Top

‘പ്രഖ്യാപനങ്ങള്‍, വിമാനം വരുന്നു, പോകുന്നു’; ഒന്നും യാദൃശ്ചികമല്ല, സാബുവിന് പിന്നില്‍ രാഷ്ട്രീയമുണ്ടെന്ന് സിപിഐഎം

കിറ്റെക്‌സ് കമ്പനിയുടമ സാബു ജേക്കബിന്റെ നീക്കങ്ങള്‍ക്ക് പിന്നില്‍ വ്യക്തമായ രാഷ്ട്രീയമുണ്ടെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍. വിഷയത്തില്‍ വ്യവസായ മന്ത്രി പി രാജീവ് മറുപടി നല്‍കിയതാണെന്നും കേരളത്തില്‍ വ്യവസായ സൗഹൃദ അന്തരീക്ഷമാണുള്ളതെന്നും വിജയരാഘവന്‍ വ്യക്തമാക്കി. വേറെയൊരു ഉറപ്പ് കിട്ടാതെ സാബു ഇത്തരം പ്രവര്‍ത്തനം നടത്തില്ലെന്നും അത് കൊണ്ടാണ് വിഷയത്തില്‍ രാഷ്ട്രീയമുണ്ടെന്ന് താന്‍ പറഞ്ഞതെന്നും വിജയരാഘവന്‍ പറഞ്ഞു. എ വിജയരാഘവന്‍ പറഞ്ഞത്: ”സാബുവിന് പിന്നില്‍ വ്യക്തമായ രാഷ്ട്രീയമുണ്ട്. വ്യവസായങ്ങളോടുള്ള സര്‍ക്കാര്‍ സമീപനം മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ […]

10 July 2021 5:52 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

‘പ്രഖ്യാപനങ്ങള്‍, വിമാനം വരുന്നു, പോകുന്നു’; ഒന്നും യാദൃശ്ചികമല്ല, സാബുവിന് പിന്നില്‍ രാഷ്ട്രീയമുണ്ടെന്ന് സിപിഐഎം
X

കിറ്റെക്‌സ് കമ്പനിയുടമ സാബു ജേക്കബിന്റെ നീക്കങ്ങള്‍ക്ക് പിന്നില്‍ വ്യക്തമായ രാഷ്ട്രീയമുണ്ടെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍. വിഷയത്തില്‍ വ്യവസായ മന്ത്രി പി രാജീവ് മറുപടി നല്‍കിയതാണെന്നും കേരളത്തില്‍ വ്യവസായ സൗഹൃദ അന്തരീക്ഷമാണുള്ളതെന്നും വിജയരാഘവന്‍ വ്യക്തമാക്കി. വേറെയൊരു ഉറപ്പ് കിട്ടാതെ സാബു ഇത്തരം പ്രവര്‍ത്തനം നടത്തില്ലെന്നും അത് കൊണ്ടാണ് വിഷയത്തില്‍ രാഷ്ട്രീയമുണ്ടെന്ന് താന്‍ പറഞ്ഞതെന്നും വിജയരാഘവന്‍ പറഞ്ഞു.

എ വിജയരാഘവന്‍ പറഞ്ഞത്: ”സാബുവിന് പിന്നില്‍ വ്യക്തമായ രാഷ്ട്രീയമുണ്ട്. വ്യവസായങ്ങളോടുള്ള സര്‍ക്കാര്‍ സമീപനം മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ തന്നെ പറഞ്ഞതാണ്. വളരേയെറെ വ്യവസായ സൗഹൃദ അന്തരീക്ഷം കേരളത്തിലുണ്ട്. അപ്പോഴാണ് കിറ്റെക്‌സിന്റെ ആള്‍ പെട്ടെന്ന് കുറെ പ്രഖ്യാപനങ്ങള്‍ നടത്തുന്നത്. പ്രഖ്യാപനം നടത്തുന്നു, വിമാനം വരുന്നു. അദ്ദേഹം പോകുന്നു. തുടര്‍ പ്രഖ്യാപനങ്ങളുണ്ടാകുന്നു. ഇതൊന്നും പെട്ടെന്ന് യാദൃശ്ചികമായി സംഭവിച്ചതല്ല. വേറെയൊരു ഉറപ്പ് കിട്ടാതെ ഈ പ്രവര്‍ത്തനം ഉണ്ടാകാനിടയില്ല. അത് കൊണ്ടാണ് ഞാന്‍ പറഞ്ഞത് രാഷ്ടീയം അതിന് പിന്നിലുണ്ടാകും. പ്രശ്‌നം പരിഹരിക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്.”

