ബിജെപി നേതാക്കളുടെ സാമ്പത്തിക വളര്‍ച്ച പരിശോധിക്കണമെന്ന് എഎ റഹീം; പ്രവര്‍ത്തകര്‍ക്ക് മുന്നില്‍ ന്യായീകരിക്കാന്‍ പറ്റുമോ?
കൊച്ചി: സംസ്ഥാനത്തെ ബിജെപി നേതാക്കളുടെ സാമ്പത്തിക വളര്‍ച്ച പരിശോധിക്കണമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എഎ റഹീം. തങ്ങളുടെ സാമ്പത്തികവളര്‍ച്ചയെക്കുറിച്ച് നേതാക്കള്‍ക്ക് പ്രവര്‍ത്തകര്‍ക്ക് മുന്നില്‍ ന്യായീകരിക്കാന്‍ സാധിക്കുമോയെന്നും ഇതിന്റെ പേരില്‍ പ്രവര്‍ത്തകര്‍ക്കിടെയില്‍ ബിജെപി തകരുകയാണെന്നും റഹീം പറഞ്ഞു. റിപ്പോര്‍ട്ട് ടിവി എഡിറ്റേഴ്സ് അവറിലാണ് റഹീമിന്റെ പരാമര്‍ശങ്ങള്‍. തിരുവനന്തപുരത്ത് ഇടതുമുന്നണി തികഞ്ഞ ആത്മവിശ്വാസത്തിലാണെന്നും സ്വയം തകരാന്‍ നില്ക്കുന്ന ബിജെപിക്ക് ഇന്ധനം പകരുകയാണ് യുഡിഎഫെന്നും റഹീം പറഞ്ഞു. ”കേരളത്തില്‍ ഒരു സീറ്റ് മാത്രമാണ് ബിജെപിക്ക് കിട്ടിയത്. സംസ്ഥാനത്ത് അധികാരത്തിന്റെ എവിടെയും അവര്‍ […]

കൊച്ചി: സംസ്ഥാനത്തെ ബിജെപി നേതാക്കളുടെ സാമ്പത്തിക വളര്‍ച്ച പരിശോധിക്കണമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എഎ റഹീം.
തങ്ങളുടെ സാമ്പത്തികവളര്‍ച്ചയെക്കുറിച്ച് നേതാക്കള്‍ക്ക് പ്രവര്‍ത്തകര്‍ക്ക് മുന്നില്‍ ന്യായീകരിക്കാന്‍ സാധിക്കുമോയെന്നും ഇതിന്റെ പേരില്‍ പ്രവര്‍ത്തകര്‍ക്കിടെയില്‍ ബിജെപി തകരുകയാണെന്നും റഹീം പറഞ്ഞു.
റിപ്പോര്‍ട്ട് ടിവി എഡിറ്റേഴ്സ് അവറിലാണ് റഹീമിന്റെ പരാമര്‍ശങ്ങള്‍.
തിരുവനന്തപുരത്ത് ഇടതുമുന്നണി തികഞ്ഞ ആത്മവിശ്വാസത്തിലാണെന്നും സ്വയം തകരാന്‍ നില്ക്കുന്ന ബിജെപിക്ക് ഇന്ധനം പകരുകയാണ് യുഡിഎഫെന്നും റഹീം പറഞ്ഞു.
