Top

ടെറിട്ടോറിയൽ ആര്‍മി, വക്കീല്‍ ഗുമസ്തന്‍, ഇസ്ലാമിക് ഹിസ്റ്ററിയില്‍ ഒന്നാം റാങ്ക്, പാര്‍ലമെന്റംഗം; ഒടുവില്‍ പാര്‍ട്ടി സെക്രട്ടറിയുടെ ചുമതല

കഠിനമായിരുന്നു എ വിജയരാഘവന്റെ ബാല്യകാലം.1956 മാര്‍ച്ച് 23 ന് മലപ്പുറം ടൗണിനടുത്തുള്ള ചെമ്മങ്കടവിലെ ഒരു ദരിദ്ര കുടുംബത്തിലായിരുന്നു ജനനം. സ്‌കൂള്‍ വിദ്യാഭ്യാസത്തിന് ശേഷം മലപ്പുറത്തെ ടെറിട്ടോറിയന്‍ ആര്‍മിയില്‍ അംഗമായി.തുടര്‍വിദ്യാഭ്യാസത്തിനുള്ള പരിമിതിയായിരുന്നു കാരണം. ഇന്ന് മലപ്പുറം സിവില്‍ സ്റ്റേഷന്‍ സ്ഥിതിചെയ്യുന്ന ഭാഗത്തായിരുന്നു അന്ന് ആര്‍മിയുടെ കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നത്. പിന്നീട് മലപ്പുറം മജിസ്ട്രേറ്റ് കോടതിയില്‍ വക്കീല്‍ ഗുമസ്തനായി ജോലി ചെയ്തു. അന്നുമുതലെ പാര്‍ട്ടി അനുഭാവിയായിരുന്ന വിജയരാഘവന്റെ തുടര്‍ പഠനം പാര്‍ട്ടിയുടെ സഹായത്തിലായിരുന്നു. മലപ്പുറം ഗവണ്മെന്റ് കോളേജിലെ ആദ്യകാല വിദ്യാര്‍ഥികളിലൊരാളായ വിജയരാഘവന്‍ […]

13 Nov 2020 8:35 AM GMT
ആദിൽ പാലോട്

ടെറിട്ടോറിയൽ ആര്‍മി, വക്കീല്‍ ഗുമസ്തന്‍, ഇസ്ലാമിക് ഹിസ്റ്ററിയില്‍ ഒന്നാം റാങ്ക്, പാര്‍ലമെന്റംഗം; ഒടുവില്‍ പാര്‍ട്ടി സെക്രട്ടറിയുടെ ചുമതല
X

കഠിനമായിരുന്നു എ വിജയരാഘവന്റെ ബാല്യകാലം.1956 മാര്‍ച്ച് 23 ന് മലപ്പുറം ടൗണിനടുത്തുള്ള ചെമ്മങ്കടവിലെ ഒരു ദരിദ്ര കുടുംബത്തിലായിരുന്നു ജനനം. സ്‌കൂള്‍ വിദ്യാഭ്യാസത്തിന് ശേഷം മലപ്പുറത്തെ ടെറിട്ടോറിയന്‍ ആര്‍മിയില്‍ അംഗമായി.തുടര്‍വിദ്യാഭ്യാസത്തിനുള്ള പരിമിതിയായിരുന്നു കാരണം. ഇന്ന് മലപ്പുറം സിവില്‍ സ്റ്റേഷന്‍ സ്ഥിതിചെയ്യുന്ന ഭാഗത്തായിരുന്നു അന്ന് ആര്‍മിയുടെ കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നത്. പിന്നീട് മലപ്പുറം മജിസ്ട്രേറ്റ് കോടതിയില്‍ വക്കീല്‍ ഗുമസ്തനായി ജോലി ചെയ്തു.

അന്നുമുതലെ പാര്‍ട്ടി അനുഭാവിയായിരുന്ന വിജയരാഘവന്റെ തുടര്‍ പഠനം പാര്‍ട്ടിയുടെ സഹായത്തിലായിരുന്നു. മലപ്പുറം ഗവണ്മെന്റ് കോളേജിലെ ആദ്യകാല വിദ്യാര്‍ഥികളിലൊരാളായ വിജയരാഘവന്‍ ഇസ്ലമിക് ഹിറ്ററിയിലാണ് ബിരുദപഠനം നടത്തിയത്. ഒന്നാം റാങ്കോടെയായിരുന്നു വിജയം.
അക്കാലത്താണ് എസ്എഫ്‌ഐ മലപ്പുറം ജില്ലാ സെക്രട്ടറിയായി സ്ഥാനമേല്‍ക്കുന്നത്.

