Top

‘ഇവരൊന്നും സ്വന്തം തെരഞ്ഞെടുപ്പ് പത്രിക വായിച്ചുനോക്കിയിട്ടില്ലേ? ചട്ടലംഘനആരോപണം ബാലിശം’; ജനം ഇത് നിരാകരിക്കുമെന്ന് എ വിജയരാഘവന്‍

ക്‌സിന്‍ സംബന്ധിച്ച പ്രഖ്യാപനം ഒരു പുതിയ കാര്യമല്ല. ചോദ്യങ്ങള്‍ ഉയര്‍ന്നുവരുമ്പോള്‍ നിലപാടുകള്‍ വ്യക്തമാക്കേണ്ടി വരുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

13 Dec 2020 12:52 AM GMT

‘ഇവരൊന്നും സ്വന്തം തെരഞ്ഞെടുപ്പ് പത്രിക വായിച്ചുനോക്കിയിട്ടില്ലേ? ചട്ടലംഘനആരോപണം ബാലിശം’; ജനം ഇത് നിരാകരിക്കുമെന്ന് എ വിജയരാഘവന്‍
X

എല്ലാവര്‍ക്കും സൗജന്യമായി കൊവിഡ് വാക്‌സിന്‍ എത്തിക്കുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഖ്യാപനം തെരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്ന പ്രതിപക്ഷത്തിന്റെ ആരോപണത്തെത്തള്ളി എ വിജയരാഘവന്‍. യുഡിഎഫിന്റെ ചട്ടലംഘനആരോപണം ബാലിശമാണെന്നും ജനം ഉറപ്പായും ഇതിനെയെല്ലാം നിരാകരിക്കുമെന്നും വിജയരാഘവന്‍ മാധ്യമങ്ങളോട് പറഞ്ഞു. വളരെ കൃത്യതയുള്ള രാഷ്ട്രീയ നിലപാടുകള്‍ മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തിലൂടെ പറയുമ്പോള്‍ അവസരവാദം കാരണം ഇത് സാധിക്കാത്ത യുഡിഎഫിന് നിരാശ തോന്നുന്നത് സ്വാഭാവികമാണെന്നും ആ നിരാശയാണ് പുറത്തുവരുന്നതെന്നും വിജയരാഘവന്‍ പറഞ്ഞു.

വാക്‌സിന്‍ സംബന്ധിച്ച കാര്യങ്ങള്‍ പല പാര്‍ട്ടികളുടേയും തെരഞ്ഞെടുപ്പ് പത്രികയിലുണ്ടെന്നും ഇവരാരും സ്വന്തം തെരഞ്ഞെടുപ്പ് പത്രിക വായിച്ചുനോക്കാറില്ലേയെന്നും വിജയരാഘവന്‍ പരിഹസിച്ചു. രോഗചികിത്സയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അറിയിക്കുക മാത്രമാണ് മുഖ്യമന്ത്രി ചെയ്തതെന്നും ഇത് ചട്ടലംഘനമാകില്ലെന്നും അദ്ദേഹം ആവര്‍ത്തിച്ചു. വാക്‌സിന്‍ സംബന്ധിച്ച പ്രഖ്യാപനം ഒരു പുതിയ കാര്യമല്ല. ചോദ്യങ്ങള്‍ ഉയര്‍ന്നുവരുമ്പോള്‍ നിലപാടുകള്‍ വ്യക്തമാക്കേണ്ടി വരുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Popular Stories

    Next Story