Top

അന്തിമപട്ടിക; സിപിഐഎം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു, അഞ്ച് മന്ത്രിമാര്‍ക്കും 33 സിറ്റിങ് എംഎല്‍എമാര്‍ക്കും സീറ്റില്ല

തിരുവനന്തപുരം: സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സിപിഐഎം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍ തിരുവനന്തപുരത്ത് എകെജി സെന്ററില്‍ നടത്തിയ വാര്‍ത്താ സമ്മനേളനത്തിലാണ് സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ടത്. സംസ്ഥാന സെക്രട്ടേറിയറ്റില്‍നിന്നും എട്ടുപേര്‍ മത്സര രംഗത്തുണ്ടാവും. നിലവിലെ നിയമസഭയില്‍ അംഗങ്ങളായ 33 പേര്‍ക്ക് സീറ്റില്ല. അഞ്ച് മന്ത്രിമാരും മത്സരരംഗത്തുണ്ടാവില്ലെന്നും വിജയരാഘവന്‍ പറഞ്ഞു. അഞ്ച് സിറ്റിങ് സീറ്റുകള്‍ ഉള്‍പ്പെടെ ഏഴ് സീറ്റുകള്‍ ഘടകകക്ഷികള്‍ക്ക് വിട്ടുകൊടുത്തു. ഇക്കാര്യത്തില്‍ എല്ലാ ഘടകകക്ഷികളും വിട്ടുവീഴ്ചകള്‍ നടത്തിയിട്ടുണ്ടെന്നും വിജയരാഘവന്‍ പറഞ്ഞു. ആരെയും ഒഴിവാക്കലല്ല രണ്ട് […]

10 March 2021 12:22 AM GMT

അന്തിമപട്ടിക; സിപിഐഎം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു, അഞ്ച് മന്ത്രിമാര്‍ക്കും 33 സിറ്റിങ് എംഎല്‍എമാര്‍ക്കും സീറ്റില്ല
X

തിരുവനന്തപുരം: സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സിപിഐഎം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍ തിരുവനന്തപുരത്ത് എകെജി സെന്ററില്‍ നടത്തിയ വാര്‍ത്താ സമ്മനേളനത്തിലാണ് സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ടത്. സംസ്ഥാന സെക്രട്ടേറിയറ്റില്‍നിന്നും എട്ടുപേര്‍ മത്സര രംഗത്തുണ്ടാവും. നിലവിലെ നിയമസഭയില്‍ അംഗങ്ങളായ 33 പേര്‍ക്ക് സീറ്റില്ല. അഞ്ച് മന്ത്രിമാരും മത്സരരംഗത്തുണ്ടാവില്ലെന്നും വിജയരാഘവന്‍ പറഞ്ഞു.

അഞ്ച് സിറ്റിങ് സീറ്റുകള്‍ ഉള്‍പ്പെടെ ഏഴ് സീറ്റുകള്‍ ഘടകകക്ഷികള്‍ക്ക് വിട്ടുകൊടുത്തു. ഇക്കാര്യത്തില്‍ എല്ലാ ഘടകകക്ഷികളും വിട്ടുവീഴ്ചകള്‍ നടത്തിയിട്ടുണ്ടെന്നും വിജയരാഘവന്‍ പറഞ്ഞു. ആരെയും ഒഴിവാക്കലല്ല രണ്ട് തവണ മത്സരിച്ചവരെ മാറ്റുന്നതിന്റെ ഉദ്ദേശ്യം. മറിച്ച് പുതിയ ആളുകള്‍ക്ക് അവസരം നല്‍കുകയാണ് ചെയ്യുന്നതെന്നും വ്യക്തമാക്കി.

സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനുള്ള മാനദണ്ഡങ്ങള്‍ സംസ്ഥാന സമിതി ആദ്യം നിര്‍ണയിച്ചു. തുടര്‍ന്ന് ജില്ലാ കമ്മറ്റികളും സംസ്ഥാന സെക്രട്ടേറിയറ്റും സംസ്ഥാന സമിതിയും ചര്‍ച്ച ചെയ്യുകയായിരുന്നെന്നും അദ്ദേഹം വിശദീകരിച്ചു.

എല്‍ഡിഎഫ് സര്‍ക്കാരിന്റെ അഞ്ച് വര്‍ഷത്തെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞുകൊണ്ടായിരുന്നു വിജയ രാഘവന്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്. അസാധ്യമെന്ന് കരുതി നടപ്പാക്കാതിരുന്ന പദ്ധതികളാണ് അഞ്ചുവര്‍ഷം കൊണ്ട് സര്‍ക്കാര്‍ നടപ്പിലാക്കിയത്. അഴിമതി രഹിതമായ ഭരണമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

തുടര്‍ഭരണം വേണമെന്നാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നത്. തുടര്‍ഭരണത്തിന് മികച്ച സ്ഥാനാര്‍ത്ഥി പട്ടികയാണ് സിപിഐഎം തയ്യാറാക്കിയിരിക്കുന്നത്. വര്‍ഗ്ഗീയതയ്ക്ക് കീഴ്‌പ്പെടാത്ത നിലപാടാണ് സര്‍ക്കാര്‍ ഉയര്‍ത്തിപ്പിടിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

മുഖ്യമന്ത്രിയെയും മന്ത്രിമാരെയും അപകീര്‍ത്തിപ്പെടുത്താന്‍ ബിജെപി ഉന്നതതലത്തില്‍ ഗൂഢാലോചന നടത്തിയെന്ന് വെളിപ്പെടുത്തുന്നതാണ് അമിത് ഷായുടെ തിരുവനന്തപുരത്തെ പ്രസംഗമെന്നും വിജയരാഘവന്‍ വിമര്‍ശിച്ചു.

Next Story