Top

‘ഇന്ന് ഞങ്ങളുടെ സഖാവ് കൊല്ലപ്പെട്ടു കിടക്കുന്ന ദിവസം’; നിങ്ങള്‍ക്ക് അതിനോട് താല്‍പര്യമുണ്ടാവില്ലെന്ന് മാധ്യമങ്ങളോട് എ വിജയരാഘവന്‍

തിരുവനന്തപുരം: ഒരു വിഭാഗം മാധ്യമങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് സിപിഐഎം സംസ്ഥാന ആക്ടിങ് സെക്രട്ടറി എ വിജയരാഘവന്‍. കൊല്ലത്ത് സിപിഐഎം പ്രവര്‍ത്തകന്‍ മണിലാലിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട പ്രതികരണത്തിനിടെ വിഷയവുമായി ബന്ധമില്ലാത്ത ചോദ്യങ്ങളുന്നയിച്ച മാധ്യമ പ്രവര്‍ത്തകനോടായിരുന്നു വിജയരാഘവന്റെ പ്രതികരണം. ”ഇന്ന് ഞങ്ങളുടെ ഒരു സഖാവ് കൊല്ലപ്പെട്ട് കിടക്കുന്ന ദിവസമാണ്. കേരളത്തിലെ ഇന്നത്തെ പ്രധാനപ്പെട്ട വിഷയവും അതാണ്. മണിലാലിന്റെ കൊലപാതകത്തില്‍ അത്യന്തം വിഷമമുണ്ട്. അത് പറയാനാണ് ഞാന്‍ വന്നത്. ആ വേദനയാണ് പങ്ക് വയ്ക്കാനുള്ളത്. ഈ നിഷ്ഠൂരമായ രാഷ്ട്രീയ കൊലയില്‍ നിന്ന് […]

7 Dec 2020 4:22 AM GMT

‘ഇന്ന് ഞങ്ങളുടെ സഖാവ് കൊല്ലപ്പെട്ടു കിടക്കുന്ന ദിവസം’; നിങ്ങള്‍ക്ക് അതിനോട് താല്‍പര്യമുണ്ടാവില്ലെന്ന് മാധ്യമങ്ങളോട് എ വിജയരാഘവന്‍
X

തിരുവനന്തപുരം: ഒരു വിഭാഗം മാധ്യമങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് സിപിഐഎം സംസ്ഥാന ആക്ടിങ് സെക്രട്ടറി എ വിജയരാഘവന്‍. കൊല്ലത്ത് സിപിഐഎം പ്രവര്‍ത്തകന്‍ മണിലാലിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട പ്രതികരണത്തിനിടെ വിഷയവുമായി ബന്ധമില്ലാത്ത ചോദ്യങ്ങളുന്നയിച്ച മാധ്യമ പ്രവര്‍ത്തകനോടായിരുന്നു വിജയരാഘവന്റെ പ്രതികരണം.

