Top

‘എതിരെ അന്വേഷണം വരുമ്പോള്‍ മോശം, അല്ലെങ്കില്‍ നല്ലത്’; ഇരട്ടത്താപ്പ് ചെന്നിത്തലയുടെ സഹജസ്വഭാവമെന്ന് എ വിജയരാഘവന്‍

വിജിലന്‍സുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നടത്തിയ പ്രസ്താവനകള്‍ ഇരട്ടത്താപ്പാണെന്ന് സിപിഐഎം സംസ്ഥാന ആക്ടിങ് സെക്രട്ടറി എ വിജയരാഘവന്‍. വിജിലന്‍സ് നല്ലതാണെന്ന് പറയുകയും അദ്ദേഹത്തിനെതിരെ അന്വേഷണം വരുമ്പോള്‍ മോശമാണെന്ന് പറയുകയും ചെയ്യുന്ന വ്യക്തിയാണ് ചെന്നിത്തലയെന്ന് വിജയരാഘവന്‍ പറഞ്ഞു. അദ്ദേഹത്തിന് ഗുണം കിട്ടുമോ എന്ന് നോക്കിയാണ് അദ്ദേഹം അഭിപ്രായം പറയുന്നത്. അല്ലാതെ വസ്തുതകളുടെ പിന്‍ബലത്തില്‍ അല്ല. ചെന്നിത്തലയുടെ അഭിപ്രായത്തെ അങ്ങിനെ കണ്ടാല്‍ മതിയെന്നും വിജയരാഘവന്‍ പ്രതികരിച്ചു. ധനകാര്യ സ്ഥാപനത്തില്‍ പരിശോധന നടത്തുമ്പോള്‍ പാലിക്കേണ്ട മര്യാദകളൊന്നും വിജിലന്‍സ് പാലിച്ചില്ലെന്ന […]

29 Nov 2020 4:13 AM GMT

‘എതിരെ അന്വേഷണം വരുമ്പോള്‍ മോശം, അല്ലെങ്കില്‍ നല്ലത്’; ഇരട്ടത്താപ്പ് ചെന്നിത്തലയുടെ സഹജസ്വഭാവമെന്ന് എ വിജയരാഘവന്‍
X

വിജിലന്‍സുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നടത്തിയ പ്രസ്താവനകള്‍ ഇരട്ടത്താപ്പാണെന്ന് സിപിഐഎം സംസ്ഥാന ആക്ടിങ് സെക്രട്ടറി എ വിജയരാഘവന്‍. വിജിലന്‍സ് നല്ലതാണെന്ന് പറയുകയും അദ്ദേഹത്തിനെതിരെ അന്വേഷണം വരുമ്പോള്‍ മോശമാണെന്ന് പറയുകയും ചെയ്യുന്ന വ്യക്തിയാണ് ചെന്നിത്തലയെന്ന് വിജയരാഘവന്‍ പറഞ്ഞു. അദ്ദേഹത്തിന് ഗുണം കിട്ടുമോ എന്ന് നോക്കിയാണ് അദ്ദേഹം അഭിപ്രായം പറയുന്നത്. അല്ലാതെ വസ്തുതകളുടെ പിന്‍ബലത്തില്‍ അല്ല. ചെന്നിത്തലയുടെ അഭിപ്രായത്തെ അങ്ങിനെ കണ്ടാല്‍ മതിയെന്നും വിജയരാഘവന്‍ പ്രതികരിച്ചു.

ധനകാര്യ സ്ഥാപനത്തില്‍ പരിശോധന നടത്തുമ്പോള്‍ പാലിക്കേണ്ട മര്യാദകളൊന്നും വിജിലന്‍സ് പാലിച്ചില്ലെന്ന ധനമന്ത്രി തോമസ് ഐസക്കിന്റെ പ്രസ്താവനയ്‌ക്കെതിരെ രമേശ് ചെന്നിത്തല രംഗത്തെത്തിയിരുന്നു. കെഎസ്എഫ്ഇയില്‍ വന്‍ തിരിമറി നടക്കുന്നുവെന്നും തന്റെ വകുപ്പില്‍ നടക്കുന്ന അഴിമതികള്‍ പുറത്തു കൊണ്ട് വരുന്നതില്‍ ധനമന്ത്രി തോമസ് ഐസക്കിന് അതൃപ്തിയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. അന്വേഷണം നടത്താന്‍ ഉത്തരവിട്ട ആര്‍ക്കാണ് വട്ടെന്ന് തോമസ് ഐസക്ക് വ്യക്തമാക്കണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

കെഎസ്എഫ്ഇ കേരളത്തില്‍ ഏററവും നല്ല നിലയില്‍ നടക്കുന്ന ഒരു ധനസ്ഥാപനമാണ്. ഇപ്പോള്‍ നടന്ന വിജിലന്‍സ് പരിശോധന സംബന്ധിച്ച് ചര്‍ച്ച നടത്തിയതിന്റെ അടിസ്ഥാനത്തില്‍ അഭിപ്രായം പറയും.

എ വിജയരാഘവന്‍

കേരളത്തിലെ യുഡിഎഫും വിശേഷിച്ച് കോണ്‍ഗ്രസും സ്വീകരിച്ചിരിക്കുന്നത് അവസരവാദ രാഷ്ട്രീയ നിലപാടാണ്. അവര്‍ നിരവധി പഞ്ചായത്തുകളില്‍ ബിജെപിയുമായി രാഷ്ട്രീയ സഖ്യമുണ്ടാക്കി. ഒരുമിച്ചൊരു മുന്നണിയില്‍ മത്സരിക്കുകയാണ്. അതുപോലെ തന്നെയാണ് വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ഉണ്ടാക്കിയ മുന്നണി. അപകടകരമായ രാഷ്ട്രീയം അതില്‍ കാണാന്‍ കഴിയും. വര്‍ഗീയ ശക്തികളാണ് ഇതിന്റെ ഗുണഭോക്താക്കള്‍. പല തലത്തിലാണ് ഇതിനോടുള്ള യുഡിഎഫ് സമീപനം. തെക്കോട്ട് ജമാ അത്തെ ഇസ്ലാമി ബന്ധം മറയ്ക്കാന്‍ നോക്കുകയാണ്. വടക്കന്‍ ജില്ലകളിലെല്ലാം അവരുമായി സഖ്യമുണ്ടാക്കിയിരിക്കുന്നു. ദേശീയ തലത്തില്‍ ഈ വിചിത്ര നിലപാട് എങ്ങനെ പ്രതിഫലിക്കുമെന്ന് കേരളത്തിലെ കോണ്‍ഗ്രസ് ചിന്തിക്കുന്നില്ലെന്നും വിജയരാഘന്‍ കൂട്ടിച്ചേര്‍ത്തു.

Popular Stories

    Next Story