Top

ഇല്ലാത്ത ഒഴിവില്‍ ആളെ നിയമിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇപ്പോഴത്തെ സമരമെന്ന് വിജയരാഘവന്‍; ‘സമരമറവില്‍ ആക്രമണം അഴിച്ചുവിടാന്‍ കോണ്‍ഗ്രസും ബിജെപിയും’

ഇല്ലാത്ത ഒഴിവില്‍ ആളെ നിയമിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇപ്പോള്‍ സമരം നടക്കുന്നതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍. ഇത് പ്രയോഗികമായ ആവശ്യമല്ല. റാങ്ക് ഹോള്‍ഡേഴ്‌സിനെ മുന്നില്‍ നിര്‍ത്തി നാട്ടില്‍ അക്രമം അഴിച്ചു വിടാനാണ് കോണ്‍ഗ്രസും ബിജെപിയും ശ്രമിക്കുന്നത്. ഇത് നാട് അംഗീകരിക്കില്ല. തദ്ദേശ തെരഞ്ഞെടുപ്പിന് മുന്‍പ് നടത്തിയ സമരാഭാസങ്ങളുടെ തുടര്‍ച്ചയാണ് തിരുവനന്തപുരത്ത് തുടങ്ങിയ സമരമെന്നും വിജയരാഘവന്‍ പറഞ്ഞു. റാങ്ക് ലിസ്റ്റിന്റെ പേരില്‍ നുണപ്രചാരണങ്ങളാണ് നടക്കുന്നത്. ഒഴിവിനുസരിച്ച് സംസ്ഥാനത്ത് നിയമനങ്ങള്‍ നടത്തുന്നുണ്ട്. ലിസ്റ്റിലുള്ള എല്ലാവര്‍ക്കും ജോലി ലഭിക്കണമെന്നില്ല.10 ലക്ഷത്തോളം […]

14 Feb 2021 11:45 PM GMT

ഇല്ലാത്ത ഒഴിവില്‍ ആളെ നിയമിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇപ്പോഴത്തെ സമരമെന്ന് വിജയരാഘവന്‍; ‘സമരമറവില്‍ ആക്രമണം അഴിച്ചുവിടാന്‍ കോണ്‍ഗ്രസും ബിജെപിയും’
X

ഇല്ലാത്ത ഒഴിവില്‍ ആളെ നിയമിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇപ്പോള്‍ സമരം നടക്കുന്നതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍. ഇത് പ്രയോഗികമായ ആവശ്യമല്ല. റാങ്ക് ഹോള്‍ഡേഴ്‌സിനെ മുന്നില്‍ നിര്‍ത്തി നാട്ടില്‍ അക്രമം അഴിച്ചു വിടാനാണ് കോണ്‍ഗ്രസും ബിജെപിയും ശ്രമിക്കുന്നത്. ഇത് നാട് അംഗീകരിക്കില്ല. തദ്ദേശ തെരഞ്ഞെടുപ്പിന് മുന്‍പ് നടത്തിയ സമരാഭാസങ്ങളുടെ തുടര്‍ച്ചയാണ് തിരുവനന്തപുരത്ത് തുടങ്ങിയ സമരമെന്നും വിജയരാഘവന്‍ പറഞ്ഞു.

റാങ്ക് ലിസ്റ്റിന്റെ പേരില്‍ നുണപ്രചാരണങ്ങളാണ് നടക്കുന്നത്. ഒഴിവിനുസരിച്ച് സംസ്ഥാനത്ത് നിയമനങ്ങള്‍ നടത്തുന്നുണ്ട്. ലിസ്റ്റിലുള്ള എല്ലാവര്‍ക്കും ജോലി ലഭിക്കണമെന്നില്ല.
10 ലക്ഷത്തോളം ഒഴിവുകളില്‍ കേന്ദ്രസര്‍ക്കാര്‍ നിയമനം നടത്തുന്നില്ല. അതില്‍ യുഡിഎഫിന് പ്രതിഷേധം ഇല്ല. കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ കോണ്‍ഗ്രസ് സമരം നടത്തുന്നില്ല. തെരഞ്ഞെടുപ്പിന് മുമ്പ് അക്രമം അഴിച്ചുവിടുകയാണ്. സത്യങ്ങള്‍ ജനങ്ങള്‍ തിരിച്ചറിയുന്നുണ്ട്. അഴിമതി വിരുദ്ധ നിലപാടാണ് സംസ്ഥാന സര്‍ക്കാരിനെന്നും വിജയരാഘവന്‍ പറഞ്ഞു. പിരിച്ചുവിടപ്പെട്ടവരല്ല സമരം നടത്തുന്നതെന്നും സമരം ചെയ്യുന്നവരോട് ചര്‍ച്ച നടത്തുന്നത് ജനാധിപത്യ മര്യാദയാണെന്നും അദ്ദേഹം പറഞ്ഞു.

വലിയ വികസന പദ്ധതികള്‍ കേരളത്തില്‍ നിരന്തരം ഉദ്ഘാടനം ചെയ്യപ്പെടുന്നുണ്ടെന്നും വിജയരാഘവന്‍ പറഞ്ഞു. അതില്‍ പ്രധാനപ്പെട്ട പദ്ധതിയാണ് കെ ഫോണ്‍. ലോക നിലവാരത്തിലുള്ള ഇന്റര്‍നെറ്റ് സൗകര്യം കുറഞ്ഞ നിരക്കില്‍ ജനങ്ങള്‍ക്ക് ലഭിക്കുമെന്നും അദേഹം പറഞ്ഞു.

Next Story