Top

‘ലീഗ് മതാധിഷ്ഠിത പാര്‍ട്ടി തന്നെ’, തമിഴ്‌നാട്ടില്‍ സിപിഐഎം സഖ്യം ഡിഎംകെയോടെന്ന് എ വിജയരാഘവന്‍; ലീഗിനെച്ചൊല്ലി ചെന്നിത്തല-വിജയരാഘവന്‍ തര്‍ക്കം മുറുകുന്നു

തിരുവനന്തപുരം: മുസ്ലിം ലീഗ് മതാധിഷ്ഠിത പാര്‍ട്ടി തന്നെയെന്ന് ആവര്‍ത്തിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍. ഇപ്പോള്‍ കൂടുതല്‍ മതാധിഷ്ഠിത ചേരിയിലേക്ക് ലീഗ് ചേക്കേറി. തമിഴ്‌നാട്ടില്‍ ലീഗുമായി സിപിഐഎം സഖ്യം ചേര്‍ന്നിട്ടില്ലെന്നും വിജയ രാഘവന്‍ വ്യക്തമാക്കി. രണ്ട് വോട്ടിനു വേണ്ടി എന്ത് വര്‍ഗ്ഗീയ പ്രചരണവും നടത്താന്‍ സിപിഐഎമ്മിന് മടിയില്ലെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പരാമര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ‘ലീഗ് മതാധിഷ്ഠിത പാര്‍ട്ടി തന്നെയാണ്. ഇപ്പോള്‍ കൂടുതല്‍ മതാധിഷ്ഠിത ചേരിയിലേക്ക് ചേക്കേറി. തദ്ദേശ തെരഞ്ഞെടുപ്പില്‍ മതാധിഷ്ഠിത രാഷ്ട്രീയ […]

28 Jan 2021 9:50 AM GMT

‘ലീഗ് മതാധിഷ്ഠിത പാര്‍ട്ടി തന്നെ’, തമിഴ്‌നാട്ടില്‍ സിപിഐഎം സഖ്യം ഡിഎംകെയോടെന്ന് എ വിജയരാഘവന്‍; ലീഗിനെച്ചൊല്ലി ചെന്നിത്തല-വിജയരാഘവന്‍ തര്‍ക്കം മുറുകുന്നു
X

തിരുവനന്തപുരം: മുസ്ലിം ലീഗ് മതാധിഷ്ഠിത പാര്‍ട്ടി തന്നെയെന്ന് ആവര്‍ത്തിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍. ഇപ്പോള്‍ കൂടുതല്‍ മതാധിഷ്ഠിത ചേരിയിലേക്ക് ലീഗ് ചേക്കേറി. തമിഴ്‌നാട്ടില്‍ ലീഗുമായി സിപിഐഎം സഖ്യം ചേര്‍ന്നിട്ടില്ലെന്നും വിജയ രാഘവന്‍ വ്യക്തമാക്കി. രണ്ട് വോട്ടിനു വേണ്ടി എന്ത് വര്‍ഗ്ഗീയ പ്രചരണവും നടത്താന്‍ സിപിഐഎമ്മിന് മടിയില്ലെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പരാമര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

‘ലീഗ് മതാധിഷ്ഠിത പാര്‍ട്ടി തന്നെയാണ്. ഇപ്പോള്‍ കൂടുതല്‍ മതാധിഷ്ഠിത ചേരിയിലേക്ക് ചേക്കേറി. തദ്ദേശ തെരഞ്ഞെടുപ്പില്‍ മതാധിഷ്ഠിത രാഷ്ട്രീയ സഖ്യമുണ്ടാക്കിയത് കോണ്‍ഗ്രസാണ്. കോണ്‍ഗ്രസ് ബിജെപിയുമായും വോട്ട് കച്ചവടം നടത്തി’, വിജയരാഘവന്‍ പറഞ്ഞു.

കോണ്‍ഗ്രസ് ആദ്യം ചികിത്സിക്കണം. എല്ലാ വര്‍ഗ്ഗീതയ്ക്കും മതാധിഷ്ഠിത രാഷ്ട്രീയ ചേരിക്കുമൊപ്പം നിന്ന് അവസരവാജ രാഷ്ട്രീയത്തിലൂടെ അധികാരത്തിലെത്തിക്കാന്‍ എളുപ്പവഴി അന്വേഷിക്കുന്ന അവസ്ഥയില്‍നിന്ന് പിന്‍മാറേണ്ടത് കോണ്‍ഗ്രസാണ്. മതനിരപേക്ഷ മൂല്യങ്ങളില്‍നിന്നും കോണ്‍ഗ്രസ് അകന്നുപോകുമ്പോള്‍ വിമര്‍ശിക്കപ്പെടുക തന്നെ ചെയ്യും. നാടിന് വേണ്ടിയുള്ള നിലപാടാണ് ഇടതുപക്ഷത്തിന്റേതെന്നും അദ്ദേഹം പറഞ്ഞു.

