Top

അമിത്ഷാ എത്തുന്നത് കെ ബാബുവിന് വേണ്ടിയോ കെഎസ് രാധാകൃഷ്ണന് വേണ്ടിയോ എന്ന് എഎ റഹീം; സ്വരാജിന് വേണ്ടിയെന്ന് റിജില്‍ മാക്കുറ്റി

തിരുവനന്തപുരം: മുതിര്‍ന്ന ബിജെപി നേതാവും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ അമിത്ഷാ തൃപ്പൂണിത്തുറയില്‍ റോഡ് ഷോ നടത്തുന്നത് യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ ബാബുവിന് വേണ്ടിയാണോ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെഎസ് രാധാകൃഷ്ണന് വേണ്ടിയാണോ എന്ന് ചോദിച്ച് ഡിവൈഎഫ്‌ഐ നേതാവ് എഎ റഹിം. ഫേസ്ബുക്കിലൂടെയാണ് എഎ റഹീമിന്റെ ചോദ്യം. റഹീമിന്റെ ചോദ്യത്തിന് മറുപടിയുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് റിജില്‍ മാക്കുറ്റി ഫേസ്ബുക്ക് പോസ്റ്റിന് താഴെയെത്തി. ആര്‍എസ്എസ് നേതാവ് ബാലശങ്കറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ ഉറപ്പിച്ച് പറയാം അത് സ്വരാജിന് വേണ്ടി തന്നെയാണെന്നായിരുന്നു റിജില്‍ […]

24 March 2021 12:30 AM GMT

അമിത്ഷാ എത്തുന്നത് കെ ബാബുവിന് വേണ്ടിയോ കെഎസ് രാധാകൃഷ്ണന് വേണ്ടിയോ എന്ന് എഎ റഹീം; സ്വരാജിന് വേണ്ടിയെന്ന് റിജില്‍ മാക്കുറ്റി
X

തിരുവനന്തപുരം: മുതിര്‍ന്ന ബിജെപി നേതാവും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ അമിത്ഷാ തൃപ്പൂണിത്തുറയില്‍ റോഡ് ഷോ നടത്തുന്നത് യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ ബാബുവിന് വേണ്ടിയാണോ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെഎസ് രാധാകൃഷ്ണന് വേണ്ടിയാണോ എന്ന് ചോദിച്ച് ഡിവൈഎഫ്‌ഐ നേതാവ് എഎ റഹിം. ഫേസ്ബുക്കിലൂടെയാണ് എഎ റഹീമിന്റെ ചോദ്യം.

റഹീമിന്റെ ചോദ്യത്തിന് മറുപടിയുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് റിജില്‍ മാക്കുറ്റി ഫേസ്ബുക്ക് പോസ്റ്റിന് താഴെയെത്തി. ആര്‍എസ്എസ് നേതാവ് ബാലശങ്കറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ ഉറപ്പിച്ച് പറയാം അത് സ്വരാജിന് വേണ്ടി തന്നെയാണെന്നായിരുന്നു റിജില്‍ മാക്കുറ്റിയുടെ മറുപടി.

ചെങ്ങന്നൂര്‍ സീറ്റ് നിഷേധിച്ചതിന് പിന്നാലെയായിരുന്നു ബാലശങ്കര്‍ ബിജെപി സംസ്ഥാന നേതൃത്വത്തിനും കെ സുരേന്ദ്രനുമെതിരെ രൂക്ഷ വിമര്‍ശനങ്ങളുന്നയിച്ചത്. തനിക്ക് ചെങ്ങന്നൂര്‍ സീറ്റ് നിഷേധിച്ചതിന് പിന്നില്‍ ബിജെപിയും സിപിഐഎമ്മും തമ്മിലുള്ള ഡീലിന്റെ ഭാഗമായിരിക്കാമെന്നായിരുന്നു ബാലശങ്കറിന്റെ ആരോപണം. ബിജെപിയുടെ 40 എ ക്ലാസ് മണ്ഡലങ്ങളില്‍ രണ്ടെണ്ണമാണ് ആറന്മുളയും ചെങ്ങന്നൂരും. ഈ രണ്ടിടങ്ങളിലെയും വിജയ സാധ്യതയാണ് ഇപ്പോള്‍ കളഞ്ഞുകുളിച്ചിരിക്കുന്നത്. ഇവിടെ രണ്ടിടത്തും സിപിഐഎമ്മിന് വിജയം ഉറപ്പാക്കുന്നത് കോന്നിയിലെ വിജയം ലക്ഷ്യമിട്ടാണ്’, എന്നായിരുന്നു ബാലശങ്കറിന്റെ വിമര്‍ശനം.

Next Story