Top

ജമാഅത്ത് സഖ്യത്തെ യുഡിഎഫ് എങ്ങനെ ന്യായീകരിക്കുമെന്ന് എ വിജയരാഘവന്‍; ജനത്തെ പറ്റിക്കാനാണ് യുഡിഎഫ് വ്യത്യസ്ത സ്വരത്തില്‍ സംസാരിക്കുന്നത്

തിരുവനന്തപുരം: ബിജെപിയുമായും ജമാഅത്തുമായും യുഡിഎഫിന് സഖ്യമുണ്ടെന്ന് ആവര്‍ത്തിച്ച് എ വിജയരാഘവന്‍. യുഡിഎഫ് എങ്ങനെ ജമാഅത്ത് സഖ്യത്തെ ന്യായീകരിക്കുമെന്നും വിജയരാഘവന്‍ ചോദിച്ചു.വെല്‍ഫയര്‍ പാര്‍ട്ടിയുമായി കോണ്‍ഗ്രസ് സഖ്യമുണ്ടാക്കി. എം.എം ഹസന്‍ തീര്‍ത്ഥാടനം പോലെയാണ് വെല്‍ഫയര്‍പാര്‍ട്ടി നേതാക്കളെ കാണാന്‍ പോയത്. ന്യൂനപക്ഷ വിരുദ്ധതയും അവസരവാദ രാഷ്ട്രീയമാണ് യുഡിഎഫിന്റേത്. കേന്ദ്ര നേതാക്കളും കേരളത്തിലെ ഒരു വിഭാഗം നേതാക്കളും അവിശുദ്ധ സഖ്യത്തിനെതിരെയാണ്. ആളുകളെ പറ്റിക്കാനാണ് വ്യത്യസ്ത സ്വരത്തില്‍ അവര്‍ സംസാരിക്കുന്നതെന്നും വിജയരാഘവന്‍ പറഞ്ഞു. അപകടകരമായ തകര്‍ച്ചയാണ് യുഡിഎഫ് നേരിടുന്നത്. രണ്ട് പ്രബല നേതാക്കള്‍ ജയിലിലാണ്. […]

4 Dec 2020 1:16 AM GMT

ജമാഅത്ത് സഖ്യത്തെ യുഡിഎഫ് എങ്ങനെ ന്യായീകരിക്കുമെന്ന് എ വിജയരാഘവന്‍; ജനത്തെ പറ്റിക്കാനാണ് യുഡിഎഫ് വ്യത്യസ്ത സ്വരത്തില്‍ സംസാരിക്കുന്നത്
X

തിരുവനന്തപുരം: ബിജെപിയുമായും ജമാഅത്തുമായും യുഡിഎഫിന് സഖ്യമുണ്ടെന്ന് ആവര്‍ത്തിച്ച് എ വിജയരാഘവന്‍. യുഡിഎഫ് എങ്ങനെ ജമാഅത്ത് സഖ്യത്തെ ന്യായീകരിക്കുമെന്നും വിജയരാഘവന്‍ ചോദിച്ചു.വെല്‍ഫയര്‍ പാര്‍ട്ടിയുമായി കോണ്‍ഗ്രസ് സഖ്യമുണ്ടാക്കി. എം.എം ഹസന്‍ തീര്‍ത്ഥാടനം പോലെയാണ് വെല്‍ഫയര്‍പാര്‍ട്ടി നേതാക്കളെ കാണാന്‍ പോയത്. ന്യൂനപക്ഷ വിരുദ്ധതയും അവസരവാദ രാഷ്ട്രീയമാണ് യുഡിഎഫിന്റേത്. കേന്ദ്ര നേതാക്കളും കേരളത്തിലെ ഒരു വിഭാഗം നേതാക്കളും അവിശുദ്ധ സഖ്യത്തിനെതിരെയാണ്. ആളുകളെ പറ്റിക്കാനാണ് വ്യത്യസ്ത സ്വരത്തില്‍ അവര്‍ സംസാരിക്കുന്നതെന്നും വിജയരാഘവന്‍ പറഞ്ഞു.

അപകടകരമായ തകര്‍ച്ചയാണ് യുഡിഎഫ് നേരിടുന്നത്. രണ്ട് പ്രബല നേതാക്കള്‍ ജയിലിലാണ്. ഉപ്പു സത്യാഗ്രഹത്തിനു പോയി ജയിലിലായതല്ല, അഴിമതി നടത്തിയാണ് ജയിലില്‍ പോയത്. കേട്ടുകേള്‍വികളുടെ അടിസ്ഥാനത്തിലല്ല, ഇടതു സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണം നടത്തുന്നത്. പരസ്യമായി പണം നഷ്ടപെട്ടവര്‍ വിളിച്ചു പറഞ്ഞിട്ടാണെന്നും വിജയരാഘവന്‍ മാധ്യമങ്ങളോട് പറഞ്ഞു. വികസനവും അപവാദവും തമ്മിലുള്ള ഏറ്റുമുട്ടലാണ് തദ്ദേശ തെരഞ്ഞെടുപ്പില്‍ നടക്കുന്നതെന്നും വികസന പ്രവര്‍ത്തനങ്ങളെ നിശ്ചലപ്പെടുത്തുന്നതാണ് യുഡിഎഫിന്റേതെന്നും വിജയരാഘവന്‍ കൂട്ടിച്ചേര്‍ത്തു.

Popular Stories

    Next Story