Top

‘നിയമപരമായി പരിഹാരം കാണാന്‍ കഴിയാത്ത ആവശ്യങ്ങള്‍ക്കായാണ് സമരം നടത്തുന്നത്’; ഉദ്യോഗാര്‍ത്ഥികളുടെ സമരത്തിനെതിരെ വിജയരാഘവന്‍

പട്ടാമ്പി: സെക്രട്ടറിയേറ്റിന് മുന്നില്‍ പിഎസ്‌സി ഉദ്യോഗാര്‍ത്ഥികള്‍ നടത്തുന്ന സമരത്തില്‍ പ്രതികരണവുമായി സിപിഐഎം ആക്ടിംങ് സെക്രട്ടറി എ വിജയരാഘവന്‍. ഗവണ്‍മെന്റിന്റെ അധികാരപരിധിക്ക് പുറത്തുള്ള കാര്യങ്ങളാണ് സമരക്കാര്‍ ഡിമാന്‍ഡ് ചെയ്യുന്നതെന്ന് വിജയരാഘവന്‍ പറഞ്ഞു. വടക്കന്‍ മേഖല യാത്രയില്‍ വെച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പല പല സമര രൂപങ്ങളുണ്ട് സത്യാഗ്രഹം, പിക്കറ്റിംങ്, മുട്ടുകുത്തി നടക്കുകുക അങ്ങനെ പലതും നടക്കുന്നുണ്ട് അങ്ങനെയൊരു സമരമാര്‍ഗം എന്ന നിലയ്ക്ക് നിരാഹാര സത്യാഗ്രഹം അവര്‍ നടത്തുന്നുണ്ടെന്നാണ് നമ്മള്‍ പത്രങ്ങളില്‍ നിന്ന് വായിച്ചറിഞ്ഞത്. എ വിജയരാഘവന്‍ ജനാധിപത്യത്തില്‍ […]

23 Feb 2021 5:12 AM GMT

‘നിയമപരമായി പരിഹാരം കാണാന്‍ കഴിയാത്ത ആവശ്യങ്ങള്‍ക്കായാണ് സമരം നടത്തുന്നത്’; ഉദ്യോഗാര്‍ത്ഥികളുടെ സമരത്തിനെതിരെ വിജയരാഘവന്‍
X

പട്ടാമ്പി: സെക്രട്ടറിയേറ്റിന് മുന്നില്‍ പിഎസ്‌സി ഉദ്യോഗാര്‍ത്ഥികള്‍ നടത്തുന്ന സമരത്തില്‍ പ്രതികരണവുമായി സിപിഐഎം ആക്ടിംങ് സെക്രട്ടറി എ വിജയരാഘവന്‍. ഗവണ്‍മെന്റിന്റെ അധികാരപരിധിക്ക് പുറത്തുള്ള കാര്യങ്ങളാണ് സമരക്കാര്‍ ഡിമാന്‍ഡ് ചെയ്യുന്നതെന്ന് വിജയരാഘവന്‍ പറഞ്ഞു. വടക്കന്‍ മേഖല യാത്രയില്‍ വെച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പല പല സമര രൂപങ്ങളുണ്ട് സത്യാഗ്രഹം, പിക്കറ്റിംങ്, മുട്ടുകുത്തി നടക്കുകുക അങ്ങനെ പലതും നടക്കുന്നുണ്ട് അങ്ങനെയൊരു സമരമാര്‍ഗം എന്ന നിലയ്ക്ക് നിരാഹാര സത്യാഗ്രഹം അവര്‍ നടത്തുന്നുണ്ടെന്നാണ് നമ്മള്‍ പത്രങ്ങളില്‍ നിന്ന് വായിച്ചറിഞ്ഞത്.

എ വിജയരാഘവന്‍

ജനാധിപത്യത്തില്‍ സമരം ചെയ്യാനുള്ള അവകാശമുണ്ട്. പക്ഷെ സമരത്തില്‍ ഉയര്‍ത്തുന്ന മുദ്രാവാക്യങ്ങള്‍ നിയമപരമായി പരിഹാരം കാണാന്‍ പറ്റുന്നതാവണം. പരിഹാരം കാണാന്‍ പറ്റാത്ത വിധത്തിലുള്ള മുദ്രാവാക്യമാണ് വിളിക്കുന്നതെങ്കില്‍ സ്വാഭാവികായിട്ടും സമരം നടത്തുക എന്ന കാര്യം മാത്രമേ നടക്കു, അത് ചര്‍ച്ചചെയ്ത് പരിഹരിക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഗവണ്‍മെന്റിന്റെ അധികാരപരിധിക്ക് പുറത്തുള്ള കാര്യങ്ങളാണ് സമരക്കാര്‍ ഡിമാന്‍ഡ് ചെയ്യുന്നത്. എങ്ങനെയാണ് അതിന് പരിഹാരം കാണാന്‍ സാധിക്കുന്നത്. കാലഹരണപ്പെട്ട, ഇപ്പോള്‍ നിലവിലില്ലാത്ത ഒരു റാങ്ക് ലിസ്റ്റില്‍ നിന്ന് നിയമനം നടത്തണം എന്ന് പറഞ്ഞാല്‍, എങ്ങനെ പറ്റുമെന്നും വിജയരാഘവന്‍ ചോദിച്ചു. പിഎസ് സിക്ക് സ്ഥിരമായൊരു പ്രവര്‍ത്തന താളമില്ലെയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Popular Stories

    Next Story