‍കുന്നതെന്ന് ഓര്‍ക്കണം. അല്‍പ്പമെങ്കിലും നീതി ബോധം മാത്യു കുഴല്‍നാടനില്‍ അവശേഷിക്കുന്നുണ്ടെങ്കില്‍, പ്രതിയെ നിയമത്തിന്റെ മുന്നില്‍ ഹാജരാക്കാന്‍ തയ്യാറാവണം. പ്രതി എവിടെയുണ്ടെന്ന് വക്കീലിന് അറിയാമല്ലോ.”

”തനിക്ക് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് സോണിയാ ഗാന്ധി അടക്കമുള്ള നേതാക്കള്‍ക്ക് പെണ്‍കുട്ടി കത്ത് നല്‍കിയിട്ടുണ്ട്. എന്നാല്‍ ഈ നിമിഷം വരെ ഷാന്‍ മുഹമ്മദിനെ യൂത്ത് കോണ്‍ഗ്രസ് പുറത്താക്കിയിട്ടില്ല. പോക്‌സോ കേസ് പ്രതിയെ സംരക്ഷിക്കുന്നതാണോ സാര്‍ ക്രിയാത്മകരാഷ്ട്രീയം, ഇതാണ് വിഡി സതീശനോട് ഡിവൈഎഫ്‌ഐയ്ക്ക് ചോദിക്കാനുള്ളത്. പ്രതിക്ക് വേണ്ടി എംഎല്‍എ വക്കാലത്ത് പരസ്യമായി പ്രഖ്യാപിക്കുന്നു. ഗൗരവവിഷയമാണ്. ഇതാണ് ഇവരുടെ രീതിയെന്ന് ജനങ്ങളോട് ഡിവൈഎഫ്‌ഐ പറയും. പ്രതിക്ക് വേണ്ടി പരസ്യപ്രചരണം നടത്തുകയാണ് യൂത്ത് കോണ്‍ഗ്രസുകാര്‍. ഷാനിലെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ എറണാകുളത്ത് ശക്തമായ പ്രതിഷേധം നടത്തും. ”

അതേസമയം, വിഷയത്തില്‍ മാത്യു കുഴല്‍നാടനെതിരെ സ്പീക്കര്‍ക്ക് പരാതി നല്‍കുമെന്ന് എം വിജിന്‍ എംഎല്‍എ അറിയിച്ചു. ”പോക്‌സോ പ്രതിക്ക് വേണ്ടിയാണ് എംഎല്‍എയായ മാത്യു കുഴല്‍നാടന്റെ ഇടപെടല്‍. എംഎല്‍എയെന്ന നിലയില്‍ ഇത് ശരിയല്ല. പ്രതിയെ സംരക്ഷിക്കുന്ന നിലപാടാണ് അദ്ദേഹത്തിന്റേത്. ഇരയ്‌ക്കൊപ്പം നില്‍ക്കേണ്ട ജനപ്രതിനിധി പ്രതിയെ സംരക്ഷിക്കാനാണ് നോക്കുന്നത്.”-വിജിന്‍ പറഞ്ഞു.

Popular Stories

    Next Story