
തിരുവനന്തപുരം കോര്‍പ്പറേഷനില്‍ എല്‍ഡിഎഫ് മികച്ച ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്. തദ്ദേശ തെരഞ്ഞെടുപ്പിലെ വിജയം പ്രതിപക്ഷത്തിന്റെ വ്യാജ പ്രചാരണങ്ങള്‍ക്കുള്ള മറുപടിയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വിജയം നേടും. വ്യാജ പ്രചാരണങ്ങള്‍ നടത്തിയാണ് പ്രതിപക്ഷം തെരഞ്ഞെടുപ്പിനെ നേരിട്ടത്. അതിനുള്ള മറുപടി എല്‍ഡിഎഫിന്റെ വിജയത്തിലൂടെ ലഭിക്കും.
മൂന്നു മുന്നണികളും ആകാംഷയോടെ കാത്തിരിക്കുന്ന തിരുവനന്തപുരം കോര്‍പ്പറേഷനില്‍ എല്‍ഡിഎഫിന് വിജയം സുനിശ്ചിതമാണെന്നും വിജയരാഘവന് പറഞ്ഞു.
Next Story