Top

‘പ്രവര്‍ത്തകരുടെ അച്ചടക്കം സൈബര്‍ ഇടങ്ങളിലും ബാധകം’; മാര്‍ഗരേഖ നല്‍കിയെന്ന് വിജയരാഘവന്‍

പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് അച്ചടക്കം സൈബര്‍ ഇടങ്ങളിലും ബാധകമാണെന്ന് സിപിഐഎം സംസ്ഥാന ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവന്‍. തെറ്റായ ഒരു ശൈലിയും പാര്‍ട്ടി പ്രോത്സാഹിപ്പിക്കില്ലെന്നുംപാര്‍ട്ടിക്ക് അംഗീകരിക്കാന്‍ കഴിയാത്ത പ്രവര്‍ത്തനം ആര് നടത്തിയാലും കര്‍ശന നടപടി സ്വീകരിക്കുമെന്നും വിജയരാഘവന്‍ കൂട്ടിചേര്‍ത്തു. രാമനാട്ടുകാര സ്വര്‍ണക്കടത്ത് ക്വട്ടേഷന്‍ കേസിലെ സിപിഐഎം പങ്ക് വലിയ വിവാദമാവുന്നതിനിടെയാണ് വിജയരാഘവന്റെ പ്രതികരണം. ‘ക്വട്ടേഷന്‍ സംഘത്തെ സഹായിച്ചത് പാര്‍ട്ടിയുടെ യശസ്സിന് കളങ്കമേല്‍പ്പിച്ചു’; അര്‍ജുന്‍ ആയങ്കി ഉപയോഗിച്ച കാറിന്റെ ഉടമ സജേഷിനെ സിപിഐഎം സസ്‌പെന്‍ഡ് ചെയ്തു പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് അച്ചടക്കം […]

27 Jun 2021 1:35 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

‘പ്രവര്‍ത്തകരുടെ അച്ചടക്കം സൈബര്‍ ഇടങ്ങളിലും ബാധകം’; മാര്‍ഗരേഖ നല്‍കിയെന്ന് വിജയരാഘവന്‍
X

പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് അച്ചടക്കം സൈബര്‍ ഇടങ്ങളിലും ബാധകമാണെന്ന് സിപിഐഎം സംസ്ഥാന ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവന്‍. തെറ്റായ ഒരു ശൈലിയും പാര്‍ട്ടി പ്രോത്സാഹിപ്പിക്കില്ലെന്നും
പാര്‍ട്ടിക്ക് അംഗീകരിക്കാന്‍ കഴിയാത്ത പ്രവര്‍ത്തനം ആര് നടത്തിയാലും കര്‍ശന നടപടി സ്വീകരിക്കുമെന്നും വിജയരാഘവന്‍ കൂട്ടിചേര്‍ത്തു. രാമനാട്ടുകാര സ്വര്‍ണക്കടത്ത് ക്വട്ടേഷന്‍ കേസിലെ സിപിഐഎം പങ്ക് വലിയ വിവാദമാവുന്നതിനിടെയാണ് വിജയരാഘവന്റെ പ്രതികരണം.

‘ക്വട്ടേഷന്‍ സംഘത്തെ സഹായിച്ചത് പാര്‍ട്ടിയുടെ യശസ്സിന് കളങ്കമേല്‍പ്പിച്ചു’; അര്‍ജുന്‍ ആയങ്കി ഉപയോഗിച്ച കാറിന്റെ ഉടമ സജേഷിനെ സിപിഐഎം സസ്‌പെന്‍ഡ് ചെയ്തു

പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് അച്ചടക്കം സൈബര്‍ ഇടങ്ങളിലും ബാധകമാണ്. സൈബര്‍ ഇടങ്ങളില്‍ എങ്ങനെ ഇടപെടണം എന്നതിന് മാര്‍ഗനിര്‍ദേശം നല്‍കിയിട്ടുണ്ട്. സിപി ഐഎമ്മുമായി ബന്ധമുള്ളവരല്ല പ്രതികളായവര്‍. അവര്‍ക്ക് ഡി വൈ എഫ് ഐ ബന്ധം അറിഞ്ഞപ്പോള്‍ തന്നെ മാറ്റി നിര്‍ത്താന്‍ ശ്രദ്ധിച്ചിട്ടുണ്ട്. പാര്‍ട്ടിക്ക് അംഗീകരിക്കാന്‍ കഴിയാത്ത പ്രവര്‍ത്തനം ആര് നടത്തിയാലും കര്‍ശന നിലപാട് സ്വീകരിക്കുകയെന്നതാണ് പാര്‍ട്ടി സമീപനമെന്നും വിജയരാഘവന്‍ പറഞ്ഞു.

അതിനിടെ ആരോപണവിധേയനായ അര്‍ജുന്‍ ആയങ്കി ഉപയോഗിച്ച കാറിന്റെ ഉടമ സജേഷിനെ സിപിഐഎം പുറത്താക്കി. അഞ്ചരക്കണ്ടി ഏരിയയിലെ ചെമ്പിലോട് ലോക്കലില്‍ പെടുന്ന കോയ്യോട് മൊയ്യാരം ബ്രാഞ്ച് അംഗമാണ് ക്വട്ടേഷന്‍ സംഘം ഉപയോഗിച്ച വാഹനത്തിന്റെ ഉടമ സി സജേഷ്. ഇയാളുടെ നടപടി പാര്‍ട്ടിയുടെ യശസ്സിന് കളങ്കമേല്‍പ്പിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. സജേഷ് ക്വട്ടേഷന്‍ സംഘത്തെ സഹായിച്ചെന്നും സിപിഐഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റി വ്യക്തമാക്കുന്നു. അന്വേഷണ വിധേയമായാണ് നടപടി.

‘കേരളം തീവ്രവാദ സംഘടനകളുടെ റിക്രൂട്ടിംഗ് ഗ്രൗണ്ട്’; വിദ്യാഭ്യാസമുള്ളവരെ ലക്ഷ്യമിടുന്നെന്ന് ലോക്‌നാഥ് ബെഹ്‌റ

സജേഷിനെ നേരത്തെ പ്രാഥമിക അംഗത്ത്വത്തില്‍ നിന്നും പുറത്താക്കിയതായി ഡിവൈഎഫ്ഐ വ്യക്തമാക്കിയതിന് പിന്നാലെയാണ് സിപിഎം നടപടി. സജേഷിനെ പ്രാഥമിക അംഗത്തില്‍ നിന്ന് പുറത്താക്കിയതായി ഡിവൈഎഫ്ഐ വ്യക്തമാക്കിയിട്ടുണ്ട്. ഡി.വൈ.എഫ്.ഐ. ചെമ്പിലോട് മേഖല സെക്രട്ടറിയും അഞ്ചരക്കണ്ടി ബ്ലോക്ക് കമ്മിറ്റി അംഗവുമായിരുന്നു സജേഷ്. വിഷയത്തില്‍ ഡിവൈഎഫ്ഐ പ്രതിസന്ധിയിലായതോടെയായിരുന്നു നീക്കം.

Popular Stories

    Next Story