Top

‘വിജയരാഘവന്റേത് ആര്‍എസ്എസ് നേതാവിന്റെ ശബ്ദം’; സ്പര്‍ദ്ദ വളര്‍ത്താനാണ് സിപിഐഎം ശ്രമമെന്ന് എം എം ഹസന്‍

സിപിഐഎമ്മിനും സംസ്ഥാന ആക്ടിങ്ങ് സെക്രട്ടറി എ വിജയരാഘവനുമെതിരെ രൂക്ഷ വിമര്‍ശനവുമായി യുഡിഎഫ് കണ്‍വീനര്‍ എം എം ഹസന്‍. എ വിജയരാഘവന്റേത് ആര്‍എസ്എസ് നേതാവിന്റെ ശബ്ദമാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പറഞ്ഞു. മുസ്ലിം സംഘടനകളെ ഭീകരവാദ സംഘടനകളായി മുദകുത്തുകയാണ്. മുസ്ലീങ്ങളെ അടച്ച് ആക്ഷേപിക്കുന്നു. സ്പര്‍ദ്ദ വളര്‍ത്താനാണ് സിപിഐഎമ്മിന്റെ ശ്രമമെന്നും ഹസന്‍ കുറ്റപ്പെടുത്തി. യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ശബരിമല വിശ്വാസസംരക്ഷണത്തിന് നിയമം കൊണ്ട് വരും. വിജയരാഘവനെ വെല്ലുവിളിക്കുന്നു. മുഖ്യമന്ത്രിയോട് വിശ്വാസ സംരക്ഷണത്തിന് നിയമം കൊണ്ട് വരാന്‍ ആവശ്യപ്പെടാന്‍ ധൈര്യമുണ്ടോ? എം […]

9 Dec 2020 12:49 AM GMT

‘വിജയരാഘവന്റേത് ആര്‍എസ്എസ് നേതാവിന്റെ ശബ്ദം’; സ്പര്‍ദ്ദ വളര്‍ത്താനാണ് സിപിഐഎം ശ്രമമെന്ന് എം എം ഹസന്‍
X

സിപിഐഎമ്മിനും സംസ്ഥാന ആക്ടിങ്ങ് സെക്രട്ടറി എ വിജയരാഘവനുമെതിരെ രൂക്ഷ വിമര്‍ശനവുമായി യുഡിഎഫ് കണ്‍വീനര്‍ എം എം ഹസന്‍. എ വിജയരാഘവന്റേത് ആര്‍എസ്എസ് നേതാവിന്റെ ശബ്ദമാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പറഞ്ഞു. മുസ്ലിം സംഘടനകളെ ഭീകരവാദ സംഘടനകളായി മുദകുത്തുകയാണ്. മുസ്ലീങ്ങളെ അടച്ച് ആക്ഷേപിക്കുന്നു. സ്പര്‍ദ്ദ വളര്‍ത്താനാണ് സിപിഐഎമ്മിന്റെ ശ്രമമെന്നും ഹസന്‍ കുറ്റപ്പെടുത്തി.

യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ശബരിമല വിശ്വാസസംരക്ഷണത്തിന് നിയമം കൊണ്ട് വരും. വിജയരാഘവനെ വെല്ലുവിളിക്കുന്നു. മുഖ്യമന്ത്രിയോട് വിശ്വാസ സംരക്ഷണത്തിന് നിയമം കൊണ്ട് വരാന്‍ ആവശ്യപ്പെടാന്‍ ധൈര്യമുണ്ടോ?

എം എം ഹസന്‍

തിരുവനന്തപുരം മുനിസിപ്പല്‍ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ പത്ത് വാര്‍ഡുകളില്‍ ബിജെപി-ഇടത് ബന്ധമുണ്ട്. മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് ഇതിന്റെ ഇടനിലക്കാരന്‍. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ കടകംപള്ളി തന്നെയാണ് എസ്ഡിപിഐയുടെ പിന്നാലെ നടന്നതെന്നും ഹസന്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.

മുസ്ലീം ലീഗിന്റെ വര്‍ഗീയതയുമായി യുഡിഎഫ് സന്ധി ചെയ്‌തെന്ന ആരോപണവുമായി എ വിജയരാഘവന്‍ ഇന്നലെ രംഗത്തെത്തിയിരുന്നു. യുഡിഎഫ് ഇസ്ലാമിക തീവ്രവാദികളുമായി കൂട്ടു കൂടാന്‍ കാരണം പരാജയഭീതിയാണെന്ന് വിജയരാഘവന്‍ പറഞ്ഞു.

ജമാ അത്തെ ഇസ്ലാമിയുമായുള്ള ബന്ധത്തോടെ കോണ്‍ഗ്രസിന്റെ പതനം പൂര്‍ത്തിയാകും. സമാധാനം ആഗ്രഹിക്കുന്ന മുസ്‌ലിം സമുദായം ഈ കൂട്ടുകെട്ടിനെ അംഗീകരിക്കില്ല.

എ വിജയരാഘവന്‍

യുഡിഎഫ് വെല്‍ഫെയര്‍ സഖ്യത്തിന്റെ ഗുണഭോക്താക്കള്‍ ബിജെപിയാകും. എല്‍ഡിഎഫിനെ തോല്‍പ്പിക്കാന്‍ ബിജെപിയുഡിഎഫ് കൂട്ടുകെട്ടുണ്ടാക്കി. ബിജെപി എന്ന പേര് ഉച്ചരിക്കാന്‍ പോലും യുഡിഎഫ് ഭയപ്പെടുകയാണ്. സ്വന്തം ബൂത്തില്‍ സ്വന്തം ചിഹ്നത്തില്‍ വോട്ട് ചെയ്യാനാവാത്ത ഗതികേടിലാണ് കെപിസിസി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍.

Popular Stories

    Next Story