‘എന്റെ കൈയ്യില്‍ നിന്നും മറുപടി പ്രതീക്ഷിക്കേണ്ട’; എകെ ശശീന്ദ്രന്റെ രാജിയില്‍ എ വിജയരാഘവന്
മന്ത്രി എകെ ശശീന്ദ്രന് രാജി വെക്കേണ്ടതുണ്ടോയെന്നത് സംബന്ധിച്ച് എന്റെ പക്കല്‍ നിന്നും മറുപടി പ്രതീക്ഷിക്കേണ്ടതില്ലെന്ന് സിപിഐഎം ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവന്. അവെയിലബിള്‍ സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷം പ്രതികരിക്കുകയായിരുന്നു വിജയരാഘവന്. വിഷയം പരിശോധിച്ച ശേഷമെ നിലപാട് പറയാനാകൂവെന്നും വിജയരാഘവന് പറഞ്ഞു. ‘നമ്മുടെ മുന്നില്‍ അതിന്റെ വിശദാംശങ്ങള്‍ ഇല്ല വിശദാംശങ്ങള്‍ പരിശോധിച്ച് മറുപടി നല്‍കും. മന്ത്രി രാജിവെക്കുമോ ഇല്ലയോ എന്നുള്ളതിനുള്ള മറുപടി എന്നില്‍ നിന്നും പ്രതീക്ഷിക്കേണ്ട്. ഒരു മാധ്യമത്തില്‍ കണ്ട വാര്‍ത്തകള്‍ക്കപ്പുറം വിശദാംശങ്ങള്‍ കൈയ്യില്‍ ഇല്ല. ‘ വിജയരാഘവന് […]
21 July 2021 2:33 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

മന്ത്രി എകെ ശശീന്ദ്രന് രാജി വെക്കേണ്ടതുണ്ടോയെന്നത് സംബന്ധിച്ച് എന്റെ പക്കല്‍ നിന്നും മറുപടി പ്രതീക്ഷിക്കേണ്ടതില്ലെന്ന് സിപിഐഎം ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവന്. അവെയിലബിള്‍ സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷം പ്രതികരിക്കുകയായിരുന്നു വിജയരാഘവന്. വിഷയം പരിശോധിച്ച ശേഷമെ നിലപാട് പറയാനാകൂവെന്നും വിജയരാഘവന് പറഞ്ഞു.
‘നമ്മുടെ മുന്നില്‍ അതിന്റെ വിശദാംശങ്ങള്‍ ഇല്ല വിശദാംശങ്ങള്‍ പരിശോധിച്ച് മറുപടി നല്‍കും. മന്ത്രി രാജിവെക്കുമോ ഇല്ലയോ എന്നുള്ളതിനുള്ള മറുപടി എന്നില്‍ നിന്നും പ്രതീക്ഷിക്കേണ്ട്. ഒരു മാധ്യമത്തില്‍ കണ്ട വാര്‍ത്തകള്‍ക്കപ്പുറം വിശദാംശങ്ങള്‍ കൈയ്യില്‍ ഇല്ല. ‘ വിജയരാഘവന് പറഞ്ഞു.
ശശീന്ദ്രനെതിരെ കേസെടുത്തേക്കില്ല; രാജി വേണ്ടെന്ന് ധാരണ; സിപിഐഎമ്മിന്റേയും പിന്തുണ
വിഷയത്തില്‍ എകെ ശശീന്ദ്രനെ പിന്തുണക്കുന്ന നിലപാടാണ് സിപിഐഎമ്മും സ്വീകരിച്ചത്. ശശീന്ദ്രന് രാജി വെക്കേണ്ടതില്ലെന്നാണ് തീരുമാനം. രാജിവെക്കേണ്ട തരത്തിലുള്ള സാഹചര്യം നിലവില്‍ ഇല്ലെന്നും പാര്‍ട്ടി വിലയിരുത്തി. അതേസമയം ശശീന്ദ്രന് രാജിവെക്കണമെന്ന ആവശ്യത്തില്‍ ഉറച്ച് നില്‍ക്കുകയാണ് പ്രതിപക്ഷം. എകെ ശശീന്ദ്രന്റെ കേസ് എടുക്കുന്നത് സംബന്ധിച്ച് പൊലീസ് ഇതിനകം നിയമോപദേശം തേടിയിട്ടുണ്ട്. ക്രിമിനല്‍ കേസെടുക്കാവുന്ന വിഷയങ്ങള്‍ ഫോണ്‍ സംഭാഷണത്തില്‍ ഇല്ലായെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തില്‍ മന്ത്രിക്കെതിരെ കേസെടുത്തേക്കില്ല. കേസെടുത്താല്‍ തന്നെ അത് നിലനില്‍ക്കില്ലെന്നാണ് നിയമോപദേശം ലഭിച്ചിരിക്കുന്നത്.
ഇന്ന് രാവിലെ ശശീന്ദ്രന് ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രിയുമായി കൂടികാഴ്ച്ച നടത്തിയിരുന്നു. ഇന്നലെ എകെ ശശീന്ദ്രന് ഫോണില്‍ മുഖ്യമന്ത്രിയോട് വിശദീകരണം നല്‍കിയതിന് പിന്നാലെയാണ് അദ്ദേഹം നേരിട്ടെത്തിയത്. വിവാദത്തിന്റെ പശ്ചാത്തലത്തില്‍ രാജി വയ്ക്കേണ്ട സാഹചര്യമില്ലെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം എകെ ശശീന്ദ്രന് പ്രതികരിച്ചത്. കാര്യങ്ങള്‍ ഇന്നലെ തന്നെ മുഖ്യമന്ത്രിയെ ബോധ്യപ്പെടുത്തിയിരുന്നു. മറ്റ് ചിലകാര്യങ്ങളാണ് മുഖ്യമന്ത്രിയുമായി സംസാരിച്ചത്. നടന്ന കാര്യങ്ങള്‍ മുഖ്യമന്ത്രിയെ ബോധ്യപ്പെടുത്തി. മുഖ്യമന്ത്രി വിളിച്ചിട്ടല്ല, താന്‍ നേരിട്ടെത്തിയതാണ് എന്നും എകെ ശശീന്ദ്രന് പ്രതികരിച്ചു. കൂടുതല്‍ പ്രതികരണം ഇല്ലെന്നും എകെ ശശീന്ദ്രന് വ്യക്തമാക്കി.