അതേസമയം, സംസ്ഥാനത്തെ വ്യവസായ സൗഹൃദ അന്തരീക്ഷത്തെ കുറിച്ച് കിറ്റക്‌സ് എംഡി സാബു ജേക്കബ് അസന്‍ഡ് വ്യവസായ നിക്ഷേപ സംഗമത്തില്‍ പറഞ്ഞ കാര്യങ്ങള്‍ വീണ്ടും വൈറലാകുന്നു. വ്യവസായത്തിന് വളരെ നല്ല സാഹചര്യമാണ് കേരളത്തിലുള്ളതെന്നും അസന്‍ഡിലെ മുഖ്യമന്ത്രിയുടെ പ്രഖ്യാപനം കേരളത്തില്‍ കൂടുതല്‍ നിക്ഷേപം നടത്താന്‍ പ്രേരിപ്പിക്കുന്നെന്നും സാബു പറഞ്ഞിരുന്നു. തൊഴില്‍ അടിസ്ഥാനത്തില്‍ സബ്‌സിഡി അനുവദിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തെ, കേരളത്തില്‍ വ്യവസായം ചെയ്യുന്ന ആളുകള്‍ക്ക് ലഭിക്കുന്ന ഏറ്റവും വലിയ സംഭാവനയായിട്ടും സാബു അന്ന് ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ ഇപ്പോള്‍ കേരളത്തില്‍ നിക്ഷേപത്തിന് ഇല്ല, തെലങ്കാനയിലേക്ക് പോകുന്നു, ഇവിടെ വേട്ടയാടുന്നു എന്ന് പറയുന്നത് ശരിയോയെന്നാണ് സോഷ്യല്‍മീഡിയ ചോദിക്കുന്നത്.

സാബു അന്ന് പറഞ്ഞത്: ”ജീവിതത്തില്‍ എല്ലാ മേഖലകളിലും പ്രശ്‌നങ്ങള്‍ ഉണ്ട്. കുടുംബത്തിലായാലും പ്രശ്‌നങ്ങള്‍ ഉണ്ട്. മറ്റ് എല്ലാ മേഖലകളിലും പ്രശ്‌നങ്ങള്‍ ഉണ്ട്. അതുപോലെ, ഇന്‍ഡസ്ട്രിയിലും പ്രശ്‌നങ്ങള്‍ ഉണ്ട്. നമ്മള്‍ ഇവിടെ പ്രശ്‌നങ്ങളെ മാത്രം പറയുകയാണ്. പക്ഷെ, അത് അതിജീവിക്കാന്‍ നമുക്ക് സാധിക്കണം. പതിമൂന്നാം വയസിലാണ് ഞാന്‍ ബിസിനസിലേക്ക് ഇറങ്ങുന്നത്. എനിക്ക് തോന്നുന്നത് ഇത്രയും വര്‍ഷത്തിനിടയില്‍ നല്ല കാലാവസ്ഥ, കഴിഞ്ഞ മൂന്ന്, നാല് വര്‍ഷമായിട്ട് നമ്മുടെ കേരളത്തില്‍ ഒരുപാട് കാര്യങ്ങള്‍ ഇന്‍വെസ്റ്റ് ചെയ്യാന്‍ സാധിച്ചു. പലപ്പോഴും ബിസിനസ് ഇനി മുന്നോട്ട് പോകണ്ട, ഇത്രേം മതി എന്ന് വിചാരിച്ചിരുന്ന ആളാണ്. ഇന്നിപ്പോള്‍ ചീഫ് മിനിസ്റ്ററുടെ അനൗന്‍സ്‌മെന്റ് ഒക്കെ കേട്ടപ്പോള്‍ കൂടുതല്‍ ഇന്‍വെസ്റ്റ് ചെയ്യാന്‍ പ്രേരിപ്പിക്കുന്നു. തീര്‍ച്ചയായും വളരെ നല്ല സാഹചര്യമാണ് ഇപ്പോള്‍ ഉള്ളത്. തൊഴില്‍ അടിസ്ഥാനത്തില്‍ സബ്‌സിഡി അനുവദിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനമാണ് കൂടുതല്‍ ആകര്‍ഷണീയമായി തോന്നിയത്. ഇത് കേരളത്തില്‍ വ്യവസായം ചെയ്യുന്ന ആളുകള്‍ക്ക് ലഭിക്കുന്ന ഏറ്റവും വലിയ സംഭാവന ആയിട്ടാണ് തോന്നുന്നത്.”

Popular Stories

    Next Story