Top

‘ബിജെപി തിരുവനന്തപുരം പിടിക്കില്ല’; എല്ലാ കരുതലും എല്‍ഡിഎഫ് എടുത്തിട്ടുണ്ടെന്ന് എ വിജയരാഘവന്‍

തിരുവന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം കോര്‍പറേഷന്‍ ബിജെപി പിടിക്കില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി ചുമതലയുള്ള എ വിജയരാഘവന്‍. തലസ്ഥാനത്ത് ബിദെപി ജയിച്ചാല്‍ അത് മറ്റൊരു സന്ദേശമാവും നല്‍കുന്നത്. ബിജെപിയെ തടയാന്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലടക്കം എല്ലാ കരുതലുകളും ഇടതുമുന്നണി സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ‘തുടക്കം മുതല്‍ നടത്തിയ ഒരു പരിശ്രമം തിരുവനന്തപുരം കോര്‍പറേഷന്‍ ഒരു കാരണവശാലും ജയിക്കാന്‍ പാടില്ല എന്ന നിലയ്ക്കുള്ള സംഘടനാ ക്രമീകരണങ്ങളാണ്. പ്രധാനപ്പെട്ട കാരണം തലസ്ഥാന നഗരത്തില്‍ ബിജെപി ജയിച്ചാല്‍ മറ്റൊരു സന്ദേശമാണ് […]

14 Dec 2020 11:48 PM GMT

‘ബിജെപി തിരുവനന്തപുരം പിടിക്കില്ല’; എല്ലാ കരുതലും എല്‍ഡിഎഫ് എടുത്തിട്ടുണ്ടെന്ന് എ വിജയരാഘവന്‍
X

തിരുവന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം കോര്‍പറേഷന്‍ ബിജെപി പിടിക്കില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി ചുമതലയുള്ള എ വിജയരാഘവന്‍. തലസ്ഥാനത്ത് ബിദെപി ജയിച്ചാല്‍ അത് മറ്റൊരു സന്ദേശമാവും നല്‍കുന്നത്. ബിജെപിയെ തടയാന്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലടക്കം എല്ലാ കരുതലുകളും ഇടതുമുന്നണി സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

‘തുടക്കം മുതല്‍ നടത്തിയ ഒരു പരിശ്രമം തിരുവനന്തപുരം കോര്‍പറേഷന്‍ ഒരു കാരണവശാലും ജയിക്കാന്‍ പാടില്ല എന്ന നിലയ്ക്കുള്ള സംഘടനാ ക്രമീകരണങ്ങളാണ്. പ്രധാനപ്പെട്ട കാരണം തലസ്ഥാന നഗരത്തില്‍ ബിജെപി ജയിച്ചാല്‍ മറ്റൊരു സന്ദേശമാണ് പുറത്തേക്ക് വരിക. കേരളം പോലെ വളരെ സെക്കുലര്‍ ആയ ഒരു സംസ്ഥാനത്തിന്റെ തലസ്ഥാനത്ത് ബിജെപി ജയിക്കുന്ന അവസ്ഥയുണ്ടാകും. കഴിഞ്ഞ തവണ ബിജെപിയ്ക്കാണ് ഏറ്റവും കൂടുതല്‍ അംഗബലം കിട്ടിയത്. 35 സീറ്റുകള്‍. ഒറ്റ പാര്‍ട്ടിയെന്ന നിലയില്‍ ബിജെപിയായിരുന്നു മെച്ചം. ഇപ്പോള്‍ അവര്‍ ജയിക്കുകയായിരുന്നെങ്കില്‍ തെറ്റായ ഒരു സന്ദേശം രാജ്യത്ത് പോകും. അതുകൊണ്ട് തുടക്കം മുതല്‍ തന്നെ പ്രത്യേകം ശ്രദ്ധിച്ചാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവും സംഘടനാപ്രവര്‍ത്തനവും നടത്തിയിട്ടുള്ളത്. ആ പ്രവര്‍ത്തനങ്ങളില്‍ നിന്ന് ഉറപ്പിച്ച് പറയാന്‍ പറ്റുന്ന കാര്യമാണ് തിരുവനന്തപുരം കോര്‍പറേഷനില്‍ തികച്ചും മെച്ചപ്പെട്ട ഒരു ഭൂരിപക്ഷം ഇടതുപക്ഷ ജനാധിപത്യമുന്നണിക്ക് ഈ തെരഞ്ഞെടുപ്പില്‍ കിട്ടും’, വിജയരാഘവന്‍ പറഞ്ഞു.

