Top

‘കോടിയേരിക്ക് പരാതികളില്ല, ഒറ്റപ്പെടുത്തിയിട്ടില്ല, പിന്തുണച്ചില്ലെന്ന വാര്‍ത്തകള്‍ തെറ്റ്’; എ വിജയലാഘവന്‍

തിരുവനന്തപുരം: സിപിഐഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്നും കോടിയ്രേി ബാലകൃഷ്ണന്‍ ചുമതലയൊഴിഞ്ഞതിന് പിന്നാലെയുണ്ടായ വിമര്‍ശനങ്ങളോട് പ്രതികരിച്ച് സെക്രട്ടറി ചുമതലയിലുള്ള എ വിജയരാഘവന്‍. കോടിയേരി ബാലകൃഷ്ണനെ സര്‍ക്കാരും പാര്‍ട്ടിയും പിന്തുണച്ചില്ലെന്ന വാര്‍ത്തകള്‍ തെറ്റാണ്. കോടിയേരി പാര്‍ട്ടിക്ക് മുന്നില്‍ പരാതികളൊന്നും ഉന്നയിച്ചിട്ടില്ലെന്നും വിജയരാഘവന്‍ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. കോടിയേരി ബാലകൃഷ്ണന്‍ സ്ഥാനമൊഴിഞ്ഞത് പാര്‍ട്ടിയില്‍ ഒറ്റപ്പെട്ടതിന് പിന്നാലെയാണെന്ന് അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. ബിനീഷ് കോടിയേരി അറസ്റ്റിലാവുകയും വിവാദങ്ങള്‍ കനക്കുകയും ചെയ്തതോടെ നേതാക്കള്‍ കോടിയേരിക്കെതിരെ നിലപാട് കടുപ്പിച്ചിരുന്നെന്നായിരുന്നു സൂചനകള്‍. […]

19 Nov 2020 11:15 PM GMT

‘കോടിയേരിക്ക് പരാതികളില്ല, ഒറ്റപ്പെടുത്തിയിട്ടില്ല, പിന്തുണച്ചില്ലെന്ന വാര്‍ത്തകള്‍ തെറ്റ്’; എ വിജയലാഘവന്‍
X

തിരുവനന്തപുരം: സിപിഐഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്നും കോടിയ്രേി ബാലകൃഷ്ണന്‍ ചുമതലയൊഴിഞ്ഞതിന് പിന്നാലെയുണ്ടായ വിമര്‍ശനങ്ങളോട് പ്രതികരിച്ച് സെക്രട്ടറി ചുമതലയിലുള്ള എ വിജയരാഘവന്‍. കോടിയേരി ബാലകൃഷ്ണനെ സര്‍ക്കാരും പാര്‍ട്ടിയും പിന്തുണച്ചില്ലെന്ന വാര്‍ത്തകള്‍ തെറ്റാണ്. കോടിയേരി പാര്‍ട്ടിക്ക് മുന്നില്‍ പരാതികളൊന്നും ഉന്നയിച്ചിട്ടില്ലെന്നും വിജയരാഘവന്‍ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

കോടിയേരി ബാലകൃഷ്ണന്‍ സ്ഥാനമൊഴിഞ്ഞത് പാര്‍ട്ടിയില്‍ ഒറ്റപ്പെട്ടതിന് പിന്നാലെയാണെന്ന് അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. ബിനീഷ് കോടിയേരി അറസ്റ്റിലാവുകയും വിവാദങ്ങള്‍ കനക്കുകയും ചെയ്തതോടെ നേതാക്കള്‍ കോടിയേരിക്കെതിരെ നിലപാട് കടുപ്പിച്ചിരുന്നെന്നായിരുന്നു സൂചനകള്‍.

ബിനീഷിനെതിരെയുള്ള കേസ് കൈകാര്യം ചെയ്തതിലും നേതാക്കളുടെ സമീപനത്തിലും കോടിയേരിക്ക് പ്രതിഷേധം ഉണ്ടായിരുന്നെന്നും മുഖ്യമന്ത്രി അടക്കമുള്ള നേതാക്കള്‍ കമ്മറ്റികളില്‍ കോടിയേരിക്ക് ആവശ്യമായ പിന്തുണ നല്‍കിയില്ലെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മുഖ്യമന്ത്രിയടക്കം തളളിപ്പറഞ്ഞ പശ്ചാത്തലത്തിലാണ് കോടിയേരിയുടെ നിര്‍ണായക തീരുമാനമെന്നുമായിരുന്നു റിപ്പോര്‍ട്ട്.

കോടിയേരിയുടെ രാജി സന്നദ്ധത സിപിഎം അവൈലബിള്‍ പോളിറ്റ് ബ്യൂറോ ചര്‍ച്ച ചെയ്തിരുന്നു. പിന്നീട് സംസ്ഥാന സെക്രട്ടറിയേറ്റ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിയോടും കേന്ദ്ര കമ്മറ്റിയംഗം പ്രകാശ് കാരാട്ടുമായും ചര്‍ച്ച നടത്തി. കോടിയേരി പദവി ഒഴിയേണ്ടെന്ന നിലപാടായിരുന്നു പ്രകാശ് കാരാട്ട് അടക്കമുള്ളവര്‍ക്കുണ്ടായിരുന്നത്.

എന്നാല്‍, സ്ഥാനമൊഴിയുമെന്ന തീരുമാനത്തില്‍ കോടിയേരി ഉറച്ചുനില്‍ക്കുകയായിരുന്നു. ഇതോടെ കാരാട്ടും യെച്ചൂരിയും സമ്മതമറിയിക്കുകയും പകരം ആളെ നിര്‍ദ്ദേശിക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നു. തുടര്‍ന്ന് കോടിയേരി തന്നെയാണ് എ വിജയരാഘവന്റെ പേര് നിര്‍ദ്ദേശിച്ചത്. എംവി ഗോവിന്ദന്‍ മാസ്റ്ററെ നിര്‍ദ്ദേശിക്കുമെന്നായിരുന്നു പൊതുവെയുള്ള വിലയിരുത്തലെങ്കിലും കോടിയേരി വിജയരാഘവനെ തെരഞ്ഞെടുക്കുകയായിരുന്നു.

എല്‍ഡിഎഫ് കണ്‍വീനര്‍ മാറ്റം സിപിഐഎം സംസ്ഥാന സമിതി തീരുമാനിക്കുമെന്നാണ് വിജയരാഘവന്‍ അഭിമുഖത്തില്‍ പറയുന്നത്. എല്ലാക്കാലത്തും ഒരാളല്ലല്ലോ കുറച്ച് കാത്തിരുന്നാല്‍ പാര്‍ട്ടി തീരുമാനം അറിയാന്‍ സാധിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Popular Stories

    Next Story