Top

‘പ്രതി ഇബ്രാഹിം കുഞ്ഞ്‌ തന്നെ, അറസ്റ്റ് നടപടി ക്രമങ്ങൾ പാലിച്ച് ‘,എ വിജയരാഘവൻ

ഇബ്രാഹിം കുഞ്ഞിനെ നേരത്തെ തന്നെ പ്രതി ചേർത്തതുമാണ്. പ്രതിപക്ഷ കക്ഷികൾ ആരോപിക്കുന്നത് പോലെ അറസ്റ്റ് പൊടുന്നനെ അല്ല.

18 Nov 2020 1:53 AM GMT

‘പ്രതി ഇബ്രാഹിം കുഞ്ഞ്‌  തന്നെ, അറസ്റ്റ് നടപടി ക്രമങ്ങൾ പാലിച്ച് ‘,എ വിജയരാഘവൻ
X

മുന്‍മന്ത്രി വികെ ഇബ്രാഹിം കുഞ്ഞിന്റെ അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്നും തദ്ദേശ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടാണെന്നുമുള്ള രാഷ്ട്രീയ പ്രതികരണങ്ങളെ ചോദ്യം ചെയ്ത് സിപിഎം സംസ്ഥാന സെക്രട്ടറിയും എൽഡിഎഫ് കൺവീനറുമായ എ വിജയരാഘവൻ.

‘പാലാരിവട്ടം പാലം അഴിമതി കേസില്‍ നേരത്തെ തന്നെ കാര്യങ്ങൾ പുറത്ത് വന്നതാണ്. ഇബ്രാഹിം കുഞ്ഞിനെ നേരത്തെ തന്നെ പ്രതി ചേർത്തതുമാണ്. പ്രതിപക്ഷ കക്ഷികൾ ആരോപിക്കുന്നത് പോലെ അറസ്റ്റ് പൊടുന്നനെ അല്ല. എല്ലാത്തരം നടപടിക്രമങ്ങളും പൂർത്തിയാക്കിയാണ് ഈ അറസ്റ്റ് നടത്തിയിട്ടുള്ളത് ‘, വിജയരാഘവൻ അറിയിച്ചു.

പാലാരിവട്ടം പാലം പൊളിച്ചത് സാങ്കേതിക വിദഗ്ധരുടെ പരിശോധനയ്ക്ക് ശേഷമാണ്. ഈ അറസ്റ്റിനെ രാഷ്ട്രീയമായി ന്യായീകരിക്കാൻ പ്രതിപക്ഷം നിർബന്ധിതരാണ് എന്നും അറസ്റ്റ് എന്തു കൊണ്ട് വൈകുന്നു എന്നാണ് എല്ലാവരും ഇതുവരെ ചോദിച്ചതെന്നും അദ്ദേഹം സൂചിപ്പിച്ചു.

ലേക്ക് ഷോര്‍ ആശുപത്രിയില്‍ എത്തിയായിരുന്നു വികെ ഇബ്രാഹിം കുഞ്ഞിനെ വിജിലന്‍സ് അറസ്റ്റ് ചെയ്തത്. എന്നാല്‍ വിജിലന്‍സ് കസ്റ്റഡിയില്‍ എടുത്താലും അദ്ദേഹത്തിന് ആശുപത്രിയിൽ ചികിത്സ തുടരും. കേസില്‍ അഞ്ചാം പ്രതിയാണ് ഇബ്രാഹിം കുഞ്ഞ്.

Popular Stories

    Next Story