‘വരുന്ന തെരഞ്ഞെടുപ്പില്‍ ബിജെപിയുമായി ചെന്നിത്തലയുടെ മഹാസഖ്യം’; വിമര്‍ശിച്ചും കുറ്റപ്പെടുത്തിയും വിജയരാഘവന്
കേരളത്തില്‍ വികസനം നടക്കുമ്പോള്‍ പ്രതിപക്ഷത്തിന് വിഷമമാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയായി ചുമതലയേറ്റ എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്. കുറ്റം ചെയ്തവരെ സംരക്ഷിക്കുന്ന നിലപാട് സിപിഐഎം സ്വീകരിച്ചിട്ടില്ല. ദേശീയ ഏജന്‍സികള്‍ കുറ്റാന്വേഷണത്തിന് പകരം സര്‍ക്കാരിനെതിരെ പ്രവര്‍ത്തനം തിരിച്ച് വിട്ടെന്നും വിജയ രാഘവന് ആരോപിച്ചു. വികസനം നിശ്ചലമാക്കുന്ന വിധത്തില്‍ ഏജന്‍സികളെ വിനിയോഗിക്കുകയാണ്. സര്‍ക്കാരിനെ അട്ടിമറിക്കാന്‍ തക്കവണ്ണം അന്വേഷണം വഴി തെറ്റിച്ചു. പ്രതികളുടെ മൊഴി വച്ച് സര്‍ക്കാരിനെതിരെ ദുഷ്പ്രചരണം നടത്തുകയാണ്. വികസന പദ്ധതികള്‍ മുടക്കാന്‍ കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ചു. നടക്കുന്നത് രാഷ്ട്രീയ […]

കേരളത്തില്‍ വികസനം നടക്കുമ്പോള്‍ പ്രതിപക്ഷത്തിന് വിഷമമാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയായി ചുമതലയേറ്റ എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്. കുറ്റം ചെയ്തവരെ സംരക്ഷിക്കുന്ന നിലപാട് സിപിഐഎം സ്വീകരിച്ചിട്ടില്ല. ദേശീയ ഏജന്‍സികള്‍ കുറ്റാന്വേഷണത്തിന് പകരം സര്‍ക്കാരിനെതിരെ പ്രവര്‍ത്തനം തിരിച്ച് വിട്ടെന്നും വിജയ രാഘവന് ആരോപിച്ചു.
വികസനം നിശ്ചലമാക്കുന്ന വിധത്തില്‍ ഏജന്‍സികളെ വിനിയോഗിക്കുകയാണ്. സര്‍ക്കാരിനെ അട്ടിമറിക്കാന്‍ തക്കവണ്ണം അന്വേഷണം വഴി തെറ്റിച്ചു. പ്രതികളുടെ മൊഴി വച്ച് സര്‍ക്കാരിനെതിരെ ദുഷ്പ്രചരണം നടത്തുകയാണ്. വികസന പദ്ധതികള്‍ മുടക്കാന്‍ കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ചു. നടക്കുന്നത് രാഷ്ട്രീയ ഉദ്ദേശത്തോടെയുള്ള അന്വേഷണമാണെന്നും വിജയരാഘവന് പറഞ്ഞു.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരെയും വിജയരാഘവന് വിമര്‍ശനങ്ങളുന്നയിച്ചു. ചെന്നിത്തലയുടെ പത്രസമ്മേളനം സത്യവിരുദ്ധ വാര്‍ത്തകളുടെ ഉത്പാദന കേന്ദ്രമായി മാറി. കിഫ്ബിയെ തകര്‍ക്കാന്‍ പ്രതിപക്ഷം സിഎജിയെ ഉപയോഗിക്കുകയാണ്. വികസനം അട്ടിമറിക്കാനുള്ള രാഷ്ട്രീയ ആയുധമായാണ് സിഎജിയെ പ്രതിപക്ഷം കാണുന്നത്. കേരളത്തിന്റെ വികസനത്തെ തകര്‍ക്കുന്ന കോടാലിക്കൈ ആയി അതിനെ ഉപയോഗിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ലാവലിന്‍ കേസ് ഉയര്‍ത്തിക്കൊണ്ട് വന്നത് സിഎജിയുടെ കരട് റിപ്പോര്‍ട്ടിലൂടെയാണ്. ലാവലിന്‍ കേസിലൂടെ പിണറായി വിജയനെ തകര്‍ക്കാന്‍ യുഡിഎഫ് ശ്രമിച്ചെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
രമേശ് ചെന്നിത്തലയുടെ മിത്രം ബിജെപിയാണെന്നും വിജയരാഘവന് വിമര്‍ശിച്ചു. വരുന്ന തെരഞ്ഞെടുപ്പില്‍ ബിജെപിയുമായി മഹാസഖ്യത്തിനാണ് ചെന്നിത്തല ശ്രമിക്കുന്നത്. യുഡിഎഫിന് രാഷ്ട്രീയ പിന്‍ബലം ഇല്ല. വികസനം നിശ്ചലമാക്കാന്‍ ചെന്നിത്തല ബിജെപിയുമായി ഗൂഢാലോചന നടത്തുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.