Top

മണിലാല്‍ കൊലപാതകം: പൊലീസ് നിലപാട് തള്ളി സിപിഐഎം

കൊല്ലം: മണിലാല്‍ കൊലപാതകത്തിന് പിന്നില്‍ രാഷ്ട്രീയവൈരാഗ്യമല്ലെന്ന പൊലീസ് നിലപാട് തള്ളി സിപിഐഎം സംസ്ഥാന സെക്രട്ടറി ചുമതല വഹിക്കുന്ന എ വിജയരാഘവന്‍. മണിലാലിന്റേത് രാഷ്ട്രീയകൊലപാതകം തന്നെയാണ് വിജയരാഘവന്‍ മാധ്യമങ്ങളോട് പറഞ്ഞു. പൊലീസ് അന്വേഷണത്തെക്കുറിച്ച് പരാതിയില്ലെന്നും ഇപ്പോള്‍ നടക്കുന്നത് പ്രാഥമികാന്വേഷണമാണെന്നും വിജയരാഘവന്‍ പറഞ്ഞു. അക്രമം നടത്തി രാഷ്ട്രീയ അസ്തിത്വം ഉറപ്പിക്കാനാണ് ആര്‍എസ്എസും ബിജെപിയും ശ്രമിക്കുന്നത്. മണിലാലിന്റേത് വ്യക്തിവൈരാഗ്യത്തെ തുടര്‍ന്നുള്ള കൊലപാതകമാണെന്ന പൊലീസ് എഫ്‌ഐആര്‍ ശരിയല്ലെന്ന് ഇവിടം സന്ദര്‍ശിച്ചപ്പോള്‍ ബോധ്യമായി. രാഷ്ട്രീയ കൊലപാതകമാണെന്ന് സിപിഐഎം ജില്ലാ കമ്മിറ്റി വ്യക്തമാക്കിയിട്ടുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പ് […]

13 Dec 2020 10:06 AM GMT

മണിലാല്‍ കൊലപാതകം: പൊലീസ് നിലപാട് തള്ളി സിപിഐഎം
X

കൊല്ലം: മണിലാല്‍ കൊലപാതകത്തിന് പിന്നില്‍ രാഷ്ട്രീയവൈരാഗ്യമല്ലെന്ന പൊലീസ് നിലപാട് തള്ളി സിപിഐഎം സംസ്ഥാന സെക്രട്ടറി ചുമതല വഹിക്കുന്ന എ വിജയരാഘവന്‍. മണിലാലിന്റേത് രാഷ്ട്രീയകൊലപാതകം തന്നെയാണ് വിജയരാഘവന്‍ മാധ്യമങ്ങളോട് പറഞ്ഞു. പൊലീസ് അന്വേഷണത്തെക്കുറിച്ച് പരാതിയില്ലെന്നും ഇപ്പോള്‍ നടക്കുന്നത് പ്രാഥമികാന്വേഷണമാണെന്നും വിജയരാഘവന്‍ പറഞ്ഞു.

അക്രമം നടത്തി രാഷ്ട്രീയ അസ്തിത്വം ഉറപ്പിക്കാനാണ് ആര്‍എസ്എസും ബിജെപിയും ശ്രമിക്കുന്നത്. മണിലാലിന്റേത് വ്യക്തിവൈരാഗ്യത്തെ തുടര്‍ന്നുള്ള കൊലപാതകമാണെന്ന പൊലീസ് എഫ്‌ഐആര്‍ ശരിയല്ലെന്ന് ഇവിടം സന്ദര്‍ശിച്ചപ്പോള്‍ ബോധ്യമായി. രാഷ്ട്രീയ കൊലപാതകമാണെന്ന് സിപിഐഎം ജില്ലാ കമ്മിറ്റി വ്യക്തമാക്കിയിട്ടുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പ് സമയത്ത് എല്‍ഡിഎഫ് ബൂത്ത് കമ്മിറ്റി ഓഫീസിനു തൊട്ടരുകില്‍ സിപിഐഎം പ്രവര്‍ത്തകനെ ആര്‍എസ്എസുകാരന്‍ കൊലപ്പെടുത്തുന്നത് രാഷ്ട്രീയ കൊലപാതകം അല്ലാതെ മറ്റെന്താണ്. അത് തന്നെയല്ലേ ഏറ്റവും വലിയ തെളിവ്. കൊലപാതകി സമീപകാലത്താണ് ബിജെപിയില്‍ എത്തിയത്. ക്രിമിനല്‍ പശ്ചാത്തലമുള്ള ആളുകള്‍ക്ക് അംഗത്വം നല്‍കി ആക്രമണത്തിന് പ്രേരിപ്പിക്കുകയാണ് ബിജെപി. പ്രതിയുടെ ഭാര്യ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബിജെപി ഡമ്മി സ്ഥാനാര്‍ഥിയായിരുന്നു. പൊലീസ് അന്വേഷണത്തെക്കുറിച്ച് പരാതിയില്ല. ഇപ്പോള്‍ നടക്കുന്നത് പ്രാഥമികാന്വേഷണമാണ്. അന്വേഷണം പരോഗമിക്കുന്ന മുറയ്ക്ക് കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമാകുമെന്നും വിജയരാഘവന്‍ പറഞ്ഞു.

