Top

‘തമ്പ്രാനെന്ന് വിളിപ്പിക്കുമെന്ന് പറഞ്ഞവര്‍ക്ക് വംശനാശം വന്നിട്ടില്ല’; കോണ്‍ഗ്രസിന് മൂല്യത്തകര്‍ച്ചയെന്ന് എ വിജയരാഘവന്‍

സമ്പന്ന പ്രമാണിയുടെ മൂല്യബോധമാണ് കോണ്‍ഗ്രസിനെ നയിക്കുന്നതെന്നും വിജയരാഘവന്‍ കുറ്റപ്പെടുത്തി.

5 Feb 2021 6:25 AM GMT

‘തമ്പ്രാനെന്ന് വിളിപ്പിക്കുമെന്ന് പറഞ്ഞവര്‍ക്ക് വംശനാശം വന്നിട്ടില്ല’; കോണ്‍ഗ്രസിന് മൂല്യത്തകര്‍ച്ചയെന്ന് എ വിജയരാഘവന്‍
X

മുഖ്യമന്ത്രി പിണറായി വിജയനുനേരെ കെ സുധാകരന്‍ ഉന്നയിച്ച ചെത്തുകാരന്റെ മകന്‍ പരാമര്‍ശത്തില്‍ പ്രതികരണമറിയിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍. കെ സുധാകരന്റെ പരാമര്‍ശം സൂചിപ്പിച്ചുകൊണ്ട് കോണ്‍ഗ്രസിന് മൂല്യത്തകര്‍ച്ചയുണ്ടായതായി വിജയരാഘവന്‍ വിമര്‍ശിച്ചു. ഇത്തരം പരാമര്‍ശങ്ങള്‍ കാണുമ്പോള്‍ മുമ്പ് ‘പാളയില്‍ കഞ്ഞി കുടിപ്പിക്കും, തമ്പ്രാനെന്ന് വിളിപ്പിക്കും’ എന്ന് മുദ്രാവാക്യം വിളിച്ചവര്‍ക്ക് വംശനാശം വന്നിട്ടില്ലെന്ന് തനിക്ക് തോന്നിപ്പോകുന്നതായും വിജയരാഘവന്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍പ്പറഞ്ഞു.

സമ്പന്ന പ്രമാണിയുടെ മൂല്യബോധമാണ് കോണ്‍ഗ്രസിനെ നയിക്കുന്നതെന്നും വിജയരാഘവന്‍ കുറ്റപ്പെടുത്തി. തൊഴിലാളികള്‍ക്കുണ്ടായ പുരോഗമനമാറ്റത്തെ അവര്‍ അംഗീകരിക്കാന്‍ തയ്യാറാകുന്നില്ല. ജെപി നദ്ദയ്ക്കും എകെ ആന്റണിയ്ക്കും രാഹുല്‍ ഗാന്ധിയ്ക്കും പ്രിയങ്കാ ഗാന്ധിയ്ക്കും സഞ്ചരിക്കാന്‍ ചാറ്റേര്‍ഡ് വിമാനങ്ങളുണ്ട്. മുഖ്യമന്ത്രി ചാറ്റേര്‍ഡ് വിമാനങ്ങള്‍ ഉപയോഗിക്കന്നില്ലെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ടായിരുന്നു വിജയരാഘവന്റെ പ്രതികരണം.
സുധാകരന്റെ ഭീഷണിയ്ക്കുമുന്നില്‍ കോണ്‍ഗ്രസ് നേതൃത്വം മുട്ടുകുത്തിയതായി വിജയരാഘവന്‍ ആഞ്ഞടിച്ചു. കോണ്‍ഗ്രസ് മുന്‍ നിലപാടില്‍ നിന്ന് മാറി സുധാകരന്റെ പ്രസ്താവവനയെ ന്യായീകരിക്കുന്ന കാഴ്ച്ചയാണ് പിന്നീട് കാണാനായതെന്നും വിജയരാഘവന്‍ കൂട്ടിച്ചേര്‍ത്തു.

ചെത്തുകാരന്റെ കുടുംബത്തില്‍ നിന്ന് വന്ന ഒരാള്‍ക്ക് സഞ്ചരിക്കാന്‍ ഹെലികോപ്ടര്‍ എന്നാണ് സുധാകരന്‍ അപഹസിച്ചത്. ഇങ്ങനെയൊരു പശ്ചാത്തലത്തില്‍ നിന്ന് വന്ന് ഹെലികോപ്ടര്‍ എടുത്ത ആദ്യത്തെ മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍ എന്നും സുധാകരന്‍ അപഹസിച്ചു. തലശ്ശേരിയില്‍ നടന്ന യോഗത്തിലായിരുന്നു സുധാകരന്റെ പ്രസംഗം.

Popular Stories

    Next Story