യോഗിയുടെ ഒരോ ട്വീറ്റിനും പണം, സോഷ്യല്‍മീഡിയ സംഘത്തിലെ സന്ദേശം പുറത്ത്; പിന്നാലെ ‘മന്മോഹന് സിംഗി’ന്റെ രാജി
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് അനൂകൂലമായി ചെയ്യുന്ന ഒരോ ട്വീറ്റിന്റെയും വിലയെ ചൊല്ലി യോഗിയുടെ സമൂഹമാധ്യമ വിഭാഗത്തില്‍ ഭിന്നത രൂക്ഷമാകുന്നു. ടീമിലെ രണ്ടംഗങ്ങള്‍ തമ്മിലുള്ള ഓഡിയോ ക്ലിപ്പ് പുറത്ത് വന്നതോടെയാണ് വിഷയം ചര്‍ച്ചയായത്. ഇതിന് പിന്നാലെയാണ് യുപി സര്‍ക്കാരിന്റെ സോഷ്യല്‍ മീഡിയ മേധാവി മന് മോഹന്‍ സിംഗ് രാജിവെച്ചത്. യോഗിയുടെ മീഡിയ സെല്ലിലെ രണ്ട് അംഗങ്ങള്‍ തമ്മിലുള്ള ശബ്ദരേഖ പങ്കുവെച്ചുകൊണ്ട് റിട്ടയേഡ് ഐഎഎസ് ഉദ്യോഗസ്ഥനായ സൂര്യ പ്രതാപ് സിംഗ് കഴിഞ്ഞ ഞായറാഴ്ച്ച രംഗത്തെത്തിയിരുന്നു. ട്വിറ്ററില്‍ യോഗിക്കും സര്‍ക്കാരിനും […]
3 Jun 2021 10:52 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് അനൂകൂലമായി ചെയ്യുന്ന ഒരോ ട്വീറ്റിന്റെയും വിലയെ ചൊല്ലി യോഗിയുടെ സമൂഹമാധ്യമ വിഭാഗത്തില്‍ ഭിന്നത രൂക്ഷമാകുന്നു. ടീമിലെ രണ്ടംഗങ്ങള്‍ തമ്മിലുള്ള ഓഡിയോ ക്ലിപ്പ് പുറത്ത് വന്നതോടെയാണ് വിഷയം ചര്‍ച്ചയായത്. ഇതിന് പിന്നാലെയാണ് യുപി സര്‍ക്കാരിന്റെ സോഷ്യല്‍ മീഡിയ മേധാവി മന് മോഹന്‍ സിംഗ് രാജിവെച്ചത്.
യോഗിയുടെ മീഡിയ സെല്ലിലെ രണ്ട് അംഗങ്ങള്‍ തമ്മിലുള്ള ശബ്ദരേഖ പങ്കുവെച്ചുകൊണ്ട് റിട്ടയേഡ് ഐഎഎസ് ഉദ്യോഗസ്ഥനായ സൂര്യ പ്രതാപ് സിംഗ് കഴിഞ്ഞ ഞായറാഴ്ച്ച രംഗത്തെത്തിയിരുന്നു. ട്വിറ്ററില്‍ യോഗിക്കും സര്‍ക്കാരിനും അനുകൂലമായി പങ്കുവെയ്ക്കുന്ന ഒരോ ട്വീറ്റിനുമുള്ള രണ്ട് രൂപ നിരക്കിനെ ചൊല്ലിയാണ് ജീവനക്കാര്‍ തമ്മില്‍ തര്‍ക്കമുണ്ടായത്. ഇതിന്റെ ശബ്ദ രേഖയാണ് അദ്ദേഹം പങ്കുവെച്ചത്.യോഗിസര്‍ക്കാരിന് അനുകൂലമായി ചെയ്യുന്ന ഒരോ ട്വീറ്റിനും രണ്ട് രൂപ ലഭിക്കുമെന്നും ഈ ട്വീറ്റുകള്‍ നടനും ബിജെപി നേതാവുമായ ഗജേന്ദ്ര ചൗഹാന് റീട്വീറ്റ് ചെയ്യുമെന്നും അങ്ങനെ അവര്‍ക്ക് കൂടുതല്‍ ട്രാക്ഷന്‍ നല്‍കാമെന്നുമാണ് ശബ്ദരേഖയില്‍ പറയുന്നത്.
സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് എത്രരൂപയാണ് ഇങ്ങനെ ചിലവാക്കിയിട്ടുള്ളതെന്നും ജനങ്ങളുടെ പട്ടിണി മാറ്റാന്‍ പോലും പണം ഇല്ലെന്ന് പറയുമ്പോള്‍ ജനങ്ങളുടെ പണം ഇത്തരം ഇടപാടുകള്‍ക്കായി ഉപയോഗിക്കുന്നുണ്ടോ എന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും സൂര്യപ്രതാപ് സിംഗ് തന്റെ ട്വീറ്റില്‍ ആവശ്യപ്പെട്ടു.
ശബ്ദ സന്ദേശം വൈറലായതിന് പിന്നാലെയുണ്ടായ അപമാനത്തെ തുടര്‍ന്നാണ് യുപി സര്‍ക്കാരിന്റെ ലഖ്നൗവിലെ സോഷ്യല്‍ മീഡിയ മേധാവി മന്മോഹന് സിംഗ് രാജിവെച്ചത്. ദേശീയ മാധ്യമമായ ദി വയറാണ് ഇത് റിപ്പോര്‍ട്ട് ചെയ്തത്.
എന്നാല്‍ തന്റെ രാജിക്ക് പിന്നില്‍ അത്തരത്തിലുള്ള യാതൊരു സമ്മര്‍ദ്ദവും ഉണ്ടായിട്ടില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ചില പ്രശ്നങ്ങളാല്‍ തുടര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ബുദ്ധിമുട്ടുള്ളതിനാലാണ് താന്‍ രാജി വെച്ചതെന്നും അല്ലാതെ ഈ വിവാദവുമായി രാജിക്ക് യാതൊരു ബന്ധവുമില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 2019 മുതലാണ് സാഷ്യല്‍ മീഡിയ മേധാവി യുപി സോഷ്യല്‍ മീഡിയ സെല്ലിന്റെ ഭാഗമായത്.
ALSO READ: കൊവിഡ് സുരക്ഷ നല്‍കണമെന്നാവശ്യപ്പെട്ട് പൈലറ്റുമാര്‍; മെയില്‍ മരിച്ചത് അഞ്ചുസീനിയര് പൈലറ്റുമാര്‍