”ഇന്ന് ഞങ്ങളുടെ ഒരു സഖാവ് കൊല്ലപ്പെട്ട് കിടക്കുന്ന ദിവസമാണ്. കേരളത്തിലെ ഇന്നത്തെ പ്രധാനപ്പെട്ട വിഷയവും അതാണ്. മണിലാലിന്റെ കൊലപാതകത്തില്‍ അത്യന്തം വിഷമമുണ്ട്. അത് പറയാനാണ് ഞാന്‍ വന്നത്. ആ വേദനയാണ് പങ്ക് വയ്ക്കാനുള്ളത്. ഈ നിഷ്ഠൂരമായ രാഷ്ട്രീയ കൊലയില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ നിങ്ങള്‍ ശ്രമിക്കണ്ട. നിങ്ങള്‍ക്ക് പ്രത്യേക താല്‍പര്യങ്ങളുണ്ടാവും. അതിനോട് പ്രതികരിക്കാന്‍ ഇപ്പോള്‍ തയ്യാറല്ല. നടന്നത് സിപിഐഎമ്മിന് നേരെയുള്ള ആക്രമണമാണ്. നിങ്ങള്‍ക്ക് അതിനോട് താല്‍പ്പര്യമുണ്ടാവില്ല. സംഭവത്തെ നിങ്ങള്‍ വഴിതെറ്റിച്ചു കൊണ്ടുപോകുന്നത് ആരെ രക്ഷിക്കാനാണെന്ന് വ്യക്തമാണ്. മറ്റുള്ള കാര്യങ്ങള്‍ ഞാന്‍ നാളെ ഒരു പത്രസമ്മേളനം വിളിച്ച് വിശദീകരിക്കാം.” ഞങ്ങളുടെ പ്രവര്‍ത്തകരുടെ ജീവന്‍ തന്നെയാണ് ഞങ്ങള്‍ക്ക് പ്രധാനമെന്നും ജീവന്‍ തിരിച്ചുതരാന്‍ ആര്‍ക്കും കഴിയില്ലല്ലോയെന്നും വിജയരാഘവന്‍ പറഞ്ഞു. ”മനസിലാക്കേണ്ടത്, കേരളത്തിലെ മാധ്യമങ്ങള്‍ ഇത്തരം കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ ഭയപ്പെടുന്നുണ്ടോയെന്നാണ്. ഇന്ന് ഒരു പ്രമുഖ മാധ്യമം, കൊല്ലത്ത് ഹോം സ്‌റ്റേ ഉടമ കൊല്ലപ്പെട്ടുയെന്നാണ് റിപ്പോര്‍ട്ട് ചെയ്തത്. ആക്രമികള്‍ ആര്‍എസ്എസുകാരും കൊല്ലപ്പെടുന്നത് സിപിഐഎം പ്രവര്‍ത്തകരുമാകുമ്പോള്‍ നിലവാരം കുറഞ്ഞ റിപ്പോര്‍ട്ടിംഗിലേക്കാണ് മാധ്യമങ്ങള്‍ പോകുന്നത്. ഇത് പരിശോധിക്കേണ്ട പ്രധാനപ്പെട്ട കാര്യമാണ്. സിപിഐഎമ്മിനെ സംബന്ധിച്ചത് മാസങ്ങള്‍ക്കിടെ അഞ്ചു സഖാക്കള്‍ കൊല്ലപ്പെട്ടു. അത് വളരെ വിഷമമുള്ള കാര്യമാണ്.” ബിജെപിക്കാര്‍ എല്ലാ ആക്രമങ്ങളെയും കൊലപാതകങ്ങളെയും ന്യായീകരിക്കാന്‍ വേണ്ടി പല വാദങ്ങളും ഉന്നയിക്കാറുണ്ടെന്നും വിജയരാഘവന്‍ പറഞ്ഞു.

കഴിഞ്ഞ നാലുമാസത്തിനുള്ളില്‍ കൊല്ലപ്പെടുന്ന അഞ്ചാമത്തെ സിപിഐഎം പ്രവര്‍ത്തകനാണ് കൊല്ലം മണ്‍റോതുരുത്ത് സ്വദേശി മണിലാല്‍. ഇന്നലെയാണ് മണിലാല്‍ കൊല്ലപ്പെട്ടത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അഞ്ചു വര്‍ഷം മുമ്പ് ഗള്‍ഫില്‍നിന്ന് നാട്ടിലെത്തിയ മണിലാല്‍ വീട്ടില്‍ ഹോം സ്റ്റേ നടത്താനുള്ള ശ്രമത്തിലായിരുന്നു. കേസില്‍ അറസ്റ്റ് ചെയ്ത അശോകന്‍ ഡല്‍ഹി പൊലീസില്‍നിന്ന് അഞ്ച് മാസം മുമ്പ് വളന്ററി റിട്ടയര്‍മെന്റ് വാങ്ങിയ ശേഷം നാട്ടിലെത്തിയാളാണ്. നേരത്തെ ബിഡിജെഎസ് പ്രവര്‍ത്തകനായിരുന്നു മണിലാല്‍. സിപിഐഎമ്മുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയപ്പോള്‍ രാഷ്ട്രീയ എതിരാളികള്‍ക്ക് മണിലാലിനോട് വിരോധമുണ്ടായിരുന്നു. അലൂമിനിയം ഫാബ്രിക്കേഷന്‍ തൊഴിലാളിയായ മണിലാലാണ് ഭാര്യയും മകളും ഉള്‍പ്പെട്ട കുടുംബത്തിന്റെ ഏക ആശ്രയം. പരേതരായ രാജന്റെയും കമലാഭായിയുടെയും മകനാണ്.

Popular Stories

    Next Story