Top

2500 രൂപ ക്ഷേമപെന്‍ഷന്, വീട്ടമ്മമാര്‍ക്കും പെന്‍ഷന്‍, 40 ലക്ഷം തൊഴിലവസരങ്ങള്‍; തുടര്‍ഭരണം മുന്നില്‍ കണ്ട് എല്‍ഡിഎഫിന്റെ വാഗ്ദാനങ്ങളിങ്ങനെ; പ്രകടന പത്രിക പുറത്തിറങ്ങി

ആദ്യ ഭാഗത്തില്‍ 50 ഇന പരിപാടികള്‍ക്കായുള്ള 900 നിര്‍ദ്ദേശങ്ങളാണ് ഉള്‍ക്കൊള്ളുന്നത്.

19 March 2021 6:02 AM GMT

2500 രൂപ ക്ഷേമപെന്‍ഷന്, വീട്ടമ്മമാര്‍ക്കും പെന്‍ഷന്‍, 40 ലക്ഷം തൊഴിലവസരങ്ങള്‍; തുടര്‍ഭരണം മുന്നില്‍ കണ്ട് എല്‍ഡിഎഫിന്റെ വാഗ്ദാനങ്ങളിങ്ങനെ; പ്രകടന പത്രിക പുറത്തിറങ്ങി
X

നിയമസഭാ തെരഞ്ഞെടുപ്പിനുള്ള എല്‍ഡിഎഫിന്റെ പ്രകടന പത്രിക പുറത്തിറക്കി. തുടര്‍ഭരണം ലക്ഷ്യം വെച്ചുകൊണ്ടാണ് പത്രിക സമര്‍പ്പിക്കുന്നതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍ പറഞ്ഞു. തുടര്‍ഭരണം ലഭിച്ചാല്‍ 40 ലക്ഷം അഭ്യസ്തവിദ്യരായ യുവാക്കള്‍ക്ക് തൊഴില്‍ ഉറപ്പുവരുത്തുമെന്നാണ് എല്‍ഡിഎഫിന്റെ വാഗ്ദാനം.

സമ്പൂര്‍ണ്ണ വികസനത്തിനായി 50 ഇന പരിപാടികള്‍ നടപ്പിലാക്കുമെന്ന് വാക്കുനല്‍കുന്നതാണ് എല്‍ഡിഎഫിന്റെ പ്രകടനപത്രിക. രണ്ട് ഭാഗങ്ങളായാണ് പത്രിക തയ്യാറാക്കിയിരിക്കുന്നത്. ആദ്യ ഭാഗത്തില്‍ 50 ഇന പരിപാടികള്‍ക്കായുള്ള 900 നിര്‍ദ്ദേശങ്ങളാണ് ഉള്‍ക്കൊള്ളുന്നത്.

പത്രികയിലെ പ്രധാന വാഗ്ദാനങ്ങള്‍:

അഞ്ച് വര്‍ഷം കൊണ്ട് അയ്യായിരം കോടിയുടെ നിക്ഷേപത്തിന്റെ പദ്ധതികള്‍ക്കായുള്ള നീക്കം നടത്തും


ജനക്ഷേമവും മതനിരപേക്ഷതയും ഉയര്‍ത്തിപ്പിടിക്കും


60000 കോടിയുടെ പശ്ചാത്തലസൗകര്യവികസനം

മുഴുവന്‍ പട്ടികജാതി ആദിവാസി കുടുംബങ്ങള്‍ക്കും പാര്‍പ്പിടം ഉറപ്പാക്കും.

റബറിന്റെ തറവില 250 രൂപയാക്കും

സൂക്ഷ്മ ചെറുകിട വ്യവസായസംരഭങ്ങളുടെ എണ്ണം 1.4 ലക്ഷത്തില്‍ നിന്നും 3 ലക്ഷമാക്കി ഉയര്‍ത്തും

കൃഷിക്കാരുടെ വരുമാനം 50 ശതമാനമെങ്കിലും ഉയര്‍ത്തും.

ആരോഗ്യമേഖലയെ ലോകോത്തരമാക്കും


തീരദേശ വികസനത്തിന് 500 കോടിയുടെ പാക്കേജ്

അടുത്തവര്‍ഷം ഒന്നരലക്ഷം വീട് നിര്‍മ്മിക്കും

ദാരിദ്ര്യനിര്‍മ്മാര്‍ജനത്തിനായി 45 ലക്ഷം കുടുംബങ്ങള്‍ക്ക് 1 മുതല്‍ 15 ലക്ഷം വരെ വായ്പ നല്‍കും

കടലിന്റെ അവകാശങ്ങള്‍ മത്സ്യത്തൊഴിലാളികള്‍ക്ക് ഉറപ്പുവരുത്തും

സോഷ്യല്‍ പൊലീസിംഗ് സംവിധാനങ്ങള്‍ ശക്തിപ്പെടുത്തും

കേരളബാങ്ക് വിപുലീകരിച്ച് എന്‍ആര്‍ഐ ഡെപ്പോസിറ്റ് സ്വീകരിക്കുന്ന ബാങ്കാക്കി മാറ്റും

ഭരണപരിഷ്‌കാരകമ്മീഷന്‍ റിപ്പോര്‍ട്ട് പരിശോധിച്ച് നടപ്പാക്കും

Popular Stories

    Next Story