തുടര്‍ന്ന് കോഴിക്കോട് ലോ കോളേജില്‍ നിയമപഠനം. ഈ സമയത്ത് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു.പ്രീ ഡിഗ്രി ബോര്‍ഡ് വിരുദ്ധ സമരം ഉള്‍പ്പടെ ഒട്ടനവധി സമരങ്ങള്‍ക്ക് നേതൃത്വം നല്‍കി.സംസ്ഥാന ഭാരവാഹിത്വം ഏറ്റതോടെ തിരുവനന്തപുരം കേന്ദ്രീകരിച്ചായിരുന്നു പ്രവര്‍ത്തനം. എസ്എഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റായതോടെ (1986-93)ഡല്‍ഹിയിലേക്ക് മാറി.
ഈ കാലയളവിലാണ് 1989 ലെ ലോക്‌സഭാതെരെഞ്ഞെടുപ്പില്‍ പാലക്കാട് നിന്ന് മത്സരിക്കുകയും കോണ്‍ഗ്രസ്സ് സ്ഥാനാര്‍ഥി വിഎസ് വിജയരാഘവനെ പരാജയപ്പെടുത്തുകയും ചെയ്തത്. എന്നാല്‍ രണ്ട് വര്‍ഷത്തിന് ശേഷം പാലക്കാട് മണ്ഡലത്തില്‍ വിഎസ് വിജയരാഘവനോട് വീണ്ടും ഏറ്റുമുട്ടി പരാജയപ്പെട്ടു.

അഖിലേന്ത്യാ കര്‍ഷക തൊഴിലാളി യൂണിയന്‍ ജന:സെക്രട്ടറിയായിരിക്കെ രാജ്യസഭാംഗമായി. രണ്ട് തവണയായി 1998 മുതല്‍ 2010 വരെ രാജ്യസഭാംഗമായിരിക്കെ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനായും പ്രവര്‍ത്തിച്ചു. 2014ല്‍ കോഴിക്കോട് ലോക്‌സഭ മണ്ഡലത്തില്‍ മത്സരിക്കുകയും പരാജയപ്പെടുകയും ചെയ്തു.

ഇതിനുശേഷമായിരുന്നു 2018 ജൂണ്‍ ഒന്നിന് എല്‍ഡിഎഫ് കണ്‍വീനറായി തെരെഞ്ഞെടുത്തത്.12 വര്‍ഷം കണ്‍വീനറായിരുന്ന വൈക്കം വിശ്വം മാറിയപ്പോള്‍ വന്ന ഒഴിവിലായിരുന്നു വിജയരാഘവന് നറുക്ക് വീണത്.കെജെ തോമസ് ഉള്‍പ്പടെയുള്ള നേതാക്കളുടെ പേരുകള്‍ ഉയര്‍ന്ന് വന്നെങ്കിലും സംസ്ഥാന സെക്രട്ടറിയേറ്റ് വിജയരാഘവനെയാണ് എല്‍ഡിഎഫ് കണ്‍വീനറായി തീരുമാനിച്ചത്.

ഈ കാലയളവില്‍ വിവാദങ്ങളുടെയും സഹയാത്രികനായിരുന്നു വിജയരാഘവന്‍. കഴിഞ്ഞ ലോക്‌സഭാ തെരെഞ്ഞെടുപ്പ് വേളയില്‍ ആലത്തൂര്‍ മണ്ഡലത്തിലെ യുഡിഫ് സ്ഥാനാര്‍ഥി രമ്യഹരിദാസിനെതിരെ നടത്തിയ സ്ത്രീ വിരുദ്ധ പരാമര്‍ശം വലിയ വിവാദത്തിനിടവെച്ചിരുന്നു.തുടര്‍ന്നും പല പ്രയോഗങ്ങളും വിവാദത്തിലേക്ക് നയിച്ചു. ഒടുവില്‍ ഇപ്പോള്‍ തൃശൂര്‍ കേരളവര്‍മ്മ കോളേജിലെ അധ്യാപികയായ ആര്‍.ബിന്ദു വിന് പ്രിന്‍സിപ്പലായി സ്ഥാനക്കയറ്റം ലഭിച്ചത് വിജയരാഘവന്റെ സ്വാധീനം കൊണ്ടാണെന്ന ആരോപണവും ഉയര്‍ന്ന് വന്നു. ഇതേ സമയത്ത് തന്നെയാണ് കോടിയേരി ബാലകൃഷ്ണന്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറുന്നതും അപ്രതീക്ഷിതമായി സെക്രട്ടറി സ്ഥാനത്തേക്കെത്തുന്നതും.

Next Story

Popular Stories