Top

‘ചരിത്ര വിജയമായിരിക്കും എല്‍ഡിഎഫിന്’; രാഷ്ട്രീയമായി യുഡിഎഫ് ദുര്‍ബലമെന്ന് എ വിജയരാഘവന്‍

എല്‍ഡിഎഫിന് ഇതുവരെ കിട്ടിയതില്‍ വെച്ച് ചരിത്ര വിജയമായിരിക്കും ഇത്തവണ എന്ന് സിപിഐഎം ആക്റ്റിങ്ങ് സെക്രട്ടറി എ വിജയരാഘവന്‍. അടിസ്ഥാനമായ ഘടകങ്ങള്‍ വെച്ചാണ് വിജയമുണ്ടാകുമെന്ന് പറയുന്നത്. അതില്‍ രാഷ്ട്രീയ ഘടകങ്ങളുണ്ട്. സര്‍ക്കാര്‍ എന്ന നിലയില്‍ നടത്തിയ പ്രവര്‍ത്തനങ്ങളുടെ ഘടകവുമുണ്ടെന്നും വിജയരാഘവന്‍ പറഞ്ഞു. കഴിഞ്ഞ അഞ്ച് വര്‍ഷം എല്‍ഡിഎഫ് സര്‍ക്കാര്‍ നടത്തിയത് മികച്ച ഭരണ നിര്‍വ്വഹണമായിരുന്നു. അതുകൊണ്ട് സര്‍ക്കാര്‍ നടത്തിയ പ്രവര്‍ത്തനങ്ങളുടെ ഒരു പിന്‍ബലം തെരഞ്ഞെടുപ്പില്‍ ഇചുതപക്ഷ വിജയത്തിനുണ്ട്. അതേസമയം രാഷ്ട്രീയമായി യുഡിഎഫ് ദുര്‍ബലമായിരിക്കുന്നു എന്നും വിജയരാഘവന്‍ അഭിപ്രായപ്പെട്ടു. ‘ഇടത്പക്ഷ […]

1 May 2021 9:00 PM GMT

‘ചരിത്ര വിജയമായിരിക്കും എല്‍ഡിഎഫിന്’; രാഷ്ട്രീയമായി യുഡിഎഫ് ദുര്‍ബലമെന്ന് എ വിജയരാഘവന്‍
X

എല്‍ഡിഎഫിന് ഇതുവരെ കിട്ടിയതില്‍ വെച്ച് ചരിത്ര വിജയമായിരിക്കും ഇത്തവണ എന്ന് സിപിഐഎം ആക്റ്റിങ്ങ് സെക്രട്ടറി എ വിജയരാഘവന്‍. അടിസ്ഥാനമായ ഘടകങ്ങള്‍ വെച്ചാണ് വിജയമുണ്ടാകുമെന്ന് പറയുന്നത്. അതില്‍ രാഷ്ട്രീയ ഘടകങ്ങളുണ്ട്. സര്‍ക്കാര്‍ എന്ന നിലയില്‍ നടത്തിയ പ്രവര്‍ത്തനങ്ങളുടെ ഘടകവുമുണ്ടെന്നും വിജയരാഘവന്‍ പറഞ്ഞു.

കഴിഞ്ഞ അഞ്ച് വര്‍ഷം എല്‍ഡിഎഫ് സര്‍ക്കാര്‍ നടത്തിയത് മികച്ച ഭരണ നിര്‍വ്വഹണമായിരുന്നു. അതുകൊണ്ട് സര്‍ക്കാര്‍ നടത്തിയ പ്രവര്‍ത്തനങ്ങളുടെ ഒരു പിന്‍ബലം തെരഞ്ഞെടുപ്പില്‍ ഇചുതപക്ഷ വിജയത്തിനുണ്ട്. അതേസമയം രാഷ്ട്രീയമായി യുഡിഎഫ് ദുര്‍ബലമായിരിക്കുന്നു എന്നും വിജയരാഘവന്‍ അഭിപ്രായപ്പെട്ടു.

