‘കോടതിയില്‍ സമര്‍പ്പിച്ച രഹസ്യമൊഴി എവിടുന്ന് കിട്ടി’; സ്പീക്കറെ കടന്നാക്രമിച്ച സുരേന്ദ്രനോട് എ വിജയരാഘവന്
സ്വര്‍ണ്ണക്കടത്തുകേസുമായി ബന്ധപ്പെട്ട് ഇടതുനേതാക്കള്‍ക്ക് യാതൊരു ആശങ്കയും ഇല്ലെന്നും അന്വേഷണം ശരിയായ രീതിയില്‍ നടക്കാനാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്നും വിജയരാഘവന് കോഴിക്കോട് പറഞ്ഞു.

സ്വര്‍ണ്ണക്കടത്തുകേസുമായി ബന്ധപ്പെടുത്തി സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെതിരെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് കൊളുത്തിവിട്ട രാഷ്ട്രീയവിവാദത്തില്‍ പ്രതികരണവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്. സ്വര്‍ണ്ണക്കടത്തുകേസ് പ്രതികളുടെ കോടതിയില്‍ സമര്‍പ്പിച്ച രഹസ്യമൊഴി ബിജെപി സംസ്ഥാന അധ്യക്ഷന്‍ എവിടുന്നുകിട്ടി എന്ന മറുചോദ്യത്തിലൂടെയാണ് സിപിഐഎം ആരോപണങ്ങളെ നേരിട്ടത്. കേസന്വേഷണത്തിന്റെ വിവരങ്ങള്‍ എവിടുന്നാണ് കിട്ടുന്നതെന്ന് സുരേന്ദ്രന് വ്യക്തമാക്കണെമന്നും സിപിഐഎം ആവശ്യപ്പെട്ടു. സ്പീക്കര്‍ക്കെതിരെ ബിജെപി നടത്തുന്നത് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടുള്ള ആരോപണങ്ങളാണെന്നും വിജയരാഘവന് കൂട്ടിച്ചേര്‍ത്തു.
സ്വര്‍ണ്ണക്കടത്തുകേസുമായി ബന്ധപ്പെട്ട് ഇടതുനേതാക്കള്‍ക്ക് യാതൊരു ആശങ്കയും ഇല്ലെന്നും അന്വേഷണം ശരിയായ രീതിയില്‍ നടക്കാനാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്നും വിജയരാഘവന് കോഴിക്കോട് പറഞ്ഞു. അന്വേഷണ ഏജന്‍സികള്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്നത് കേന്ദ്രസര്‍ക്കാരിന്റെ രാഷ്ട്രീയ താല്‍പ്പര്യമാണെന്ന് സൂചിപ്പിച്ചുകൊണ്ട് അദ്ദേഹം ഇത്തരം ഏജന്‍സികള്‍ അന്വേഷണ വിവരങ്ങള്‍ രാഷ്ട്രീയഎതിരാളികള്‍ക്ക് ചോര്‍ത്തി നല്‍കുകയാണെന്നും ആരോപിച്ചു.
തെരഞ്ഞെടുപ്പില്‍ യുഡിഎഫ് വെല്‍ഫെയര്‍ പാര്‍ട്ടിയുമായുണ്ടാക്കിയ അവിശുദ്ധ കൂട്ടുകെട്ട് ഐക്യജനാധിപത്യമുന്നണിയുടെ തകര്‍ച്ചയിലേക്ക് വഴിവെക്കുമെന്നും വിജയരാഘവന് പറഞ്ഞു. ഇത്തരം കൂട്ടുകെട്ടിലൂടെ ബിജെപിയെ സഹായിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.