എല്‍ഡിഎഫ് കൃത്യമായി പദ്ധതികള്‍ തയ്യാറാക്കിയിരുന്നു. കേരള കോണ്‍ഗ്രസ് വന്നതിന്റെ ഗുണം തിരുവനന്തപുരത്തും വരുന്നുണ്ട്. ന്യൂനപക്ഷ വോട്ടുകള്‍ മുന്‍പത്തേതിനാക്കാള്‍ കിട്ടുമെന്നും സാധാരണ സഹായം കിട്ടാത്തവരില്‍ നിന്നും വോട്ട ലഭിച്ചിട്ടുണ്ടെന്നുമാണ് താഴേക്കിടയില്‍ നിന്ന് ലഭിച്ചിരിക്കുന്ന റിപ്പോര്‍ട്ട്. ആബസല്യൂട്ട് മജോറിറ്റി തീര്‍ച്ചയായും എല്‍ഡിഎഫിന് തന്നെയായിരിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ജില്ലാ പഞ്ചായത്തില്‍ വളരെ മികവാര്‍ന്ന ജയമാണ് പ്രതീക്ഷിക്കുന്നത് കഴിഞ്ഞ തവണ ഏഴില്‍ ജയിച്ചു. എഴില്‍ പരാജയപ്പെടുകയുണ്ടായി. പരാജയപ്പെട്ടതില്‍ നാല് ജില്ലകള്‍ കേരള കോണ്‍ഗ്രസിന് നിര്‍ണായക സ്വാധീനമുള്ള ജില്ലകളാണ്. കേരള കോണ്‍ഗ്രസ് കൂടി എല്‍ഡിഎഫിലേക്ക് വന്നതുകൊണ്ട് സ്വാഭാവികമായും ആ ജില്ലകളില്‍ ജയിക്കാനാകും. വലിയ ജയമാകും. കൂടുതല്‍ ജില്ലാ പഞ്ചായത്തുകളില്‍ ഇടതുമുന്നണി ഭരണം ഉറപ്പാക്കുമെന്നും കേരള കോണ്‍ഗ്രസ് ശക്തികേന്ദ്രങ്ങളില്‍ ഇടത് മുന്നേറ്റമുണ്ടാകുമെന്നും വിജയരാഘവന്‍ അഭിപ്രായപ്പെട്ടു. എന്‍സിപിയുമായി അകല്‍ച്ചകളില്ല. മുന്നണയില്‍ ചര്‍ച്ച ചെയ്യേണ്ട രീതിയിലുള്ള വിഷയങ്ങളില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

തദ്ദേശ തെരഞ്ഞെടുപ്പിനെ പ്രാദേശികതയ്ക്കപ്പുറത്തേക്കുള്ള രാഷ്ട്രീയ തലത്തിലേക്ക് ഉയര്‍ത്താന്‍ ഇടതുമുന്നണി ശ്രമിച്ചു. രാഷ്ട്രീയം പറയാതെ ചില ഒറ്റപ്പെട്ട വിവാദ വിഷയങ്ങള്‍ക്ക് ചുറ്റും പ്രചരണങ്ങളെ കേന്ദ്രീകരിക്കാനാണ് പ്രതിപക്ഷം ശ്രമിച്ചത്. ഹിന്ദു തീവ്ര വര്‍ഗ്ഗീയ വാദത്തോടം ഇസ്ലാമിക മതമൗലിക വാദത്തോടം യുഡിഎഫ് സന്ധി ചേര്‍ന്നെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

എന്നാല്‍, വോട്ടിങ്ങ് പൂര്‍ത്തിയായ തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിയും എന്‍ഡിഎ മുന്നണിയും വന്‍ മുന്നേറ്റമുണ്ടാക്കുമെന്നാണ് ബിജെപി സംസ്ഥാനാധ്യക്ഷന്‍ കെ സുരേന്ദ്രന്‍ അവകാശപ്പെടുന്നത്. എന്‍ഡിഎയ്ക്ക് ഇപ്പോഴുള്ളതിനേക്കാള്‍ മൂന്നിരട്ടി സീറ്റ് വര്‍ധിക്കും. തിരുവനന്തപുരം കോര്‍പറേഷന്റെ ഭരണം ബിജെപി പിടിക്കും. സംസ്ഥാനത്ത് 100 പഞ്ചായത്തുകളില്‍ ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയാകും. കണ്ണൂര്‍ കോര്‍പറേഷനില്‍ ഇത്തവണ അക്കൗണ്ട് തുറക്കുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

യുഡിഎഫിനും എല്‍ഡിഎഫിനും മുന്‍പ് ലഭിച്ചതിനേക്കാള്‍ സീറ്റുകള്‍ കുറയും. എന്‍ഡിഎയ്ക്ക് നൂറിലധികം പഞ്ചായത്തുകളില്‍ ഭരണത്തിലേക്ക് എത്താനുള്ള സാന്നിധ്യമുണ്ടാകും. ചുരുങ്ങിയത് അവിടങ്ങളിലെ വലിയ ഒറ്റകക്ഷിയായുകയെങ്കിലും ചെയ്യും. തിരുവനന്തപുരത്ത് ബിജെപിയെ പരാജയപ്പെടുത്താന്‍ യുഡിഎഫ്-എല്‍ഡിഎഫ് ധാരണയുണ്ടായിരുന്നെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

സംസ്ഥാന നേതൃത്വത്തിന്റെ പ്രവര്‍ത്തനത്തില്‍ വലിയ മുന്നേറ്റമുണ്ടാക്കുമെന്ന് ബിജെപി കേന്ദ്രനേതൃത്വത്തിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇത്തവണത്തെ തദ്ദേശ തെരഞ്ഞെടുപ്പില്‍ 8000 സീറ്റില്‍ വിജയിക്കുമെന്നാണ് ബിജെപി സംസ്ഥാന നേതൃത്വം കേന്ദ്രത്തെ അറിയിച്ചിരിക്കുന്നത്. 194 പഞ്ചായത്തുകളും 24 മുനിസിപ്പാലിറ്റികളും നേടുമെന്നും കേന്ദ്രത്തിന് നല്‍കിയ കണക്കില്‍ പറയുന്നുണ്ട്. എന്നാല്‍ ഇതില്‍ ദേശീയ നേതൃത്വം വലിയ വിശ്വാസമര്‍പ്പിച്ചിട്ടില്ല. ഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ അഞ്ച് സീറ്റ് നേടുമെന്ന അവകാശവാദം പോലെയാണ് ഈ അവകാശവാദത്തേയും ബിജെപി കേന്ദ്ര നേതൃത്വം കാണുന്നത്.

Popular Stories

    Next Story