Top

‘രാഷ്ട്രീയ ക്രിമിനലിസം സിപിഐഎമ്മില്‍ ഇല്ല’; സുധാകരനെ തള്ളി എഎം ആരിഫ്

സിപിഐഎമ്മില്‍ ക്രിമിനല്‍ പൊളിറ്റിക്കല്‍ മൂവ്‌മെന്‍ുണ്ടെന്ന ആരോപണത്തില്‍ മന്ത്രി ജി സുധാകരനെ തള്ളി എഎം ആരിഫ് എംപി. രാഷ്ട്രീയ ക്രിമിനലിസം സിപിഐഎമ്മില്‍ ഉള്ളതായി അറിയില്ലെന്നും അത്തരത്തില്‍ ഉണ്ടെങ്കില്‍ നടപടിക്കുള്ള ശക്തി പാര്‍ട്ടിക്കുണ്ടെന്നും ആരിഫ് വ്യക്തമാക്കി. രാഷ്ട്രീയ ക്രിമിനലുകള്‍ സിപിഐഎമ്മില്‍ ഉണ്ടെന്ന് സുധാകരന്‍ പറഞ്ഞിട്ടില്ല. രാഷ്ട്രീയ ക്രിമിനലുകള്‍ എല്ലാ പാര്‍ട്ടിയിലും ഉണ്ടെന്നാണ് പറഞ്ഞതെന്നും ആരിഫ് തിരുത്തി. പേഴ്‌സണല്‍ സ്റ്റാഫിനേയും ഭാര്യയേയും അപമാനിച്ചെന്ന പരാതിയിലാണ് പാര്‍ട്ടിയില്‍ പൊളിറ്റിക്കല്‍ ക്രിനമിനലുകള്‍ ഉണ്ടെന്ന സുധാകരന്റെ പരാമര്‍ശം. തനിക്കെതിരായ പരാതി വസ്തുതാ വിരുദ്ധമാണെന്നും തനിക്കെതിരെ ക്രിമിനല്‍ […]

18 April 2021 2:41 AM GMT

‘രാഷ്ട്രീയ ക്രിമിനലിസം സിപിഐഎമ്മില്‍ ഇല്ല’; സുധാകരനെ തള്ളി എഎം ആരിഫ്
X

സിപിഐഎമ്മില്‍ ക്രിമിനല്‍ പൊളിറ്റിക്കല്‍ മൂവ്‌മെന്‍ുണ്ടെന്ന ആരോപണത്തില്‍ മന്ത്രി ജി സുധാകരനെ തള്ളി എഎം ആരിഫ് എംപി. രാഷ്ട്രീയ ക്രിമിനലിസം സിപിഐഎമ്മില്‍ ഉള്ളതായി അറിയില്ലെന്നും അത്തരത്തില്‍ ഉണ്ടെങ്കില്‍ നടപടിക്കുള്ള ശക്തി പാര്‍ട്ടിക്കുണ്ടെന്നും ആരിഫ് വ്യക്തമാക്കി. രാഷ്ട്രീയ ക്രിമിനലുകള്‍ സിപിഐഎമ്മില്‍ ഉണ്ടെന്ന് സുധാകരന്‍ പറഞ്ഞിട്ടില്ല. രാഷ്ട്രീയ ക്രിമിനലുകള്‍ എല്ലാ പാര്‍ട്ടിയിലും ഉണ്ടെന്നാണ് പറഞ്ഞതെന്നും ആരിഫ് തിരുത്തി.

പേഴ്‌സണല്‍ സ്റ്റാഫിനേയും ഭാര്യയേയും അപമാനിച്ചെന്ന പരാതിയിലാണ് പാര്‍ട്ടിയില്‍ പൊളിറ്റിക്കല്‍ ക്രിനമിനലുകള്‍ ഉണ്ടെന്ന സുധാകരന്റെ പരാമര്‍ശം. തനിക്കെതിരായ പരാതി വസ്തുതാ വിരുദ്ധമാണെന്നും തനിക്കെതിരെ ക്രിമിനല്‍ പൊളിറ്റിക്കല്‍ മൂവ്മെന്റാണ് നടക്കുന്നത്. ഇത്തരക്കാര്‍ ആലപ്പുഴ ജില്ലയില്‍ പിടിമുറുക്കാന്‍ ശ്രമിക്കുന്നുകയാണെന്നും ജി സുധാകരന്‍ ആരോപിച്ചിരുന്നു.
തനിക്കെതിരെ പല പാര്‍ട്ടികളില്‍പ്പെട്ട സംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്നും പേഴ്സണല്‍ സ്റ്റാഫിനെയും ഭാര്യയെയും അവര്‍ ഉപയോഗിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

പേഴ്സണല്‍ സ്റ്റാഫംഗമായിരുന്നയാള്‍ക്കെതിരെ ഒരു നടപടിയും എടുക്കുണമെന്ന് ആവശ്യപ്പെട്ടിട്ടില്ല. തനിക്കെതിരെ അവരെ ഉപയോഗിച്ചു എന്നാണ് പറഞ്ഞത്. തനിക്കെതിരെയുള്ള പരാതികള്‍ക്ക് പിന്നില്‍ ജില്ലയുടെ പല ഭാഗത്ത് നിന്നുള്ള ഗ്യാങ്ങുകളാണ്. ഇതില്‍ എല്ലാ പാര്‍ട്ടിക്കാരുമുണ്ടെന്നും അത്തരത്തില്‍ ആരെങ്കിലും പാര്‍ട്ടിയിലുണ്ടെങ്കില്‍ അത്തരക്കാരെ വെച്ചുപൊറുപ്പിക്കില്ലെന്ന് ജില്ലാ സെക്രട്ടറി തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും സുധാകരന്‍ പറഞ്ഞിരുന്നു.

സ്ത്രീത്വത്തെ അപമാനിച്ചെന്നും ജാതി പറഞ്ഞത് അധിക്ഷേപിച്ചെന്നും ആരോപിച്ച് മന്ത്രി ജി സുധാകരന് എതിരെ മുന്‍ പേഴ്സണല്‍ സ്റ്റാഫംഗത്തിന്റെ ഭാര്യ കഴിഞ്ഞ ദിവസമാണ് അമ്പലപ്പുഴ പോലിസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. ആലപ്പുഴയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മന്ത്രി സ്ത്രീത്വത്തെ അപമാനിക്കുന്നവിധം പ്രസ്താവന നടത്തിയെന്നാണ് യുവതി പരാതിയില്‍ ആരോപിക്കുന്നത്. കഴിഞ്ഞ ജനുവരി 8 നു പരാതിക്കാരിയെ വിവാഹം ചെയ്തതിനു പിന്നാലെ മന്ത്രി പേഴ്സണല്‍ സ്റ്റാഫിനെ ഒഴിവാക്കിയെന്നും പരാതി ഉണ്ട്.

Popular Stories

    Next Story