കൊലപാതകത്തിന് പിന്നില്‍ രാഷ്ട്രീയ വൈരാഗ്യമല്ലെന്നാണ് പൊലീസ് എഫ്ഐആറിലും റിമാന്‍ഡ് റിപ്പോര്‍ട്ടിലും പറഞ്ഞിരുന്നത്. കൊലപാതക കാരണം വ്യക്തി വൈരാഗ്യമാണ്. ആര്‍എസ്എസിന്റെ പങ്കിനെക്കുറിച്ച് പരാമര്‍ശമില്ലാതെയായിരുന്നു റിപ്പോര്‍ട്ട്. സഞ്ചാരികളെ റിസോര്‍ട്ടിലേക്ക് കൊണ്ടുവരുന്നതിനെച്ചൊല്ലി ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. ഇതാണ് കൊലപാതകത്തിന് കാരണം. അറസ്റ്റിലായ അശോകന്‍ മണിലാലിനെ അസഭ്യം പറഞ്ഞ ശേഷം കുത്തി കൊലപ്പെടുത്തുകയായിരുന്നു എന്നുമാണ് പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

മണിലാലിന്റെ കൊലപാതകത്തിന് പിന്നില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്ന് ആരോപിച്ച് സിപിഐഎം നേതാക്കളടക്കം രംഗത്തെത്തിയിരുന്നു. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ മുഴുകിയിരിക്കെയാണ് സിപിഐഎം പ്രവര്‍ത്തകന്‍ മണിലാലിനെ ആര്‍എസ്എസുകാര്‍ കൊലപ്പെടുത്തിയതെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. കഴിഞ്ഞ 110 ദിവസത്തിനുള്ളില്‍ അഞ്ച് സിപിഐഎം പ്രവര്‍ത്തകരെയാണ് ഇത്തരത്തില്‍ കൊലപ്പെടുത്തിയതെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

മണിലാലിനെ കൊലപ്പെടുത്തിയ ബിജെപിയ്‌ക്കെതിരെ ശക്തമായ ജനവികാരം ഉയരണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റും ആവശ്യപ്പെട്ടിരുന്നു. കൊലപാതക പരമ്പര നടത്തി പ്രകോപനം സൃഷ്ടിക്കാനുള്ള ബിജെപി കോണ്‍ഗ്രസ് ശ്രമത്തെ സംയമനത്തോടെ ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കാന്‍ കഴിയണം. തെരഞ്ഞെടുപ്പ് സന്ദര്‍ഭത്തില്‍ പോലും രാഷ്ട്രീയ എതിരാളികളെ കൊന്നൊടുക്കാനുള്ള ഇക്കൂട്ടരുടെ ശ്രമം ജനാധിപത്യത്തോടുള്ള വെല്ലുവിളി കൂടിയാണ്. കൊലപാതക രാഷ്ട്രീയത്തിന്റെ വക്താക്കളായി മാറി ആധുനിക സമൂഹത്തിന് അപമാനമായ ബിജെപിയ്ക്കും കോണ്‍ഗ്രസ്സിനും തക്കതായ മറുപടി നല്‍കണമെന്നും സിപിഐഎം ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ നാലുമാസത്തിനുള്ളില്‍ കൊല്ലപ്പെടുന്ന അഞ്ചാമത്തെ സിപിഐഎം പ്രവര്‍ത്തകനാണ് മണിലാല്‍. കേസില്‍ അറസ്റ്റ് ചെയ്ത അശോകന്‍ ഡല്‍ഹി പൊലീസില്‍നിന്ന് അഞ്ച് മാസം മുമ്പ് വളന്ററി റിട്ടയര്‍മെന്റ് വാങ്ങിയ ശേഷം നാട്ടിലെത്തിയാളാണ്. നേരത്തെ ബിഡിജെഎസ് പ്രവര്‍ത്തകനായിരുന്നു മണിലാല്‍. സിപിഐഎമ്മുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയപ്പോള്‍ രാഷ്ട്രീയ എതിരാളികള്‍ക്ക് മണിലാലിനോട് വിരോധമുണ്ടായിരുന്നു.

Popular Stories

    Next Story