Top

പാലാ എന്‍സിപിക്ക് നല്‍കുമോ? എല്‍ഡിഎഫിന്റെ മറുപടി

നിയമസഭാ തെരഞ്ഞെടുപ്പില്‍ പാലാ സീറ്റ് എന്‍സിപിക്ക് നല്‍കുമോ എന്ന ചോദ്യത്തിന് കൃത്യമായ മറുപടിയില്ലാതെ എ വിജയരാഘവന്‍. ”ഇപ്പോള്‍ തെരഞ്ഞെടുപ്പില്ല, തെരഞ്ഞെടുപ്പ് വരുമ്പോള്‍ പറയാം. എന്തിനാണ് നമ്മള്‍ മുന്‍കൂട്ടി അത് പറയുന്ന”തെന്നാണ് മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി വിജയരാഘവന്‍ പറഞ്ഞത്. ”എന്‍സിപി പിളര്‍പ്പ് സംബന്ധിച്ച വാര്‍ത്തകള്‍ മാധ്യമങ്ങള്‍ പറയുന്നതാണ്. മുന്നണിക്ക് ശ്രദ്ധയില്‍ അതൊന്നുമില്ല. ഐക്യത്തോടെയാണ് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. ആലപ്പുഴയില്‍ ഇടതു മുന്നണി മുന്നേറ്റം നേടി. അവിടെയുള്ള വിഷയങ്ങള്‍ പ്രാദേശിക കാര്യങ്ങളാണ്.” പരസ്യ പ്രതിഷേധം ഒറ്റപ്പെട്ട സംഭവമാണെന്നും അത് പ്രാദേശികമായി തന്നെ പരിശോധിക്കുമെന്നും […]

3 Jan 2021 5:58 AM GMT

പാലാ എന്‍സിപിക്ക് നല്‍കുമോ? എല്‍ഡിഎഫിന്റെ മറുപടി
X

നിയമസഭാ തെരഞ്ഞെടുപ്പില്‍ പാലാ സീറ്റ് എന്‍സിപിക്ക് നല്‍കുമോ എന്ന ചോദ്യത്തിന് കൃത്യമായ മറുപടിയില്ലാതെ എ വിജയരാഘവന്‍. ”ഇപ്പോള്‍ തെരഞ്ഞെടുപ്പില്ല, തെരഞ്ഞെടുപ്പ് വരുമ്പോള്‍ പറയാം. എന്തിനാണ് നമ്മള്‍ മുന്‍കൂട്ടി അത് പറയുന്ന”തെന്നാണ് മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി വിജയരാഘവന്‍ പറഞ്ഞത്. ”എന്‍സിപി പിളര്‍പ്പ് സംബന്ധിച്ച വാര്‍ത്തകള്‍ മാധ്യമങ്ങള്‍ പറയുന്നതാണ്. മുന്നണിക്ക് ശ്രദ്ധയില്‍ അതൊന്നുമില്ല. ഐക്യത്തോടെയാണ് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. ആലപ്പുഴയില്‍ ഇടതു മുന്നണി മുന്നേറ്റം നേടി. അവിടെയുള്ള വിഷയങ്ങള്‍ പ്രാദേശിക കാര്യങ്ങളാണ്.” പരസ്യ പ്രതിഷേധം ഒറ്റപ്പെട്ട സംഭവമാണെന്നും അത് പ്രാദേശികമായി തന്നെ പരിശോധിക്കുമെന്നും വിജയരാഘവന്‍ പറഞ്ഞു.

കേരളത്തിലെ കോണ്‍ഗ്രസ് അവസരവാദ രാഷ്ട്രീയത്തിലേക്ക് തിരിഞ്ഞിരിക്കുകയാണെന്നും കോണ്‍ഗ്രസുകാരെ ഇടതുപക്ഷത്തിലേക്ക് സ്വാഗതം ചെയ്യുന്നെന്നും വിജയരാഘവന്‍ പറഞ്ഞു. സ്വന്തം നിലപാടിനെക്കാള്‍ മുസ്ലീംലീഗിന്റെ വര്‍ഗ്ഗീയ ധ്രുവീകരണത്തിന് കോണ്‍ഗ്രസ് അടിമപ്പെട്ടു. കോണ്‍ഗ്രസും, ലീഗും അക്രമരാഷ്ട്രീയത്തിലേക്കാണ് തിരിയുന്നതെന്നും വിജയരാഘവന്‍ പറഞ്ഞു. സംസ്ഥാനത്ത് വര്‍ഗീയ ധ്രുവീകരണം ഉണ്ടാക്കാന്‍ യുഡിഎഫ് ശ്രമം നടത്തി. തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിയുമായി യുഡിഎഫ് വോട്ട് കച്ചവടം നടത്തിയെന്നും അദ്ദേഹം പറഞ്ഞു.

മുസ്ലീം ലീഗ് വെല്‍ഫയര്‍ പാര്‍ട്ടി ബന്ധത്തിന് കോണ്‍ഗ്രസ് അനുവാദം നല്‍കി. വെല്‍ഫയര്‍ പാര്‍ട്ടിയുമായി ലീഗ് ചേര്‍ന്നത് വര്‍ഗീയത ഉണ്ടാകാന്‍ ഇടയാക്കി. ലീഗ് വര്‍ഗീയ ധ്രുവീകരണത്തിന് ശ്രമിച്ചു. മുസ്ലീംലീഗ്‌വെല്‍ഫെയര്‍ കൂട്ടുകെട്ട് കേരളത്തിലെ ജനത അംഗീകരിച്ചില്ല. മതേതര മുഖമുള്ളവര്‍ ബിജെപിയെ ഒരിക്കലും പിന്തുണയ്ക്കില്ല. കേരളത്തിലെ ജനം മതേതര ചേരിക്കൊപ്പമാണ് അണിച്ചേര്‍ന്നത്. ബിജെപി തീവ്ര ഹിന്ദുത്വമുള്ള രാഷ്ട്രീയ പാര്‍ട്ടിയാണെന്നും എ വിജയരാഘവന്‍ പറഞ്ഞു. തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി മികച്ച വിജയം നേടിയെന്നും ബിജെപിയ്ക്ക് മുന്നേറാന്‍ സാധിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ജോസ് കെ മാണി മുന്നണി വിട്ടതോടെ യുഡിഎഫിന്റെ തകര്‍ച്ച ആരംഭിച്ചു. തദ്ദേശ തെരഞ്ഞെടുപ്പോടെ യുഡിഎഫ് കൂടുതല്‍ തകര്‍ന്നെന്നും വിജയരാഘവന്‍ പറഞ്ഞു.

Next Story