Top

‘മതമൗലികവാദികളുമായുള്ള കൂട്ടുകെട്ട് വിപുലീകരിക്കാന്‍’; ചെന്നിത്തലയുടേയും ഉമ്മന്‍ചാണ്ടിയുടേയും പാണക്കാട്ട് സന്ദര്‍ശനത്തില്‍ എ വിജയരാഘവന്‍

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും പാണക്കാട്ട് പോയതിന്റെ രാഷ്ട്രീയ ലക്ഷ്യം വ്യക്തമാണെന്ന് എല്‍ഡിഎഫ് കണ്‍വീനറും സിപിഐഎം സംസ്ഥാന സെക്രട്ടറിയുമായ എ വിജയരാഘവന്‍. ഇരുവരുടേയും യാത്രക്ക് പിന്നില്‍ മതമൗലികവാദികളുമായുള്ള കൂട്ടുകെട്ട് വിപുലീകരിക്കുകയാണ് ലക്ഷ്യമെന്നും ഈ നിലയിലേക്ക് കോണ്‍ഗ്രസ് നേതൃത്വം ചുരുങ്ങി പോയിരിക്കുന്നുവെന്നും വിജയരാഘവന്‍ ആരോപിച്ചു. എല്‍ഡിഎഫ് യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നാടിന് വേണ്ടത് വികസന കാഴ്ച്ചപാടും നവോത്ഥാന മൂല്യങ്ങളും പരിരക്ഷയുമാണ്. താമര ചിഹ്നത്തില്‍ വോട്ട് ചെയ്യാന്‍ മടിയില്ലാത്ത അണികളെ സൃഷ്ടിച്ചതാണ് കേരളത്തിലെ കോണ്‍ഗ്രസ് […]

27 Jan 2021 2:57 AM GMT

‘മതമൗലികവാദികളുമായുള്ള കൂട്ടുകെട്ട് വിപുലീകരിക്കാന്‍’; ചെന്നിത്തലയുടേയും ഉമ്മന്‍ചാണ്ടിയുടേയും പാണക്കാട്ട് സന്ദര്‍ശനത്തില്‍ എ വിജയരാഘവന്‍
X

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും പാണക്കാട്ട് പോയതിന്റെ രാഷ്ട്രീയ ലക്ഷ്യം വ്യക്തമാണെന്ന് എല്‍ഡിഎഫ് കണ്‍വീനറും സിപിഐഎം സംസ്ഥാന സെക്രട്ടറിയുമായ എ വിജയരാഘവന്‍. ഇരുവരുടേയും യാത്രക്ക് പിന്നില്‍ മതമൗലികവാദികളുമായുള്ള കൂട്ടുകെട്ട് വിപുലീകരിക്കുകയാണ് ലക്ഷ്യമെന്നും ഈ നിലയിലേക്ക് കോണ്‍ഗ്രസ് നേതൃത്വം ചുരുങ്ങി പോയിരിക്കുന്നുവെന്നും വിജയരാഘവന്‍ ആരോപിച്ചു. എല്‍ഡിഎഫ് യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നാടിന് വേണ്ടത് വികസന കാഴ്ച്ചപാടും നവോത്ഥാന മൂല്യങ്ങളും പരിരക്ഷയുമാണ്. താമര ചിഹ്നത്തില്‍ വോട്ട് ചെയ്യാന്‍ മടിയില്ലാത്ത അണികളെ സൃഷ്ടിച്ചതാണ് കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ഏറ്റവും വലിയ മികവായി അവര്‍ കാണുന്നത്. മതമൗലികവാദികളുടെ ബന്ധം കൂടുതല്‍ ദൃഢമാക്കണമെന്നാണ് യുഡിഎഫ് ആഗ്രഹിക്കുന്നത്. യുഡിഎപിനെ നിയന്ത്രിക്കുന്നത് ലീഗാണെന്നും വിജയരാഘവന്‍ കൂട്ടിചേര്‍ത്തു.

‘യുഡിഎഫ് ഗൗരവമേറിയ വിഷയങ്ങളെ നിസരവല്‍കരിക്കുകയാണ്. രാഷ്ട്രീയ ദിശ ദാരിദ്ര്യമാണ് യുഡിഎഫിന്. എല്‍ഡിഎഫ് വികസന മുന്നേറ്റം തെരഞ്ഞടുപ്പ് പ്രചരണ വിഷയം ആക്കും. എല്ലാവിഭാഗം ജനങ്ങളുടേയും പിന്തുണ ലഭ്യമായിട്ടുണ്ട്.’ വിജയരാഘവന്‍ പറഞ്ഞു.

ഇന്ന് രാവിലെയായിരുന്നു നിയമസഭാ സീറ്റ് വിഭജന ചര്‍ച്ചകളുടെ ആദ്യഘട്ടമെന്നോണം ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും പാണക്കാട് തങ്ങളുടെ സാന്നിധ്യത്തില്‍ യോഗം ചേര്‍ന്നത്. തെരഞ്ഞെടുപ്പ് മേല്‍നോട്ട സമിതിയുടെ ചുമതലയേറ്റെടുത്ത് ആദ്യമായാണ് ഉമ്മന്‍ചാണ്ടി പാണക്കാട് എത്തുന്നത്. രാഹുല്‍ ഗാന്ധിയെ സ്വീകരിക്കാന്‍ കരിപ്പൂരിലേക്ക് പോകുംവഴിയാണ് ഇരുവരും പാണക്കാട് എത്തിയത്. ഏകദേശം അരമണിക്കൂറോളം ചര്‍ച്ച നടന്നു.

Next Story