വിജയരാഘവന്‍ വായ തുറന്നാല്‍ വര്‍ഗ്ഗീയതയാണെന്നും തമിഴ്‌നാട്ടില്‍ ഒരേ മുന്നണിയില്‍ മത്സരിക്കുന്ന സിപിഐഎം കേരളത്തില്‍ മാത്രം ലീഗിനെ മതമൗലിക വാദിയാക്കുകയാണെന്നുമായിരുന്നു ചെന്നിത്തലയുടെ വിമര്‍ശനം. തദ്ദേശ തെരഞ്ഞെടുപ്പില്‍ തുടങ്ങിവെച്ച വര്‍ഗ്ഗീയത സിപിഐഎം നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ തുടരുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു. എഐസിസി ജനറല്‍ സെക്രട്ടറിയും ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും പാണക്കാട്ടെത്തി ലീഗ് അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് ടതങ്ങളെ സന്ദര്‍ശിച്ചതിന് പിന്നാലെ മതമൗലികവാദികളുമായുള്ള കൂട്ടുകെട്ട് തവിപുലീകരിക്കുകയാണെന്ന വിജയ രാഘവന്റെ വാക്കുകളോട് പ്രതികരിക്കുകയായിരുന്നു ചെന്നിത്തല.

എല്ലാ മതവിഭാഗങ്ങളെയും ഒരുമിച്ച് കൊണ്ടുപോകേണ്ട സര്‍ക്കാര്‍ വര്‍ഗ്ഗീയതയ്ക്ക് കുടപിടിക്കുകയാണെന്നും മുഖ്യമന്ത്രിയാണ് ഇതിന് തുടക്കം കുറിച്ചതെന്നും ചെന്നിത്തല ആക്ഷേപിച്ചിരുന്നു. മതേതര നിലപാടുകള്‍ ഉയര്‍ത്തിപ്പിടിച്ചാണ് കോണ്‍ഗ്രസും യുഡിഎഫും മുന്നോട്ടുപോവുന്നത്. ഞങ്ങളെ പഠിപ്പിക്കാന്‍ വിജയരാഘവന്‍ വളര്‍ന്നിട്ടില്ല. മുന്നണിയിലെ ഘടകക്ഷികളുമായി ചര്‍ച്ച നടത്തിയാല്‍ അതില്‍ വര്‍ഗ്ഗീയത കണ്ടുപിടിക്കാന്‍ ഇടുങ്ങിയ മനസിന്റെ ഉടമകള്‍ക്ക് മാത്രമേ കഴിയൂ എന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു.

ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും പാണക്കാട്ട് പോയതിന്റെ രാഷ്ട്രീയ ലക്ഷ്യം വ്യക്തമാണെന്നായിരുന്നു വിജയരാഘവന്റെ വാദം. ഇരുവരുടേയും യാത്രക്ക് പിന്നില്‍ മതമൗലികവാദികളുമായുള്ള കൂട്ടുകെട്ട് വിപുലീകരിക്കുകയാണ് ലക്ഷ്യമെന്നും ഈ നിലയിലേക്ക് കോണ്‍ഗ്രസ് നേതൃത്വം ചുരുങ്ങി പോയിരിക്കുന്നുവെന്നും വിജയരാഘവന്‍ ആരോപിച്ചിരുന്നു. നാടിന് വേണ്ടത് വികസന കാഴ്ച്ചപാടും നവോത്ഥാന മൂല്യങ്ങളും പരിരക്ഷയുമാണ്. താമര ചിഹ്നത്തില്‍ വോട്ട് ചെയ്യാന്‍ മടിയില്ലാത്ത അണികളെ സൃഷ്ടിച്ചതാണ് കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ഏറ്റവും വലിയ മികവായി അവര്‍ കാണുന്നത്. മതമൗലികവാദികളുടെ ബന്ധം കൂടുതല്‍ ദൃഢമാക്കണമെന്നാണ് യുഡിഎഫ് ആഗ്രഹിക്കുന്നത്. യുഡിഎഫിനെ നിയന്ത്രിക്കുന്നത് ലീഗാണെന്നും വിജയരാഘവന്‍ അഭിപ്രായപ്പെട്ടിരുന്നു.

Next Story