”കേരളത്തില്‍ ഒരു സീറ്റ് മാത്രമാണ് ബിജെപിക്ക് കിട്ടിയത്. സംസ്ഥാനത്ത് അധികാരത്തിന്റെ എവിടെയും അവര്‍ എത്തിയിട്ടില്ല. എന്നിട്ടും ബിജെപി നേതാക്കളുടെ സാമ്പത്തിക വളര്‍ച്ച എന്ത് മാത്രമാണ്. ഇതൊക്കെ കേരളത്തിലെ ജനം കാണുന്നുണ്ട്. സാമ്പത്തിക വളര്‍ച്ചയെക്കുറിച്ച് നേതാക്കള്‍ക്ക് പ്രവര്‍ത്തകര്‍ക്ക് മുന്നില്‍ ന്യായീകരിക്കാന്‍ പറ്റുമോ? ഇതിന്റെ പേരില്‍ പ്രവര്‍ത്തകര്‍ക്കിടെയില്‍ ബിജെപി തകരുകയാണ്. പാര്‍ട്ടിക്കുള്ളില്‍ അസ്വാരസ്യങ്ങളുണ്ടാകുന്നു. ഇവരെ ജനങ്ങള്‍ അംഗീകരിക്കുമെന്നാണ് പറയുന്നത്. എന്നാല്‍ ബിജെപി സംസ്ഥാന നേതൃത്വത്തെ കേന്ദ്രനേതൃത്വം പോലും അംഗീകരിക്കുന്നില്ല. എന്നിടാണ് ജനം അംഗീകരിക്കുമെന്ന് പറയുന്നത്. ”
”തിരുവനന്തപുരത്ത് ഇടതുമുന്നണി തികഞ്ഞ ആത്മവിശ്വാസത്തിലാണ്. സ്വയം തകരാന്‍ നില്ക്കുന്ന ബിജെപിക്ക് ഇന്ധനം പകരുകയാണ് യുഡിഎഫ്. തിരുവനന്തപുരം നഗരത്തില്‍ യുഡിഎഫ് ദുര്‍ബലപ്പെട്ടു കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ നഗരസഭാ തെരഞ്ഞെടുപ്പില്‍ അത് കണ്ടതാണ്. ബിജെപി വളരുന്നത് യുഡിഎഫിന്റെ ചിലവിലാണ്. കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തേക്ക് പോയ സ്ഥലങ്ങളിലാണ് ബിജെപി ജയിച്ചത്. അതിനെ മറികടന്ന് എല്‍ഡിഎഫ് നടത്തുന്ന ശ്രമകരമായ പ്രവര്‍ത്തനങ്ങള്‍ കൊണ്ടാണ് ബിജെപിയെ ചെറുത്തുനിര്‍ത്താന്‍ സാധിക്കുന്നത്.”
തിരുവനന്തപുരം കോര്‍പ്പറേഷനില്‍ മത്സരിക്കുന്ന ബിജെപി ജില്ലാ പ്രസിഡണ്ട് കൂടിയായ വിവി രാജേഷ് നാമനിര്‍ദേശ പത്രികക്കൊപ്പം സമര്‍പ്പിച്ചിരിക്കുന്നത് 1,08,80,660 രൂപയുടെ സ്വത്ത് വിവരങ്ങളാണെന്ന വിവരങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. 90 ലക്ഷം രൂപയുടെ സ്വവാര സ്വത്തുണ്ടെന്നാണ് വിവി രാജേഷ് കാണിച്ചിരിക്കുന്നക്കുന്നത്. ഇത് സ്വയാര്ജിതമാണെന്നും വ്യക്തമാക്കിയിട്ടുണ്ട്.
ഭാര്യയുടെ പേരില്‍ കടയ്ക്കലില്‍ എട്ട് ലക്ഷം രൂപ വിലമതിക്കുന്ന കാര്‍ഷിക ഭൂമിയുണ്ട്. ഭാര്യയുടെ 9.60 ലക്ഷം രൂപയുടെ ആഭരണങ്ങള്‍. ഇരുവരുടേയും സംയുക്ത അക്കൗണ്ടില്‍ 20860 രൂപയുണ്ട്. ഇതൊക്കെയാണ് ജംഗമ സ്വത്ത്. ഇതിന് പുറമേ ഇരുവരുടേയും കൈവശം 10000 രൂപ വീതമുണ്ട്. അഭിഭാഷകവൃത്തിയാണ് വിവി രാജേഷിന്റെ തൊഴിലാളി രേഖപ്പെടുത്തിയിരിക്കുന്നത്. ആദ്യമായി നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ 27.57 ലക്ഷം രൂപയായിരുന്നു വിവി രാജേഷിന്റെ സമ്പാദ്യം. പിന്നീട് നെടുമങ്ങാട് തെരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോഴാണ് സ്വത്തില്‍ വന്‍തോതില്‍ ഉയര്‍ന്നത്. ഇത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്.