‘ഇടത്പക്ഷ ജനാധിപത്യ മുന്നണിക്ക് ഇതുവരെ കിട്ടിയതില്‍ വെച്ച് ചരിത്ര വിജയം തന്നെയായിരിക്കും ഇത്തവണ. അത് വെറുതെ പറയുന്നതല്ല. അടിസ്ഥാനമായ ഘടകങ്ങള്‍ വെച്ച് പറയുന്നതാണ്. അതില്‍ രാഷ്ട്രീയ ഘടകങ്ങളുണ്ട്. സര്‍ക്കാര്‍ എന്ന നിലയില്‍ നടത്തിയ പ്രവര്‍ത്തനങ്ങളുടെ ഘടകവുമുണ്ട്. ഏറ്റവും മികച്ച ഭരണ നിര്‍വ്വഹണം ഉണ്ടായിട്ടുള്ള ഒരു ഭരണമാണ്. അതുകൊണ്ട് ആ സര്‍ക്കാര്‍ നടത്തിയ പ്രവര്‍ത്തനങ്ങളുടെ ഒരു പിന്‍ബലം തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ വിജയത്തിനുണ്ട്. അതോടൊപ്പം തന്നെ രാഷ്ട്രീയമായി യുഡിഎഫ് ദുര്‍ബലപ്പെട്ടിരിക്കുന്നു. കേരള കോണ്‍ഗ്രസ് (എം), ലോക്താന്തിക് ജനതാദാളും യുഡിഫ് വിട്ടതോട് കൂടി യുഡിഎഫിന്റെ അടിത്തറ തന്നെ ശിതിലമായി.’

എ വിജയരാഘവന്‍

അതേസമയം കഴക്കൂട്ടത്ത് ഇടതുപക്ഷമുന്നണിക്ക് മികച്ച വിജയം നേടാന്‍ സാധിക്കുമെന്ന് കടകംപള്ളി സുരേന്ദ്രനും പറഞ്ഞു. മണ്ഡലത്തിലെ ജനങ്ങളുടെയും ആത്മവിശ്വാസം അതാണ്. ജനങ്ങള്‍ തുടര്‍ഭരണം ആഗ്രഹിക്കുന്നുണ്ട്. കഴിഞ്ഞ തവണത്തേക്കാള്‍ ഇത്തവണ വിജയം കൂടുതല്‍ സുഗമമാണെന്നും കടകംപള്ളി വ്യക്തമാക്കി.

ശബരിമല പ്രധാന ചര്‍ച്ചയാക്കാന്‍ എതിരാളികള്‍ ശ്രമിച്ചെങ്കിലും മണ്ഡലത്തില്‍ വിലപ്പോയിട്ടില്ലെന്നും ശബരിമല വിഷയം ഏറ്റവും കൂടുതല്‍ ഉയര്‍ത്തിയത് കഴക്കൂട്ടത്തെന്നും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

അതേസമയം, കേരളം ആരു ഭരിക്കുമെന്ന ജനവിധി അറിയാന്‍ ഇനി ഒരു മണിക്കൂര്‍ മാത്രം. എട്ട് മണി മുതല്‍ വോട്ടെണ്ണല്‍ തുടങ്ങും. 957 സ്ഥാനാര്‍ത്ഥികള്‍ അണി നിരന്ന തെരഞ്ഞെടുപ്പില്‍ 40,771 ബൂത്തുകളിലായി രേഖപ്പെടുത്തിയ രണ്ട് കോടിയിലധികം വോട്ടുകളാണ് ജനവിധി നിശ്ചയിക്കുന്നത്. എട്ട് മണിക്ക് ആദ്യം തപാല്‍ വോട്ടുകളാണ് എണ്ണുന്നത്.

എട്ടരയ്ക്ക് ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങള്‍ എണ്ണിത്തുടങ്ങും. ഒരു റൗണ്ടില്‍ 21 ബൂത്തുകളാണ് എണ്ണുക. ലീഡ് നില തെരഞ്ഞെടുപ്പ് കമ്മീഷന്‍രെ എന്‍കോര്‍ എന്ന സോഫ്റ്റ് വെയറിലാണ് അപ്ലോഡ് ചെയ്യുക. പിന്നീട് വെബ്സൈറ്റിലേക്കും അപ്ഡേറ്റ് ചെയ്യും.

144 കേന്ദ്രങ്ങളിലായി 633 കൗണ്ടിംഗ് ഹാളുകളാണ് വോട്ടെണ്ണാനായി സജ്ജീകരിച്ചിരിക്കുന്നത്. 527 ഹാളുകള്‍ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളും 106 എണ്ണത്തില്‍ തപാല്‍ ബാലറ്റുകളും എണ്ണും. തപാല്‍ ബാലറ്റ് എണ്ണാന്‍ ഓരോ മേശയിലും എആര്‍ഒയെ നിയോഗിച്ചിട്ടുണ്ട്. ഒരു മേശയില്‍ 500 വോട്ടുകള്‍ എണ്ണും. അസാധുവായ ബാലറ്റ് തള്ളും.

Next Story